മേലേവാര്യത്തെ മാലാഖക്കുട്ടികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മേലെ വാര്യത്തെ മാലാഖകുട്ടികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മേലെ വാര്യത്തെ മാലാഖകുട്ടികൾ
സംവിധാനംതുളസീദാസ്
നിർമ്മാണംപി. സജിത് കുമാർ
കഥരാജൻ കിരിയത്ത്
അഭിനേതാക്കൾബാലചന്ദ്രമേനോൻ
ഗീത
അഭിരാമി
ജോമോൾ
സംഗീതംബേണി ഇഗ്നേഷ്യസ്
ഗാനരചനഎസ്. രമേശൻ നായർ
ഛായാഗ്രഹണംകെ. പി. നമ്പ്യാന്തിരി
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
വിതരണംഅനുപമ. കോക്കേഴ്സ്, പല്ലവി
റിലീസിങ് തീയതി2000
രാജ്യംഇന്ത്യ
ഭാഷമലയാളം

പല്ലവി ഇന്റർനാഷണലിന്റെ ബാനറിൽ പി. സജിത് കുമാർ നിർമ്മാണം ചെയ്ത് തുളസീദാസ് സംവിധാനം ചെയ്‌ത ചലച്ചിത്രം മേലെ വാര്യത്തെ മാലാഖകുട്ടികൾ 2000 -ൽ പ്രദർശനത്തിനെത്തി. അനുപമ, കോക്കേഴ്സ്, പല്ലവി എന്നിവർ ചിത്രം വിതരണം ചെയ്തിരിക്കുന്നു.

രചന[തിരുത്തുക]

കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രാജൻ കിരിയത്ത് ആണ്.

അഭിനേതാക്കൾ[തിരുത്തുക]

പ്രധാന കഥാപാത്രങ്ങളെ ബാലചന്ദ്രമേനോൻ, ഗീത, അഭിരാമി, ജോമോൾ എന്നിവർ വെള്ളിത്തിരയിൽ അവതരിപ്പിച്ചിരിക്കുന്നു.

സംഗീതം[തിരുത്തുക]

ഗാനരചന എസ്. രമേശൻ നായർ, ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബേണി ഇഗ്നേഷ്യസ് പശ്ചാത്തലസംഗീതം രാജാമണി.

അണിയറ പ്രവർത്തകർ[തിരുത്തുക]

ഛായാഗ്രഹണം കെ. പി. നമ്പ്യാന്തിരി. ചിത്രസംയോജനം രഞ്ജൻ എബ്രഹാം. ചമയം മോഹൻദാസ്.