മേരി സാർജന്റ് ഫ്ലോറൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മേരി സാർജന്റ് ഫ്ലോറൻസ്
Mary Sargant Florence.jpg
ജനനം
എമ്മ മേരി സാർജൻറ്

(1857-07-21)21 ജൂലൈ 1857
ലണ്ടൻ, യുണൈറ്റഡ് കിംഗ്ഡം
മരണം14 ഡിസംബർ 1954(1954-12-14) (പ്രായം 97)
ട്വിക്കൻഹാം, യുണൈറ്റഡ് കിംഗ്ഡം
ദേശീയതബ്രിട്ടീഷ്
കലാലയംSlade School of Art
തൊഴിൽചിത്രകാരി, സഫ്രാഗെറ്റ്
ജീവിതപങ്കാളി(കൾ)
ഹെൻ‌റി സ്മിത്ത് ഫ്ലോറൻസ് (വി. 1888⁠–⁠1891)
his death

ഫിഗർ വിഷയങ്ങൾ, ഫ്രെസ്കോ ചുവർ അലങ്കാരങ്ങൾ, വാട്ടർ കളർ, പാസ്റ്റൽ എന്നിവകൊണ്ടുള്ള പ്രകൃതിദൃശ്യങ്ങൾ എന്നിവയുടെ ബ്രിട്ടീഷ്കാരിയായ ചിത്രകാരിയായിരുന്നു എമ്മ മേരി സാർജൻറ് ഫ്ലോറൻസ് (21 ജൂലൈ 1857 - ഡിസംബർ 14, 1954).

ജീവിതരേഖ[തിരുത്തുക]

എമ്മ ലണ്ടനിൽ ജനിച്ചു. നീ സാർജൻറ്. അവരുടെ പിതാവ് ഹെൻറി സാർജൻറ് ഒരു ബാരിസ്റ്ററും അമ്മ കാതറിൻ എമ്മ ബെയ്‌ലുമായിരുന്നു. ജഡ്ജി ചാൾസ് ഹെൻ‌റി സാർജൻറ്, സസ്യശാസ്ത്രജ്ഞൻ എഥേൽ സാർജൻറ്, ഹെഡ്മാസ്റ്റർ വാൾട്ടർ ലീ സാർജൻറ്, ശിൽ‌പി ഫ്രാൻസിസ് വില്യം സാർജൻറ് എന്നിവർ അവരുടെ സഹോദരങ്ങളാണ്.

1888-ൽ ഹെൻറി സ്മിത്ത് ഫ്ലോറൻസ് എന്ന അമേരിക്കൻ സംഗീതജ്ഞനെ അവർ വിവാഹം കഴിച്ചു.[1]അവർക്ക് രണ്ട് മക്കളുണ്ടായിരുന്നു: സാമ്പത്തിക ശാസ്ത്രജ്ഞനായ ഫിലിപ്പ് സാർജൻറ് ഫ്ലോറൻസ്, മനഃശാസ്ത്രവിദഗ്ദ്ധനും ഫ്രോയിഡ് വിവർത്തകനുമായ അലിക്സ് സ്ട്രാച്ചി.

പാരീസിൽ ലൂക്ക്-ഒലിവിയർ മെർസണിന് കീഴിലും, അൽഫോൺസ് ലെഗ്രോസിനു കീഴിലുള്ള സ്ലേഡ് സ്കൂളിലും അവർ പഠിച്ചു. [1]ന്യൂ ഇംഗ്ലീഷ് ആർട്ട് ക്ലബ്ബിലും ടെമ്പേരയിലെ സൊസൈറ്റി ഓഫ് പെയിന്റേഴ്സിലും അംഗമായിരുന്നു. ന്യൂജേഴ്‌സിയിലെ നട്ട്‌ലിയിൽ ഒരു കാരിയേജ് ഹൗസിൽ അവർ താമസിച്ചു. പിന്നീട് അത് മറ്റ് പ്രാദേശിക കലാകാരന്മാർ ഉപയോഗിക്കുന്ന സ്റ്റുഡിയോ ആയി.[2]1891-ൽ മുങ്ങിമരിച്ച ഭർത്താവിന്റെ മരണശേഷം, അവർ ബക്കിംഗ്ഹാംഷെയറിലെ മാർലോയിലേക്ക് മാറി. "ലോർഡ്‌സ് വുഡ്" (1899-1900) എന്ന വീട് നിർമ്മിച്ചു. അവിടെ 1940 വരെ അവർ താമസിച്ചു. ഇന്റീരിയറിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ആദ്യ രൂപകൽപ്പനയിൽ ഇഷ്ടിക മതിലുകളും, അതിൽ വാതിലുകളൊ, പ്ലംബിംഗോ ഉണ്ടായിരുന്നില്ല.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 Frances Spalding (1990). 20th Century Painters and Sculptors. Antique Collectors' Club. ISBN 1 85149 106 6.
  2. Chlak, Victoria. "Nutley opinion: Artist's work shows up across the pond", Nutley Sun, March 31, 2016. Accessed July 31, 2019. "The Enclosure was known for being an artists' colony during the years, but it wasn't the only place in town that has been the home of painters and 'etchers.' Several blocks away, tucked almost out of view on Vreeland Avenue, sits a tiny carriage house that served as a studio for many Nutley artists.... In the late 1800s, an Englishwoman named Mary Sargant Florence was the first artist to live there."
  3. Historic England. "Lord's Wood (1332156)". National Heritage List for England. ശേഖരിച്ചത് 13 May 2017.
"https://ml.wikipedia.org/w/index.php?title=മേരി_സാർജന്റ്_ഫ്ലോറൻസ്&oldid=3537742" എന്ന താളിൽനിന്ന് ശേഖരിച്ചത്