മേയോ പ്രഭു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി റൈറ്റ് ഹോണറബിൾ മേയോ പ്രഭു KP GMSI PC


പദവിയിൽ
12 January 1869 – 8 February 1872
രാജാവ് Victoria
മുൻ‌ഗാമി Sir John Lawrence, Bt
പിൻ‌ഗാമി Sir John Strachey (acting)
ജനനം 1822 ഫെബ്രുവരി 21(1822-02-21)
ഡബ്ലിൻ, അയർലന്റ്
മരണം 1872 ഫെബ്രുവരി 8(1872-02-08) (പ്രായം 49)
പോർട്ട് ബ്ലെയർ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, India
ദേശീയത Irish
പഠിച്ച സ്ഥാപനങ്ങൾ Trinity College, Dublin
രാഷ്ട്രീയപ്പാർട്ടി
Conservative
ജീവിത പങ്കാളി(കൾ) Hon. Blanche Wyndham
(d. 1918)

ബ്രിട്ടീഷ്‌-ഇന്ത്യാ ചരിത്രത്തിലെ 26മത്തെ വൈസ്രോയിയായിരുന്നു മേയോ പ്രഭു. ഐറിഷ്‌ പ്രഭു കുടുംബത്തിൽ പിറന്ന റിച്ചാർഡ്‌ സൗത്ത്‌വെൽ ബർക്ക്‌ എന്ന മേയോ പ്രഭു നാൽപ്പത്തിയാറാം വയസ്സിലാണ്‌ 1868ൽ ഇന്ത്യയിൽ വൈസ്രോയിയായത്‌. 1857ലെ സ്വാതന്ത്ര്യ സമരത്തിന്‌ പതിനൊന്ന്‌ വർഷം തികയുമ്പോൾ പുതിയ വൈസ്രോയിയായി മേയോ ചുമതലയേറ്റു. അയർലണ്ടിലെ വിവിധ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ച പ്രമുഖ ബ്രിട്ടീഷ് പാർലമെന്റേറിയനായിരുന്നു അദ്ദേഹം.

1872 ജനുവരി 24ന്‌ ആന്തമാൻ നിക്കോബാർ ദ്വീപുകൾ സന്ദർശിക്കാൻ പോയ മേയോ പ്രഭുവിനെ 1872 ഫെബ്രുവരി 8ന് സെല്ലുലാർ ജയിലിൽ തടവുകാരനായിരുന്ന സ്വതന്ത്ര സമര പോരാളിയായ ഷേർ അലി അഫ്രിദി പോർട്ട് ബ്ലെയർ തുറമുഖത്ത് വെച്ച് വധിച്ചു

"https://ml.wikipedia.org/w/index.php?title=മേയോ_പ്രഭു&oldid=2140303" എന്ന താളിൽനിന്നു ശേഖരിച്ചത്