മേലങ്ങത്ത് നാരായണൻകുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേലങ്ങത്ത് നാരായണൻകുട്ടി
Occupationഗ്രന്ഥകാരൻ, വിവർത്തകൻ
Nationality ഇന്ത്യ
Notable worksകലിത്തൊകെ വിവർത്തനം

പ്രശസ്തനായ ഒരു തമിഴ് വിവർത്തകനായിരുന്നു മേലങ്ങത്ത് നാരായണൻകുട്ടി തമിഴ് സംഘ സാഹിത്യത്തിൽ ഇത്രയേറെ പാണ്ഡിത്യം നേടിയവർ മലയാളത്തിൽ അതി വിരളമാണ്.[അവലംബം ആവശ്യമാണ്]

ജീവചരിത്രം[തിരുത്തുക]

1920 ഡിസംബർ 11 ന് എറണാകുളം കലൂർ ദേശത്ത് വൈലോപ്പിള്ളി അമ്മുണ്ണി മേനോന്റേയും മേലങ്ങത്ത് മാധവി അമ്മയുടേയും മൂത്ത മകനായി ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം ടാറ്റാ ഓയിൽ മിത്സ് കമ്പനിയിൽ (ഇന്നത്തെ ഹിന്ദുസ്ഥാൻ ലിവർ ലിമിറ്റഡ്) ജോലിയിൽ പ്രവേശിച്ചു.

പിതൃസഹോദരീ പുത്രനായ പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോനുമായുള്ള നിരന്തര സമ്പർക്കം നൈസർഗികമായുണ്ടായിരുന്ന സാഹിത്യ വാസനയെ പരിപോഷിപ്പിച്ചു. കേസരി എ. ബാലകൃഷ്ണപ്പിള്ളയാണ് ചെന്തമിഴ് സാഹിത്യത്തിലേയ്ക്ക് നാരായണങ്കുട്ടിയുടെ ശ്രദ്‌ധ തിരിച്ചത്.

സാഹിത്യപ്രവർത്തനം[തിരുത്തുക]

കലിങ്കത്തുപ്പരണി, കളവഴി നാല്പത്, കാർ നാല്പത്, ഇന്നാ നാല്പത്, പത്തുപ്പാട്ട്, കലിത്തൊകെ തുടങ്ങി പതിനഞ്ചിലധികം സംഘകാല കൃതികൾ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി. അനേക വർഷങ്ങളുടെ തീവ്രപരിശ്രമം കൊണ്ടാണ് സംഘം കൃതികൾ മലയാളികൾക്ക് മുന്നിൽ പകർന്നു വച്ചത്. അമ്മാവനായ മേലങ്ങത്ത് അച്യുതമേനോന്റെ കവിതകൾ സമാഹരിച്ച് മേലങ്ങൻ കവിതകൾ എന്ന പേരിൽ പ്രസിദ്‌ധീകരിച്ചു.[1] തമിഴ് സാഹിത്യ ചരിത്രം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി [2] മേലങ്ങത്ത് മ്യൂസിയം എന്ന പേരിൽ ഏലൂരിലുള്ള ഗ്രന്ധശേഖരത്തിന്റെ സ്ഥാപകൻ കൂടിയായിരുന്നു അദ്ദേഹം. തമിഴ്-മലയാളം നിഘണ്ടുവിന്റെ പണിപ്പുരയിലിരിക്കെയാണ്. 2002 ജൂൺ 17 ന് അദ്ദേഹം അന്തരിച്ചത്.

പുരസ്കാരങ്ങൾ[തിരുത്തുക]

കലിത്തൊകെ വിവർത്തനം വിവർത്തനത്തിനുള്ള (തമിഴ്) കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാർഡ് നേടി (1991). പ്രശസ്തനായ ഒരു ഹോമിയോ ഡോക്ടർ കൂടിയായിരുന്നു നാരായണൻ കുട്ടി. അഖില കേരള പാരമ്പര്യ വൈദ്യഫെഡറേഷൻ ഡയമണ്ട് ഹോമിയോ അവാർഡ് നൽകി ആദരിച്ചു.

കുടുംബം[തിരുത്തുക]

ഭാർഗ്ഗവി അമ്മയാണ് ഭാര്യ. വിജയൻ പിള്ള (പേഴ്സണൽ മാനേജർ, ഹിന്ദുസ്ഥാൻ ലിവർ ലിമിറ്റഡ്), സുഷമ, സുധ, രാജേന്ദ്രൻ പിള്ള, ശ്രീകുമാർ എന്നിവരാണ് മക്കൾ.

അവലംബം[തിരുത്തുക]