മേരി ഗോർഡൻ കൾഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേരി ഗോർഡൻ കൾഡർ
Mary Gordon Calder (circa 1929)
ജനനംc. 1906
Uddingston, Scotland
മരണം1992 (വയസ്സ് 85–86)
Milngavie, Scotland
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPaleobotany
ഡോക്ടർ ബിരുദ ഉപദേശകൻJames Drummond
John Walton
രചയിതാവ് abbrev. (botany)Calder

മേരി ഗോർഡൻ കൾഡർ (c. 1906–1992) സ്കോട്ടിഷ് പാലിയന്റോളജിസ്റ്റ് ആയിരുന്നു. കാർബോണിഫെറസ് ഫോസിലുകളിലും ജുറാസിക് കോണിഫേഴ്സിലുമായിരുന്നു അവൾ അറിയപ്പെടുന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ചിരുന്നത്.

ജീവിതരേഖ[തിരുത്തുക]

സ്കോട്ട്ലണ്ടിലെ സൗത്ത് ലനാർക്ക്ഷൈറിലുള്ള ഉഡ്ഡിംഗ്സ്റ്റൺ നഗരത്തിൽ ഒരു ഗോഡൗൺ ജനറൽ മാനേജറായിരുന്ന വില്യം കൾഡർന്റെ പുത്രിയായി മേരി ഗോർഡൻ കൾഡർ ജനിച്ചു. പോളിയോ ബാധിച്ച കുട്ടിയായിരുന്നതിനാൽ കൾഡറിന് ജീവിതത്തിലുടനീളം ലെഗ് ബ്രേസസ് ധരിക്കേണ്ടിവന്നിരുന്നു[1].

ഗ്ലാസ്ഗോയിലെ ജീവിതം[തിരുത്തുക]

18വയസ്സുള്ളപ്പോൾത്തന്നെ കൾഡറിന് ജീവശാസ്ത്രത്തിലും രസതന്ത്രത്തിലും താല്പര്യമുണ്ടായിരുന്നു. അവൾ സസ്യശാസ്ത്ര പഠനത്തിനായി ഗ്ലാസ്ഗോ സർവ്വകലാശാലയിൽ ചേർന്നു. അവളുടെ അമ്മ നല്ല പ്രശസ്തിയും മതിപ്പുമുള്ള അക്കാഡമിക്കൽ വിദ്യാഭ്യാസം നേടാത്ത സസ്യശാസ്ത്രജ്ഞയായിരുന്നു. ഒരുപക്ഷെ സസ്യശാസ്ത്ര പഠനത്തിന് ഇത് അവളെ സ്വാധീനിച്ചിരിക്കാം എന്ന് കരുതുന്നു. 1929 -ൽ ബിരുദം നേടിയ ശേഷം ഗ്ലാസ്ഗോയിൽ തന്നെ ഗവേഷണത്തിനായി ചേർന്നു. ഗ്ലാസ്ഗോ സർവ്വകലാശാലയിലെ സസ്യശാസ്ത്രത്തിൽ റീജിയസ് പ്രൊഫസർ ആയ ജയിംസ് മൊൻടാഗു ഫ്രാങ്ക് ഡ്രുമൺട്ന്റെ അടുക്കൽ നിന്ന് കൾഡർ ഡോക്ടറേറ്റ് നേടി. [2]

അവലംബം[തിരുത്തുക]

  1. H.E. Fraser and C.J. Cleal (2007). "The role of women in the history of geology". Geological Society, London, Special Publications. The Geological Society of London. 281: 51–82. doi:10.1144/SP281.4. ISBN 978-1-86239-227-4. |chapter= ignored (help)
  2. "The University of Glasgow Story: Botany (Regius Chair)". The University of Glasgow. Retrieved 18 November 2011.
"https://ml.wikipedia.org/w/index.php?title=മേരി_ഗോർഡൻ_കൾഡർ&oldid=3621032" എന്ന താളിൽനിന്ന് ശേഖരിച്ചത്