മേരി സ്റ്റർജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേരി "മൈഡ" ഡാർബി സ്റ്റർജ്
ജനനം16 ഒക്ടോബർ 1862
മരണം14 മാർച്ച് 1925(1925-03-14) (പ്രായം 62)
എഡ്ജ്ബാസ്റ്റൺ, ബർമിംഗ്ഹാം
ദേശീയതബ്രിട്ടീഷ്
വിദ്യാഭ്യാസംലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വിമൻ
തൊഴിൽവൈദ്യൻ
Medical career

മേരി ഡാർബി സ്റ്റർജ് (ജീവിതകാലം: 16 ഒക്ടോബർ 1865 - 14 മാർച്ച് 1925) ഒരു ബ്രിട്ടീഷ് ഡോക്ടറും മദ്യപാനത്തിനെതിരായ ആദ്യകാല പ്രവർത്തനത്തിനും പ്രതിരോധ വൈദ്യ പരിചരണത്തിന്റെ പ്രാധാന്യത്തെ പ്രചോദിപ്പിച്ചതിൻറെ പേരിലും അറിയപ്പെടുന്ന വനിതയായിരുന്നു. ബർമിംഗ്ഹാമിലെ രണ്ടാമത്തെ വനിതാ ഡോക്ടർ എന്ന ബഹുമതിയുള്ള അവർ 1920 മുതൽ 1922 വരെയുള്ളകാലത്ത് മെഡിക്കൽ വിമൻസ് ഫെഡറേഷന്റെ പ്രസിഡണ്ട് സ്ഥാനവും വഹിച്ചിരുന്നു.

ജീവചരിത്രം[തിരുത്തുക]

1862 ഒക്ടോബർ 16-ന് ബർമിംഗ്ഹാമിലെ യാർഡ്‌ലിയിലാണ് മേരി സ്റ്റർജ് ജനിച്ചത്. മാതാപിതാക്കൾ സാറയും വിൽസൺ സ്റ്റർജും ആയിരുന്നു. നഗരത്തിലെ പ്രമുഖ ക്വാക്കർ കുടുംബത്തിലെ പത്ത് മക്കളിൽ മൂത്തവളായിരുന്ന അവൾ കുടുംബത്തിൽ മൈഡ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ജനന സമയത്ത് അവളുടെ മുത്തച്ഛനായിരുന്ന ചാൾസ് സ്റ്റർജ് ബർമിംഗ്ഹാമിലെ മേയറായിരുന്നു.[1]

1877-ൽ, ബർമിംഗ്ഹാമിലെ പെൺകുട്ടികൾക്കായുള്ള ആദ്യത്തെ സെക്കൻഡറി വിദ്യാലയമായ എഡ്ജ്ബാസ്റ്റൺ ഹൈസ്കൂൾ ഫോർ ഗേൾസിലെ ആദ്യ ബാച്ചിലെ ക്ലാസിലായിരുന്നു സ്റ്റർജ് പഠനം നടത്തിയത്. 1880-ൽ ബർമിംഗ്ഹാം സർവ്വകലാശാലയുടെ മുന്നോടിയായിരുന്ന പുതിയ മേസൺ സയൻസ് കോളേജിൽനിന്ന് വിദ്യാഭ്യാസം നേടിയ അവർ, അവിടുത്തെ ആദ്യ നാല് വനിതാ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു.[2] 1878-ൽ സ്ത്രീകൾക്കായി തുറന്ന ലണ്ടൻ സർവ്വകലാശാലയിൽ 1886-ൽ വൈദ്യശാസ്ത്രം പഠിക്കാൻ ചേർന്നു.[3] 1891-ൽ ലണ്ടൻ സ്‌കൂൾ ഓഫ് മെഡിസിൻ ഫോർ വിമനിൽനിന്ന് ഒരു ഡോക്ടറായി അവർ യോഗ്യത നേടി.

1895-ൽ സ്റ്റർജ് ജനറൽ മെഡിസിനിൽ പ്രായോഗിക പരിചയം നേടുന്നതിനായി ബർമിംഗ്ഹാമിലേക്ക് മടങ്ങിയെത്തി. 1896-ൽ അവർ ബർമിംഗ്ഹാം ആന്റ് മിഡ്‌ലാൻഡ് ഹോസ്പിറ്റൽ ഫോർ വുമൺസിൽ അനസ്തെറ്റിക്‌സ് വിഭാഗത്തിൽ ജോലി ചെയ്യാൻ തുടങ്ങി. 1871-ൽ സ്ഥാപിതമായ ആശുപത്രിലെ ഭരണഘടനാപരമായി മാനേജ്‌മെന്റ് കമ്മിറ്റിയിലെ 50 ശതമാനം പേർ സ്ത്രീകളായിരുന്നു എന്നത് വളരെ അസാധാരണമായിരുന്നു. 1905-ൽ അവളുടെ വീട്ടിൽ വച്ച് അന്തരിച്ച സ്ത്രീകളുടെ ഒരു അവകാശ പ്രവർത്തകയായിരുന്ന എലിസ സ്റ്റർജ് എന്ന അമ്മായിയെ അവൾ പരിപാലിച്ചു. അവളുടെ എല്ലാ സ്വത്തുക്കളും സ്റ്റർജിന് പിന്തുടർച്ചാവകാശമായി ലഭിച്ചു.[4] 1905-ൽ സ്റ്റർജ് ആക്ടിംഗ് ഓണററി സർജനായി. 1924 വരെ ആശുപത്രിയിൽ ജോലി ചെയ്ത അവർ, വിരമിച്ചെങ്കിലും കൺസൾട്ടിംഗ് സർജനായി തുടർന്നിരുന്നു.[5]

