മെൽബ ഹെർണാണ്ടസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെൽബ ഹെർണാണ്ടസ്
Melba Hernandez.jpg
മെൽബ ഹെർണാണ്ടസ്
ജനനം 1921 ജൂലൈ 28(1921-07-28)
ക്യൂബ
മരണം 2014 മാർച്ച് 09
ദേശീയത ക്യൂബൻ
രാഷ്ട്രീയപ്പാർട്ടി
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ക്യൂബ

ക്യൂബൻ വിപ്ലവ നായികയായിരുന്നു മെൽബ ഹെർണാണ്ടസ് (28 ജൂലൈ 1921 – 9 മാർച്ച് 2014).[1] 1953-ൽ ഫുൾജെൻസിയോ ബാറ്റിസ്റ്റ സർക്കാരിനെ പുറത്താക്കാൻ ഫിഡൽ കാസ്‌ട്രോയുടെ നേതൃത്വത്തിൽ നടന്ന ആദ്യശ്രമത്തിൽ കൂടെയുണ്ടായിരുന്ന രണ്ടുവനിതാനേതാക്കളിൽ ഒരാളായിരുന്നു മെൽബ. ആദ്യ അട്ടിമറി ശ്രമം പരാജയപ്പെട്ടിരുന്നു. 1953-ൽ ഇവരെ പിടികൂടി ജയിലിലടച്ചു.

ജീവിതരേഖ[തിരുത്തുക]

ഹവാനയിൽ യാതാസ്ഥിതികരായ മാതാ പിതാക്കളുടെ മകളായി ജനിച്ചു. വിയറ്റ്നാമിലെ ക്യൂബൻ അംബാസഡറായി പ്രവർത്തിച്ചു. മരണംവരെ പാർട്ടിയംഗമായിരുന്നു മെൽബ. 1943 ൽ ഹവാന സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടി. കലാപത്തെത്തുടർന്ന് ഏഴു മാസത്തോളം ജയിലിലായിരുന്നു.മോൻകാഡ കലാപത്തിന്റെ നായിക‌യായി പിന്നീട് വിശേഷിപ്പിക്കപ്പെട്ടു. ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു.

അവലംബം[തിരുത്തുക]

  1. ആൻഡ്രിയ, റോഡ്രിഗസ് (10-മാർച്ച്-2014). "മെൽബ ഹെർണാണ്ടസ് ഹീറോയിൻ ഓഫ് ക്യൂബൻ റെവല്യൂഷൻ ഡൈസ് അറ്റ് 92". എ.ബി.സി.ന്യൂസ്.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
Persondata
NAME Hernández, Melba
ALTERNATIVE NAMES
SHORT DESCRIPTION Cuban politician
DATE OF BIRTH 28 July 1921
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=മെൽബ_ഹെർണാണ്ടസ്&oldid=1931750" എന്ന താളിൽനിന്നു ശേഖരിച്ചത്