ഉള്ളടക്കത്തിലേക്ക് പോവുക

കല്യാണി (മേളകർത്താരാഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മേചകല്യാണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കല്യാണി
Kalayana Ragamala painting
ആരോഹണംS R₂ G₃ M₂ P D₂ N₃ 
അവരോഹണം N₃ D₂ P M₂ G₃ R₂ S
തത്തുല്യംLydian mode
കല്യാണി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കല്യാണി (വിവക്ഷകൾ) എന്ന താൾ കാണുക. കല്യാണി (വിവക്ഷകൾ)

കർണാടക സംഗീതത്തിലെ 65ആം മേളകർത്താരാഗമാണ് കല്യാണി.മേചകല്യാണി എന്നാണ് കടപയാദി സംഖ്യ അടിസ്ഥാനപ്പെടുത്തി ഈ രാഗം അറിയപ്പെടുന്നത്.വെങ്കടമുഖിയുടെ പദ്ധതിപ്രകാരം ശാന്തകല്യാണി എന്നും ആധുനികപദ്ധതിപ്രകാരം മേചകല്യാണി എന്നും അറിയപ്പെടുന്നു.സായാഹ്നങ്ങളിൽ ഈ രാഗാലാപനം വിശേഷപ്പെട്ടതാണെന്നാണ് അഭിനവമതം.നിരവധി ജന്യരാഗങ്ങൾ ഈ രാഗത്തിനുണ്ട്.

ലക്ഷണം,ഘടന

[തിരുത്തുക]
  • ആരോഹണം സ രി2 ഗ3 മ2 പ ധ2 നി3 സ
  • അവരോഹണം സ നി3 ധ2 പ മ2 ഗ3 രി2 സ

ഏകദേശം 700ഓളം കീർത്തനങ്ങൾ ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്.ഹിന്ദുസ്ഥാനി സംഗീതത്തിലെ യമൻ എന്ന രാഗവുമായി ഈ രാഗത്തിന് സാദൃശ്യമുണ്ട്.നിരവധി ജുഗൽബന്ദികൾ ഈ രണ്ട് രാഗങ്ങളേയും സം‌യോജിപ്പിച്ച് ചിട്ടപ്പെടുത്തിയിട്ടുണ്ട്.ബാലമുരളികൃഷ്ണ-ഭിംസെൻ ജോഷി,ശേഷഗോപാലൻ-അജോയ് ചക്രവർത്തി ഇവർ ഇതിനെ പ്രോത്സാഹിപ്പിച്ചവരിൽ ചിലരാണ്

ജന്യരാഗങ്ങൾ

[തിരുത്തുക]

എകദേശം 120ഓളം ജന്യരാഗങ്ങൾ ഈ രാഗത്തിനുണ്ട്.അവയിൽ പ്രസിദ്ധങ്ങൾ സാരംഗ,മൊഹനകല്യാണി,യമുനകല്യാണി,ഹമിർകല്യാണി ഇവയാണ്

കീർത്തനങ്ങൾ

[തിരുത്തുക]
കീർത്തനം കർത്താവ്
അഭയാംബാ ജഗദാംബാ രക്ഷതു മുത്തുസ്വാമി ദീക്ഷിതർ
പാഹി മാം ശ്രീ വാഗീശ്വരി സ്വാതിതിരുനാൾ
ഭജരേ രഘുവീരം ത്യാഗരാജ സ്വാമികൾ

ചലച്ചിത്രഗാനങ്ങൾ

[തിരുത്തുക]
ഗാനം ചലച്ചിത്രം
ആ നിമിഷത്തിന്റെ നിർവൃതിയിൽ ചന്ദ്രകാന്തം
ആലപ്പുഴപ്പട്ടണത്തിൽ ബന്ധുക്കൾ ശത്രുക്കൾ
അനുരാഗഗാനം പോലെ ഉദ്യോഗസ്ഥ
ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം ഞാൻ ഗന്ധർവൻ
ഇന്നലെ മയങ്ങുമ്പോൾ അന്വേഷിച്ചു കണ്ടെത്തിയില്ല
അനുരാഗിണി ഇതാ എൻ ഒരു കുടക്കീഴിൽ
കാണുമ്പോൾ പറയാമോ ഇഷ്ടം
കല്യാണിമുല്ലേ നീയുറങ്ങൂ ആഴി‍‍[1]

കഥകളിപദങ്ങൾ

[തിരുത്തുക]
  • കുണ്ഡിനനായക നന്ദിനിയെക്കാത്തൊരു - നളചരിതം ഒന്നാം ദിവസം
  • അംഗനമാർമൗലേ, ബാലേ - നളചരിതം ഒന്നാം ദിവസം
  • ഘോരവിപിനമെന്നാലെഴു - നളചരിതം മൂന്നാം ദിവസം
  • വരിക ബാഹുക എന്നരികിൽ - നളചരിതം മൂന്നാം ദിവസം
  • താരിൽത്തേൻമൊഴിമാർമണേ - ഉത്തരാസ്വയംവരം
  • കണ്ണിണയക്കാനന്ദം നൽകിടുന്നു പാരം - ദക്ഷയാഗം
  • കുവലയവിലോചനേ കുമതിയാകിയ ദക്ഷൻ - ദക്ഷയാഗം
  • സാദരമയി തവ മാതരിദാനീം - ബകവധം
  • കലുഷകരം സുഖനാശനമെന്നും - ദുര്യോധനവധം[2]

അവലംബം

[തിരുത്തുക]
  1. "ആഴി". മലയാളസംഗീതം. Archived from the original on 2016-03-16.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-01. Retrieved 2017-03-28.
"https://ml.wikipedia.org/w/index.php?title=കല്യാണി_(മേളകർത്താരാഗം)&oldid=4578117" എന്ന താളിൽനിന്ന് ശേഖരിച്ചത്