Jump to content

മേന അലക്സാണ്ട്ര സുവാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേന അലക്സാണ്ട്ര സുവാരി
സുവാരി ഫെബ്രുവരി 2016 ൽ
ജനനം
മേന അലക്സാണ്ട്ര സുവാരി

(1979-02-13) ഫെബ്രുവരി 13, 1979  (45 വയസ്സ്)
തൊഴിൽഅഭിനേത്രി, ഫാഷൻ ഡിസൈനർ, മോഡൽ
സജീവ കാലം1995–ഇതുവരെ
ജീവിതപങ്കാളി(കൾ)
  • റോബർട്ട് ബ്രിങ്ക്മാൻ
    (m. 2000; div. 2005)
  • Simone Sestito
    (m. 2010; div. 2012)
  • Michael Hope
    (m. 2018)

മേന അലക്സാണ്ട്ര സുവാരി (/ˈmnə səˈvɑːri/;[1] ജനനം: ഫെബ്രുവരി 13, 1979) ഒരു അമേരിക്കൻ അഭിനേത്രി, ഫാഷൻ ഡിസൈനർ, മോഡൽ എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണ്. ഒരു മോഡലായി ഔദ്യോഗിക ജീവിതം ആരംഭിച്ചതിനുശേഷം നിരവധി ടെലിവിഷൻ പരമ്പരകളിൽ അതിഥിവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട അവർ, നൊവേർ (1997) എന്ന നാടകീയ ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തും അരങ്ങേറ്റം കുറിച്ചു.

മികച്ച സഹനടിക്കുള്ള ബാഫ്റ്റ അവാർഡ് നാമനിർദ്ദേശം നേടിയതും 1999-ൽ പുറത്തിറങ്ങിയതുമായ അമേരിക്കൻ ബ്യൂട്ടി,  മൂന്ന് അമേരിക്കൻ പൈ ഒറിജിനൽ സിനിമകൾ (1999-2001, 2012) എന്നിവയിലെ വേഷങ്ങളിലൂടെ സുവാരി അന്താരാഷ്ട്ര പ്രാധാന്യത്തിലേക്ക് ഉയർന്നു. സ്ലംസ് ഓഫ് ബെവർലി ഹിൽസ് (1998), ലോസർ (2000), ഷുഗർ & സ്പൈസ് (2001), റൂമർ ഹാസ് ഇറ്റ് (2005), സ്റ്റക്ക് (2007), യു മേ നോട്ട് കിസ് ദി ബ്രൈഡ് (2010) എന്നിവയാണ് അവർ വേഷമിട്ട് ശ്രദ്ധേയങ്ങളായ മറ്റ് സിനിമകൾ.

അവലംബം

[തിരുത്തുക]
  1. "Say How: S". National Library Service for the Blind and Physically Handicapped. Retrieved October 17, 2018.
"https://ml.wikipedia.org/w/index.php?title=മേന_അലക്സാണ്ട്ര_സുവാരി&oldid=3460368" എന്ന താളിൽനിന്ന് ശേഖരിച്ചത്