മേഴ്സി കുട്ടൻ
ദൃശ്യരൂപം
വ്യക്തി വിവരങ്ങൾ | ||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പൂർണ്ണനാമം | Mercy Matthews-Kuttan | |||||||||||||||||||||||
പൗരത്വം | Indian | |||||||||||||||||||||||
Sport | ||||||||||||||||||||||||
രാജ്യം | India | |||||||||||||||||||||||
കായികമേഖല | Track and field | |||||||||||||||||||||||
ഇനം(ങ്ങൾ) | 400 metres, Long jump | |||||||||||||||||||||||
|
മലയാളിയായ ഒരു വനിതാ കായിക താരമായിരുന്നു മേഴ്‌സി കുട്ടൻ (Mercy Kuttan). 1988ൽ ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 400 മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുത്തു. ആറു മീറ്റർ ചാടിയ ഇന്ത്യയിലെ ആദ്യത്തെ വനിതാ ലോംഗ്ജംപ് താരമാണ് മേഴ്‌സി കുട്ടൻ.[1]. ഇന്ത്യൻ കായിക രംഗത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് രാജ്യം 1989ൽ അർജുന അവാർഡ് നൽകി ആദരിച്ചു.[2] 2016 ജൂലൈ 24ന് കേരള സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. മികച്ച കായിക പരിശീലകയായ മെഴ്‌സി കുട്ടൻ 2010ൽ കൊച്ചിയിൽ കായിക അക്കാദമി ആരംഭിച്ചു.[3]
ആദ്യകാല ജീവിതം
[തിരുത്തുക]1960 ജനുവരി ഒന്നിന് കേരളത്തിൽ ജനിച്ചു. 1981ൽ ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ലോംഗ് ജംപിലും 4 ഗുണം 400 മീറ്റർ റിലേയിലും വെങ്കല മെഡൽ നേടി. 1982ൽ നടന്ന ഏഷ്യൻ ഗെയിംസിൽ ലോംഗ്ജംപിൽ വെള്ളി മെഡൽ നേടി.[4]
അവലംബം
[തിരുത്തുക]- ↑ "No 'Mercy' when it comes to hard work". The Hindu. 10 June 2009. Archived from the original on 2009-06-14. Retrieved 2009-06-16.
- ↑ "List of Arjuna Awardees". Archived from the original on 2007-12-25. Retrieved 2007-12-25.
- ↑ "Sports hostel status for Mercy Kuttan's academy". The Hindu. 2009-06-12. Archived from the original on 2009-06-16. Retrieved 2009-10-10.
- ↑ "Mercy Kuttan Athletic Academy launched". Deccan Herald. 11 June 2009. Retrieved 2009-06-20.