1908-ൽ, സർ വിക്ടർ ഹോഴ്‌സ്‌ലി, സർ ആർതർ ന്യൂഷോൾം എന്നിവരോടൊപ്പം ആൽക്കഹോൾ ആൻഡ് ദി ഹ്യൂമൻ ബോഡി എന്ന പുസ്തകം സ്റ്റർജ് പ്രസിദ്ധീകരിച്ചു.[6] ബ്രിട്ടനിലും യു.എസ്.എ.യിലും ഈ പുസ്തകത്തിൻറെ 85,000 കോപ്പികൾ വിറ്റഴിക്കപ്പെടുകയും ഈ പുസ്തകം മദ്യപാനത്തെക്കുറിച്ചുള്ള ജനപ്രിയ റഫറൻസ് പുസ്തകമായി മാറുകയും ചെയ്തു.[7][8] സ്ത്രീകളുടെ വോട്ടവകാശത്തിനായുള്ള ബർമിംഗ്ഹാമിലെ സൊസൈറ്റി ഫോർ വിമൻസ് സഫ്രേജ് എന്ന സംഘടനയുടെ ഒരു സജീവ അംഗമായിരുന്നു സ്റ്റർജ്.[9]

1920 മുതൽ 1922 വരെ മെഡിക്കൽ വിമൻസ് ഫെഡറേഷന്റെ പ്രസിഡന്റായിരിക്കെ, തുല്യ വേതനത്തിനും വിവാഹിതരായ സ്ത്രീകൾക്ക് വൈദ്യശാസ്ത്രത്തിൽ ജോലി തുടരുന്നതിനുള്ള തടസ്സത്തിനെതിരേയും അവർ പ്രചാരണം നടത്തി.[10] പക്ഷാഘാതം ബാധിച്ച് 1925 മാർച്ച് 14 ന് അവർ ബർമിംഗ്ഹാമിൽ വച്ച് മരിച്ചു.[11]

അവലംബം[തിരുത്തുക]

  1. Ruth Watts (2004). "Sturge, Mary Darby [Maida] (1865–1925)". Oxford Dictionary of National Biography (online ed.). Oxford University Press. doi:10.1093/ref:odnb/56586. ISBN 978-0-19-861411-1. Retrieved 2017-04-13. (Subscription or UK public library membership required.)
  2. "The history behind the names of Aston's accommodation". The Tab Aston (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2015-03-05. Retrieved 2017-04-13.
  3. Ruth Watts (2004). "Sturge, Mary Darby [Maida] (1865–1925)". Oxford Dictionary of National Biography (online ed.). Oxford University Press. doi:10.1093/ref:odnb/56586. ISBN 978-0-19-861411-1. Retrieved 2017-04-13. (Subscription or UK public library membership required.)
  4. Reynolds, K. D. (2004). "Sturge, Eliza Mary (1842–1905), women's activist". Oxford Dictionary of National Biography (in ഇംഗ്ലീഷ്) (online ed.). Oxford University Press. doi:10.1093/ref:odnb/56273. Retrieved 2020-09-12. (Subscription or UK public library membership required.)
  5. Ruth Watts (2004). "Sturge, Mary Darby [Maida] (1865–1925)". Oxford Dictionary of National Biography (online ed.). Oxford University Press. doi:10.1093/ref:odnb/56586. ISBN 978-0-19-861411-1. Retrieved 2017-04-13. (Subscription or UK public library membership required.)
  6. Sir Victor Horsley; Mary Darby Sturge; Sir Arthur Newsholme (1908). Alcohol and the Human Body: An Introduction to the Study of the Subject, and a Contribution to National Health. London: Macmillan.
  7. Ruth Watts (2004). "Sturge, Mary Darby [Maida] (1865–1925)". Oxford Dictionary of National Biography (online ed.). Oxford University Press. doi:10.1093/ref:odnb/56586. ISBN 978-0-19-861411-1. Retrieved 2017-04-13. (Subscription or UK public library membership required.)
  8. Stigler, Stephen M. (2002). Statistics on the Table: The History of Statistical Concepts and Methods (in ഇംഗ്ലീഷ്). Harvard University Press. ISBN 9780674009790.
  9. Crawford, Elizabeth (2017). "Sturge, Eliza Mary (1843 - 1905)". The Women's Suffrage Movement: A Reference Guide, 1866-1928 (in ഇംഗ്ലീഷ്). Psychology Press. ISBN 9780415239264.
  10. "#UoBwomen 2015" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). University of Birmingham. 2015-03-06. Archived from the original on 2017-04-13. Retrieved 2017-04-13.
  11. Ruth Watts (2004). "Sturge, Mary Darby [Maida] (1865–1925)". Oxford Dictionary of National Biography (online ed.). Oxford University Press. doi:10.1093/ref:odnb/56586. ISBN 978-0-19-861411-1. Retrieved 2017-04-13. (Subscription or UK public library membership required.)
"https://ml.wikipedia.org/w/index.php?title=മേരി_സ്റ്റർജ്&oldid=3895627" എന്ന താളിൽനിന്ന് ശേഖരിച്ചത്