മേരുസമാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ മായാമാളവഗൗളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് മേരുസമാന

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി മേരുസമാന ധീരവരദരഘു
വീരജൂതാമുരാരാ മഹാ
ധീരനായ മഹാമേരുവിനുതുല്യനായ അനുഗ്രഹങ്ങൾ ചൊരിയുന്ന
രഘുവീരാ ദയവായി വരൂ, ഞാൻ അങ്ങയെ ഒന്നു കാണട്ടേ
അനുപല്ലവി സാരസാര ഒയ്യാരപു നഡലനുല
നീരദകാന്തിനി നീഠീവിനി മഹാ
അർത്ഥങ്ങളുടെയും അർത്ഥമായ ഭഗവാനേ എന്റെ മുന്നിൽ വരൂ, തിളക്കമാർന്ന
ശ്യാമമേഘവർണ്ണവും അങ്ങയുടെ ഗംഭീരമായ നടത്തവും ഞാൻ കാണട്ടേ,
ചരണം അലകലമുദ്ദുനു തിലകപുതീരുനു
തളുകുചെക്കുലചേ തനരുനെമ്മോമുനു
ഗളമുനശോഭില്ലു കനകഭൂഷണമുല
ദളിതദുർമാനവ ത്യാഗരാജാർചിത
നെറ്റിയിലേക്കു വീണുകിടക്കുന്ന അങ്ങയുടെ അളകങ്ങളും നെറ്റിയിലെ കുറിയുടെ
ഭംഗിയും തിളക്കമാർന്ന കവിളുകൾ ഉള്ള മാധുര്യമാർന്ന മുഖവും അങ്ങയുടെ
കഴുത്തിലണിഞ്ഞിരിക്കുന്ന തിളങ്ങുന്ന സ്വർണ്ണാഭരണങ്ങളുടെ ശോഭയും ഞാൻ
കണ്ടോട്ടേ. ദുഷ്ടരെ നിഗ്രഹിക്കുന്ന ത്യാഗരാജനാൽ ആരാധിക്കുന്ന ഭഗവാനേ വരൂ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മേരുസമാന&oldid=3530739" എന്ന താളിൽനിന്ന് ശേഖരിച്ചത്