മേതല മുഹിയുദ്ദീൻ ജുമാ മസ്ജിദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയായ കോതമംഗലം താലൂക്കിലെ മേതലയിൽ സ്ഥിതിചെയ്യുന്ന മസ്ജിദാണ് മേതല മുഹിയുദ്ദീൻ ജുമാ മസ്ജിദ്. ഈ ജുമാ മസ്ജിദിന്റെ സ്ഥാപന കാലത്തിന് മുമ്പ് കിഴക്കൻ മേഖലയിലെ മുഹമ്മദീയർക്ക് ഖബർസ്ഥാൻ സൗകര്യങ്ങളോട് കൂടിയ ഒരേയൊരു മസ്ജിദ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, പെരുമറ്റം ജുമാ മസ്ജിദ്[അവലംബം ആവശ്യമാണ്].

മുഹമ്മദ് വലിയുള്ളാഹി എന്ന മഹാന്റെ മഖ്ബറയുള്ള പെരുമറ്റം പള്ളിയുടെ പരിപാലന അവകാശം നാല് പാരമ്പര്യ തറവാട്ട് കുടുംബങ്ങളിലായിരുന്നു നിക്ഷിപ്തമായിരുന്നത്. ചക്കുങ്ങൽ, തോട്ടത്തിക്കുളം, പനക്കൽ, ചെറുകപ്പിള്ളി എന്നിവയായിരുന്നു ആ കുടുംബങ്ങൾ[അവലംബം ആവശ്യമാണ്].

വാഹന ഗതാഗത സൗകര്യങ്ങൾ കുറവായിരുന്ന ആ കാലഘട്ടത്തിൽ ദീർഘദൂരം യാത്ര ചെയ്താണ് പെരുമറ്റം പള്ളിയിലേക്ക് വിശ്വാസികൾ എത്തിയിരുന്നത്[അവലംബം ആവശ്യമാണ്].

ചരിത്രം[തിരുത്തുക]

മാർത്താണ്ഡവർമ്മയുടെ കാലത്ത് (എ.ഡി. 1750)  മേതല പ്രദേശത്ത് കുടിയേറിപ്പാർത്ത ആദ്യ മുസ്ലീം കുടുംബമായിരുന്നു തോട്ടത്തിക്കുളം കുടുംബക്കാർ. തിരുവിതാംകൂർ കായംകുളം രാജ്യത്തെ ആക്രമിച്ച അവസരത്തിൽ വടക്കുംകൂറും, തെക്കുംകൂറും കായംകുളത്തെ സഹായിച്ചതിന്റെ പേരിൽ മാർത്താണ്ഡവർമ്മ 1750 ൽ വടക്കുംകൂർ പിടിച്ചെടുത്തതോടെ വടക്കുംകൂറിനോടൊപ്പം നമ്മുടെ നാടും തിരുവിതാംകൂർ ഭരണത്തിന് കീഴിലായി. കീഴ്മലൈനാട് ആയിരുന്നപ്പോഴും വടക്കും കൂറുമായി ചേർന്ന് നിൽക്കുമ്പോഴും ഇവിടെ ഭരണനിർവഹണം നടത്തിവന്നിരുന്നത് ദേശവാഴികളും നാടുവാഴികളുമായിരുന്നു.

ദേശവാഴികളായിരുന്ന തോട്ടത്തിക്കുളം കുടുംബംഈ ദേശത്ത് ഖബർസ്ഥാനുള്ള ജുമാ മസ്ജിദിന്റെ അനിവാര്യത തിരിച്ചറിഞ്ഞ് പള്ളി നിർമ്മാണത്തിനായി ശ്രമങ്ങളാരംഭിച്ചു. നിർമ്മാണത്തിനാണെങ്കിൽ മഹാരാജാവിന്റെ അനുമതി ആവശ്യമായിരുന്നു. മാത്രവുമല്ല ഇടപ്രഭുക്കന്മാരായ കർത്താക്കന്മാരുടെ ഭരണ ക്രമത്തിലേക്ക് കോതമംഗലവും പരിസര പ്രദേശങ്ങളും വഴുതി വീണിരുന്ന കാലഘട്ടമായിരുന്നു.

പള്ളി നിർമ്മാണ അനുമതിക്കായി രണ്ടാം തലമുറയിൽപെട്ട തോട്ടത്തിക്കുളം പുത്തൻപുരയിൽ ഹസൻ മക്കാർ സാഹിബ് A. D 1855 മെയ് മാസത്തിൽ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ മഹാരാജാവിനെ മുഖം കാണിച്ചു. അനുമതിക്കായി അപേക്ഷിച്ചെങ്കിലും ആദ്യം മഹാരാജാവ് അനുവാദം നൽകിയില്ല. കാരണം പളളി സ്ഥാപനത്തിനായി നീക്കിവെച്ച സ്ഥലത്ത് നിന്ന് അരകിലോമീറ്റർ അകലെയായി ഏക്കുന്നം ശിവക്ഷേത്രം സ്ഥിതി ചെയ്തിരുന്നു. ഇക്കാരണത്താൽ അനുമതി തരാനാവില്ലെന്ന് മഹാരാജാവ് അറിയിച്ചു. എന്നാൽ പള്ളി നിർമ്മാണമെന്ന ജീവിതാഭിലാഷം ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായില്ല.

തുടർന്ന് ഹസ്സൻ മക്കാർ സാഹിബ് സ്വന്തം വീട് പളളിയാക്കി മാറ്റിക്കൊള്ളാമെന്നും അതിനെങ്കിലും അനുവാദം തരണമെന്നും മഹാരാജാവിനോട് അഭ്യർത്ഥിച്ചു. ഹസൻ മക്കാർ സാഹിബിന്റെ അചഞ്ചലമായ ദൈവ വിശ്വാസവും സ്വന്തം നാടിനോടുള്ള സ്നേഹവും നാട്ടുകാരുടെ ക്ഷേമത്തിലുള്ള തൽപ്പരതയും ആത്മാർത്ഥതയും തിരിച്ചറിഞ്ഞ മഹാരാജാവ് പള്ളി നിർമ്മാണത്തിനായി ഓലയിലെഴുതിയ അനുവാദപത്രം നൽകുകയും, സ്വന്തം ഭവനം ഒഴിവാക്കി മറ്റേതെങ്കിലും സ്ഥലത്ത് നിർമ്മിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപ്രകാരം സമ്മതിച്ച് തിരികെ നാട്ടിലെത്തിയ അദ്ദേഹം ഒഴുകുരേഖ പ്രകാരം തന്റെ കൈവശമിരുന്ന അഞ്ചേക്കറോളം സ്ഥലം നീക്കിവെച്ച് പള്ളി നിർമ്മാണം ആരംഭിക്കുകയും കൊല്ലവർഷം 1033 ൽ(AD 1858 മാർച്ച് മാസം) നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു[അവലംബം ആവശ്യമാണ്].

ജസിൽ തോട്ടത്തിക്കുളം ഫോൺ 9446607973