കിത്തോന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മേന്തോന്നി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കിത്തോന്നി
ഗ്ലോറിയോസ-സുപെർബ.jpg
Scientific classification
Kingdom:
Division:
Class:
Family:
Liliaceae
Genus:
Gloriosa
Species:
Gloriosa superba
Binomial name
ഗ്ലോറിയോസ സുപേർബ(Gloriosa superba)
L.
Synonyms
 • Clinostylis speciosa Hochst.
 • Eugone superba (L.) Salisb.
 • Gloriosa abyssinica A.Rich.
 • Gloriosa angulata Schumach.
 • Gloriosa caerulea Mill.
 • Gloriosa carsonii Baker
 • Gloriosa cirrhifolia Stokes
 • Gloriosa doniana Schult. & Schult.f.
 • Gloriosa graminifolia var. heterophylla Chiov.
 • Gloriosa grandiflora (Hook.) O'Brien
 • Gloriosa homblei De Wild.
 • Gloriosa leopoldii (Van Houtte ex Lem.) Van Houtte & Voss
 • Gloriosa lutea auct.
 • Gloriosa nepalensis G.Don
 • Gloriosa plantii (Planch.) Loudon
 • Gloriosa rockefelleriana Stehlé & M.Stehlé
 • Gloriosa rothschildiana O'Brien
 • Gloriosa sampiana Pires de Lima
 • Gloriosa simplex L.
 • Gloriosa speciosa (Hochst.) Engl.
 • Gloriosa superba var. angustifolia Baker
 • Gloriosa superba f. doniana (Schult. & Schult.f.) T.Durand & Schinz
 • Gloriosa superba f. grandiflora (Hook.) Kuntze
 • Gloriosa verschuurii Hoog
 • Gloriosa virescens Lindl.
 • Gloriosa virescens var. grandiflora (Hook.) Baker
 • Gloriosa virescens var. leopoldii (Van Houtte ex Lem.) T.Durand & Schinz
 • Gloriosa virescens var. petersiana (Klotzsch ex Garcke) T.Durand & Schinz
 • Gloriosa virescens var. plantii (Planch.) T.Durand & Schinz
 • Gloriosa virescens var. platyphylla (Klotzsch) T.Durand & Schinz
 • Methonica abyssinica (A.Rich.) Walp.
 • Methonica doniana (Schult. & Schult.f.) Kunth
 • Methonica gloriosa Salisb.
 • Methonica grandiflora Hook.
 • Methonica leopoldii Van Houtte ex Lem.
 • Methonica petersiana Klotzsch ex Garcke
 • Methonica plantii Planch.
 • Methonica platyphylla Klotzsch
 • Methonica superba (L.) Crantz
 • Methonica virescens (Lindl.) Kunth

‘ഗ്ലോറി ലില്ലി’ എന്നറിയപ്പെടുന്ന പടർന്നു കയറുന്ന ‘ഗ്ലോറിയോസാ സുപ്പർബ‘ (Gloriosa superba) മലയാളത്തിൽ കിത്തോന്നി എന്നും മേന്തോന്നി എന്നും പറയൻ ചെടി എന്നും അറിയപ്പെടുന്നു. വിരിയുമ്പോൾ മഞ്ഞനിറമുള്ള മനോഹരമായ പൂക്കൾ ഉണ്ടാകുന്നു. അതിനുശേഷം ക്രമേണ പൂക്കളുടെ നിറം കടും ചുവപ്പോ, ഓറഞ്ചു ചുവപ്പോ ആകുകയും ദളങ്ങൾ വളഞ്ഞ് പിരിയുകയും ചെയ്യുന്നു. ഇതിൻറെ കിഴങ്ങുകൾ നീളമുള്ളതും പെൻസിലിൻറെ വണ്ണമുള്ളതാണ്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഇതിൻറെ കിഴങ്ങുകൾ നടണം. ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ പൂക്കൾ ഉണ്ടാകുന്നു. തമിഴ്‌നാട് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് കിത്തോന്നി.

ലക്‌നൌവിലെ ‘നാഷണൽ ബൊട്ടാണിക് ഗാർഡനിൽ‘ ഇവയുടെ എഴുപതോളം ഇനങ്ങൾ നട്ടുവളർത്തുന്നുണ്ട്.[1] ഈ സസ്യം മറ്റു സ്ഥലങ്ങളിൽ ഒരു കാട്ടുചെടിയായി വളരുന്നു.

ഇതര ഭാഷകളിൽ[തിരുത്തുക]

 • സംസ്‌കൃതം = ലാങ്ഗലി, ശക്രപുഷ്പി, അഗ്നിശിഖ, ഹരിപ്രിയ
 • ഹിന്ദി = കലീഹാരി, കലിയാരി
 • ബംഗാളി = ഉലടചംഡാല
 • തമിഴ് = കലായി, കാന്തൽ
 • തെലുങ്ക് = ആദാ
 • ഇംഗ്ലീഷ്= ഗ്ലോറി ലില്ലി, ഫ്ലേം ലില്ലി, ക്രീപ്പിങ് ലില്ലി, ക്ലൈംബിങ് ലില്ലി

രൂപവിവരണം[തിരുത്തുക]

മാവിൽ പടർന്നു കയറിയ മേന്തോന്നി പൂത്തുനിൽകുന്നു

വേലികളിലും കുറ്റിച്ചെടികളിലും പടർന്നു കയറുന്ന ഈ സസ്യം പൂവണിഞ്ഞു നിൽക്കുമ്പോൾ അതിമനോഹരമാണ്. മൂലകാണ്ഡത്തിനു‍ കലപ്പയുടെ ആകൃതിയാണ്. ഇലയ്ക്ക് 7-20 സെ.മീ നീളവും 2-5 സെ.മീ വീതിയും ഉണ്ട്. വിരിഞ്ഞ പുഷ്പത്തിന്‌ 7-9 സെ.മീറ്ററോ അതിലധികമോ വ്യാസം ഉണ്ട്. പൂമൊട്ടിൽ പച്ച കലർന്ന മഞ്ഞനിറമുള്ള ഇവ വിടരുന്ന അവസരത്തിൽ സ്വർണനിറത്തിലും പിന്നീട് രക്തവർണത്തിലും കാണപ്പെടുന്നു. ഫലം പച്ച കലർന്ന മഞ്ഞനിറത്തിലുള്ള കാപ്‌സ്യൂൾ ആൺ.

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :കടു, തിക്തം

ഗുണം :ഗുരു, സ്നിഗ്ധം

വീര്യം :ഉഷ്ണം

വിപാകം :കടു [2]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

മൂലകാണ്ഡം[2]

ഔഷധഗുണം[തിരുത്തുക]

ഗർഭാശയത്തെയും ഹൃദയത്തെയും വേഗത്തിൽ ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. രക്തപ്രകോപകരമാൺ. അധികമായാൽ ഛർദി, അതിസാരം, ഉദരവേദന, ഹൃദയസ്തംഭനം ഇവ ഉണ്ടാകും. വിഷഹരശക്തിയുണ്ട്. പാമ്പുവിഷത്തിൻ ഔഷധമായി ഉപയോഗിച്ചുവരുന്നു. [3]

അവലംബം[തിരുത്തുക]

 1. വിഷ്ണു സ്വരൂപ് രചിച്ച “വീട്ടിനകത്തൊരു പൂന്തോട്ടം”
 2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
 3. ഡോ.എസ്.നേശമണി രചിച്ച “ഔഷധ സസ്യങ്ങൾ“

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിത്തോന്നി&oldid=3316062" എന്ന താളിൽനിന്ന് ശേഖരിച്ചത്