മേരി സി. അമേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേരി ക്ലെമ്മർ ഹഡ്സൺ
"A woman of the century"
"A woman of the century"
ജനനംMary Clemmer
(1831-05-06)മേയ് 6, 1831
Utica, New York, U.S.
മരണംഓഗസ്റ്റ് 18, 1884(1884-08-18) (പ്രായം 53)
തൊഴിൽjournalist, author, poet
ഭാഷEnglish
ദേശീയതAmerican
പഠിച്ച വിദ്യാലയംWestfield Academy
പങ്കാളി
Daniel Ames
(m. 1851; annulled 1874)
;
Edmund Hudson
(m. 1883)

മേരി സി.അമേസ്, (ചിലപ്പോഴൊക്കെ മിസ്സിസ് മേരി ക്ലെമ്മർ എന്നും അറിയപ്പെടുന്നു; രണ്ടാം വിവാഹത്തിനുശേഷം മിസിസ്. എഡ്മണ്ട് ഹഡ്സൺ എന്നറിയപ്പെട്ടു; ജീവിതകാലം: മെയ് 6, 1831 - ഓഗസ്റ്റ് 18, 1884) പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു അമേരിക്കൻ പത്രപ്രവർത്തകയും എഴുത്തുകാരിയും കവിയുമായിരുന്നു. നോവലുകളും കവിതയും ഗദ്യവും അവർ എഴുതി. അവരുടെ സമ്പൂർണ്ണ കൃതികൾ 1885 ൽ നാലു വാല്യങ്ങളായി ബോസ്റ്റണിൽ പ്രസിദ്ധീകരിച്ചിരുന്നു. മസാച്യുസെറ്റ്സിലെ സ്പ്രിംഗ്ഫീൽഡിൽവച്ച് ദ റിപ്പബ്ലിക്കൻ, ന്യൂയോർക്ക് പ്രസ്സ് (1865), ബ്രൂക്ലിൻ ഡെയ്‌ലി യൂണിയൻ (1869–71) എന്നീ മാദ്ധ്യമങ്ങളിലൂടെ അവർ പത്രപ്രവർത്തനത്തിൽ അനുഭവപരിചയം നേടി. 1871-ൽ അവർ ചെയ്തിരുന്ന ജോലിയുടെ പ്രതിഫലമായി 5000 ഡോളർ അവർക്കു ലഭിക്കുകയും ആ തുക അക്കാലംവരെ ഒരു പത്രപ്രവർത്തകയായ സ്ത്രീക്ക് നൽകിയ ഏറ്റവും വലിയ ശമ്പളമായി ഗണിക്കപ്പെടുകയും ചെയ്തു. പിന്നീടുള്ള ജീവിതത്തിൽ മേരി വാഷിംഗ്ടൺ ഡി.സിയിലേക്ക് താമസം മാറ്റുകയും അവിടെ അവരുടെ വീട് ഒരു സാഹിത്യ മേഖലയിലുള്ളവരുടെ ഒത്തുചേരൽകേന്ദ്രമായി മാറി. 1883 ജൂൺ 19 ന് ആർമി ആന്റ് നേവി രജിസ്റ്റർ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്ന എഡ്മണ്ട് ഹഡ്‌സണെ അവർ വിവാഹം കഴിച്ചു.

ആദ്യകാലവും വിദ്യാഭ്യാസവും[തിരുത്തുക]

1831 മെയ് 6 ന് ന്യൂയോർക്കിലെ യൂട്ടിക്കയിലാണ് മേരി എസ്റ്റെല്ല ക്ലെമ്മർ ജനിച്ചത്. മാതാപിതാക്കളുടെ ഏഴു മക്കളിൽ മൂത്തവളായിരുന്ന[1] അവരുടെ ഇരുവശങ്ങളിൽനിന്നുമുള്ള പൂർവ്വികർ പ്രശസ്ത കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. പെൻ‌സിൽ‌വാനിയ സ്വദേശിയായ അവരുടെ പിതാവ് അബ്രഹാം ക്ലെമ്മർ ഒരു ഹ്യൂഗനോട്ട് (ഫ്രഞ്ച് പ്രൊട്ടസ്റ്റന്റ് മതവിഭാഗം) വംശജനായിരുന്നു. ക്ലെമ്മർ കുടുംബത്തിന്റെ ഉത്ഭവം ജർമ്മനിയുടെ അതിർത്തിയിലുള്ള ഫ്രാൻസിലെ അൽസേഷ്യയിലേക്കാണെന്നു കരുതപ്പെടുന്നു. പിതൃരാജ്യത്തിലെ അവരുടെ പേര് ക്ലെമ്മർ എന്നാണ് ഉച്ഛരിക്കപ്പെട്ടിരുന്നത്. 1685-ൽ ലൂയി പതിനാലാമൻ ഫ്രാൻസിന്റെ അതിർത്തികൾ കടന്ന് ഹ്യൂഗനോട്ടുകളെ ഉപദ്രവിച്ച് ജർമ്മനിയുടെ ഹൃദയഭാഗത്തേക്ക് തള്ളിവിട്ടപ്പോൾ, ജന്മനാട്ടിൽ നിന്ന് പലായനം ചെയ്തു് മറ്റ് ദേശങ്ങളിൽ അഭയം തേടിയ ദശലക്ഷക്കണക്കിന് ഹ്യൂഗനോട്ടുകളിൽ ക്ലെമ്മർ കുടുംബം ഉൾപ്പെടുന്നു. അമേരിക്കൻ വിപ്ലവത്തിന് മുമ്പ് അമേരിക്കയിലേയ്ക്കു കുടിയേറിയ അവർ പെൻസിൽവേനിയയിലെ ബെർക്സ് കൗണ്ടിയിൽ താമസമാക്കി.[2] ഐൽ ഓഫ് മാനിലെ അറിയപ്പെടുന്ന കുടുംബമായിരുന്ന ക്രെയ്നിന്റെ പിന്തുടർച്ചക്കാരിയായിരുന്നു അവരുടെ മാതാവായിരുന്ന മാർഗരറ്റ് ക്നാലെ. രണ്ട് സഹോദരന്മാരും നാല് സഹോദരിമാരുമടങ്ങിയ ഒരു വലിയ കുടുംബത്തിലെ അംഗമായിരുന്നു അമേസ്.[3]

