മേത്തൻ മണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേത്തൻ മണി

തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിനു മുൻഭാഗത്തുള്ള പുത്തൻമാളിക കൊട്ടാര സമുച്ചയത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള നാഴികമണിയാണ് മേത്തൻമണി[1].

ചരിത്രം[തിരുത്തുക]

1840ൽ അന്നത്തെ രാജാവായിരുന്ന സ്വാതി തിരുനാളിന്റെ ഭരണകാലത്ത് തിരുവനന്തപുരം വാനനിരീക്ഷണകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടർ ആയിരുന്ന ജോൺ കാൽഡിക്കോട്ട് മദിരാശിയിലെ ചിന്നപട്ടണത്തു നിന്നും രണ്ടു വലിയ നാഴിക മണികൾ വാങ്ങി[1]. അതിലൊന്ന് അന്നത്തെ തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന പത്മനാഭപുരം കൊട്ടാരത്തിലും (തമിഴ്‌നാട്ടിലെ തക്കലയ്ക്കടുത്തു) മറ്റൊന്ന് തിരുവനന്തപുരത്ത് പത്മനാഭ ക്ഷേത്രത്തിലും സ്ഥാപിച്ചു. പദ്മതീർത്ഥത്തിന് തെക്ക് ഭാഗത്തെ നെടുനീളത്തിലുള്ള ഇരുനില മാളികയാണ് കരുവേലപ്പുര എന്ന പഴയ സെക്രട്ടറിയേറ്റ്. അതിലാണ് സ്വാതി തിരുനാളിന്റെ കാലത്ത് സ്ഥാപിച്ച മേത്തൻമണി.[1].


മേത്തൻ എന്ന വാക്ക് മേൽത്തരം എന്നതിൽ നിന്നും ഉണ്ടായതാണ്. ആര്യനല്ലാത്തവൻ, സാമ്പ്രദായിക ഹിന്ദു ആചാരങ്ങൾ പാലിക്കാത്തവൻ, മത്സ്യമാംസാദികൾ ഭുജിക്കുന്നവൻ എന്നൊക്കെ വിവക്ഷ കാണുന്നുണ്ട്.

ജാതീയമായ അടിച്ചമർത്തലുകളിൽ നിന്നും മോചനം നേടാൻ അവർണവിഭാഗങ്ങൾ വ്യാപകമായി ഇസ്ലാമിലേക് മാറി. ഇത് അവർക്ക് മേൽത്തരം പരിഗണന നേടിക്കൊടുത്തു.അങ്ങിനെ മേൽത്തരം പരിഗണന ലഭിക്കുന്നവർ എന്ന അർത്ഥത്തിലാണ് ഈ പദം ഉപയോഗിക്കുന്നത്. ജാതീയമായ പീഢനങ്ങളിൽ നിന്ന് ഇത് അവർക്ക് മോചനം നൽകി.

പ്രവർത്തനം[തിരുത്തുക]

മേത്തൻ മണിയിൽ ഡയലിന്റെ തൊട്ടു മുകളിലായി മഹാഗണിത്തടിയിൽ പണിക്കഴിപ്പിച്ച, ഓരോ മണിക്കൂറിലും വായ്‌ തുറക്കുന്ന ഒരു താടിക്കാരന്റെ രൂപവും അയാളുടെ മുഖത്തേക്ക് ഇരു വശത്തു നിന്നും ആഞ്ഞിടിക്കുന്ന രണ്ടു മുട്ടനാടുകളും ആണ് ഉള്ളത്. മണിശബ്ദം മുഴങ്ങുമ്പോൾ ആട്ടിൻ കുട്ടികൾ താടിക്കാരന്റെ മുഖത്ത് പരസ്പരം മുട്ടുന്നു.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 http://www.corporationoftrivandrum.in/node/282
  2. ദിപു എസ് നായർ (2014 ഏപ്രിൽ 02). "അറിയാത്തവർ അറിയട്ടെ മേത്തൻ മണി..." (ലേഖനം). ബ്രിട്ടീഷ് പത്രം (ഭാഷ: മലയാളം). http://britishpathram.com. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-07-03 05:14:02-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 ജൂലൈ 2014. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മേത്തൻ_മണി&oldid=2591408" എന്ന താളിൽനിന്നു ശേഖരിച്ചത്