മെൽവില്ലെ ദ്വീപ്(ആസ്ട്രേലിയ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Melville
Native name: (Tiwi) Yermalner
Australia Melville Island.png
Tiwi Islands
Melville is located in Northern Territory
Melville
Melville
Geography
Location Timor Sea
Coordinates 11°33′S 130°56′E / 11.550°S 130.933°E / -11.550; 130.933
Archipelago Tiwi Islands
Major islands Melville, Irrititu
Area 5,786 km2 (2,234 sq mi)
Administration
Australia
Territory Northern Territory
Largest settlement Milikapiti (pop. 559)
Demographics
Population ca. 1030
Ethnic groups Tiwi

ടിവി ഭാഷയിൽ യെർമാൽനെർ എന്നു വിളിക്കുന്ന ആസ്ട്രേലിയയുടെ വടക്കൻ പ്രദേശത്തിന്റെ തീരത്ത് കിഴക്കൻ തിമോർ കടലിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപ് ആണ് മെൽവില്ലെ ദ്വീപ്. ആസ്ട്രേലിയയിലെ ഡാർവ്വിൻ പ്രദേശത്തിനും ആർൺഹെം ലാൻഡിൽ സ്ഥിതിചെയ്യുന്ന കോബോർഗ് ഉപദ്വീപിന്റെ പടിഞ്ഞാറ് ആണ് ഈ ദ്വീപ് കിടക്കുന്നത്. ഇവിടത്തെ കാലാവസ്ഥ ട്രോപ്പിക്കൽ ആണ്.

ഇവിടത്തെ ഏറ്റവും വലിയ സമൂഹം അല്ലെങ്കിൽ പട്ടണം മിലിക്കാപിതി ആണ്. 559 മാത്രമാണ് ഇവിടത്തെ ജനസംഖ്യ. രണ്ടാമത്തെ ഗ്രാമം പിർലാഗിമ്പി ആകുന്നു. (പുലരുമ്പി, മുമ്പ് ഈ സ്ഥലത്തെ ഗാർഡൻ പോയിന്റ് എന്നു വിളിച്ചിരുന്നു.)ജനസംഖ്യ: 440 മാത്രം. ഈ സ്ഥലം, മിലിക്കാപിതിയിൽനിന്ന് 27 കി. മീ. പടിഞ്ഞാറ് ആണ് കിടക്കുന്നത്. മെല്വില്ലെ പടിഞ്ഞാറൻ തീരത്താണിത്. ഏതാണ്ട് 30ൽക്കൂടുതൽ ആളുകൾ അഞ്ചു കുടുംബമായി ഔട്സ്റ്റേഷനുകളിൽ താമസമുണ്ട്.


5,786 ചതുരശ്ര കി. മീ. (2,234 ചതുരശ്ര മൈൽ)വിസ്തൃതിയുള്ള ഈ ദ്വീപ് ലോകത്തെ 100 ദ്വീപുകളെക്കാൾ ചെറുതാണ്. ആസ്ട്രേലിയയിലുള്ള വലിയ രണ്ടാമത്തെ ദ്വീപാണിത്. ആസ്ട്രേലിയയിലെ ഏറ്റവും വലിയ ദ്വീപ്, ടാസ്മാനിയ ആകുന്നു. (ഇവിടെ ആസ്ട്രേലിയാ പ്രധാനദ്വീപിനെ കണക്കാക്കിയിട്ടില്ല) ഇതിന്റെ തെക്കേ അറ്റം പിളർന്ന് ഒരു ചെറു ദ്വീപായിത്തീർന്നിരിക്കുന്നു. ഇർ-റിറ്റിറ്റു ദ്വീപ് എന്നാണിതിന്റെ പേര്. ഇതിന്റെ വിസ്തീർണ്ണം 1.6 ചതുരശ്ര കി. മീ. (0.62 ചതുരശ്ര മൈൽ).[1]

മെൽവില്ലെ ദ്വീപും ബാതർസ്റ്റ് ദ്വീപും ചേർന്ന് ടിവി ദ്വീപുകൾ എന്നറിയപ്പെടുന്നു.

ഈ ദ്വീപ് ആരു കണ്ടുപിടിച്ചു എന്നത് ഇപ്പോഴും തർക്കവിഷയമാണ്. 1644ൽ ആബൽ ടാസ്മാൻ കണ്ടുപിടിച്ചു എന്നത് ഇപ്പോൾ വിവാദവിഷയമാണ്.

അവലംബം[തിരുത്തുക]

  1. John Woinarski; Brooke Rankmore; Alaric Fisher; Kym Brennan; Damian Milne (December 1997). "The natural occurrence of northern quolls Dasyurus hallucatus on islands of the Northern Territory: assessment of refuges from the threat posed by cane toads Bufo marinus" (PDF). Australian Government and Northern Territory Government. p. 16. Retrieved 30 May 2011.