ഔദ്യോഗികജീവിതം[തിരുത്തുക]

നിർഭാഗ്യവശാൽ, പതിനേഴാം വയസ്സിൽ, അവർ മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്ക് വഴങ്ങി, അവരേക്കാൾ വളരെക്കൂടുതൽ പ്രായമുള്ള ഒരു പുരുഷന്റെ ഭാര്യയായിത്തീർന്നു. 1851 മെയ് 7 ന് അവർ ദി റെവറന്റ് ഡാനിയൽ അമേസിനെ വിവാഹം കഴിച്ചു. അവൾ അക്കാലത്ത് വീട്ടിൽ നയിച്ചുകൊണ്ടിരുന്ന കഠിനവും അസന്തുഷ്ടവുമായ ഒരു ജീവിതമാണ് ആ നടപടി സ്വീകരിച്ചതിലേയ്ക്ക് നയിച്ചത് എന്നതിൽ‌ സംശയമില്ലായിരുന്നു. വിവാഹസമയത്ത് മസാച്യുസെറ്റ്സ്, മിന്നെസോട്ട, ന്യൂയോർക്ക് എന്നിവിടങ്ങളിലും അമേരിക്കൻ ആഭ്യന്തരയുദ്ധസമയത്ത് വിർജീനിയയിലെ ഹാർപർസ് ഫെറിയിലും അവർ താൽക്കാലികമായി താമസിച്ചു.[3] ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുമ്പോൾ, അവളുടെ ആദ്യത്തെ ലേഖനം യുട്ടിക്ക മോണിംഗ് ഹെറാൾഡിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

യുദ്ധത്തിന്റെ ആഗമനത്തോടെ, അമേസ് അക്ഷരാർത്ഥത്തിൽ അതിൽ ഉൾപ്പെട്ടിരുന്നുവെന്നു പറയാം. ഐറീൻ എന്ന അവരുടെ നോവലിൽ "മേരിലാൻഡ് ഹൈറ്റ്സിന്റെ കീഴടങ്ങൽ" എന്ന അധ്യായം അവരുടെ വ്യക്തിപരമായ അനുഭവത്തിൽ നിന്നും വ്യക്തിഗത നിരീക്ഷണത്തിൽ നിന്നും എഴുതിയിട്ടുള്ളത്.

ആഭ്യന്തരയുദ്ധാനന്തരം[തിരുത്തുക]

1866 മുതൽ 1869 വരെയുള്ള കാലഘട്ടത്തിൽ അമേസ് വാഷിംഗ്ടൺ ഡി.സിയിൽ താമസിക്കുകയും ന്യൂയോർക്ക് ഇൻഡിപെൻഡന്റിനായി "വിമൻസ് ലെറ്റേർസ് ഫ്രം വാഷിംഗ്ടൺ" എന്ന പംക്തി പതിവായി കൈകാര്യം ചെയ്യുകയും ചെയ്തു.[3] 1866 ലെ വസന്തകാലത്ത് അമേസ് വാഷിംഗ്ടണിൽ നിന്ന് ഇൻഡിപെൻഡന്റിനുള്ള ആദ്യ കത്തെഴുതി.

തെരഞ്ഞെടുത്ത കൃതികൾ[തിരുത്തുക]

  • വിക്ടറീ (1864)
  • ഐറീൻ; അഥവാ എ വുമൺസ് റൈറ്റ് (1870)
  • ടെൻ യേർസ് ഇൻ വാഷ്ംഗ്ടൺ (1871)
  • ഔട്ട്‍ലൈൻസ് ഓഫ് മെൻ, വിമൻ ആന്റ് തിംഗ്സ് (1873)
  • ഹിസ് ടു വൈവ്സ് (1874)
  • മെമ്മറീസ് ഓഫ് ആലീസ് ആന്റ് ഫോബ് കാരി (twenty-sixth edition, 1885)
  • പോയംസ് ഓഫ് ലൈഫ് ആന്റ് നേച്ചർ (1886)

അവലംബം[തിരുത്തുക]

  1. Ames 2016, പുറം. 3.
  2. Phelps, Stowe & Cooke 1884, പുറം. 251-.
  3. 3.0 3.1 3.2 Willard & Livermore 1893, പുറം. 399.
"https://ml.wikipedia.org/w/index.php?title=മേരി_സി._അമേസ്&oldid=3281608" എന്ന താളിൽനിന്ന് ശേഖരിച്ചത്