മെർസാബാക്കർ തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Lake Merzbacher
നിർദ്ദേശാങ്കങ്ങൾ42°12′N 79°52′E / 42.200°N 79.867°E / 42.200; 79.867Coordinates: 42°12′N 79°52′E / 42.200°N 79.867°E / 42.200; 79.867
Lake typeGlacier lake
പ്രാഥമിക അന്തർപ്രവാഹംGlaciers
Primary outflowsEngilchek River
താല-പ്രദേശങ്ങൾKyrgyzstan
ഉപരിതല ഉയരം3,304 metre (10,840 ft)

കിർഗിസ്ഥാനിൽ എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടുള്ള ടിയാൻ ഷാൻ മലനിരകളിലെ ഒരു മഞ്ഞുതടാകമാണ് മെർസാബാക്കർ തടാകം (Lake Merzbacher).[1] മഞ്ഞുകൊണ്ടുള്ള ഒരു ഭിത്തിയുള്ളതിനാൽ അത് എപ്പോഴും നിറഞ്ഞിരിക്കും. എന്നാൽ ഓരോ വേനലിലും ചൂട് അധികമാവുന്ന ഒരു ദിവസം മഞ്ഞുരുകി ആ ഭിത്തിയിൽ ഒരു തുള വീഴുകയും തടാകത്തിലെ ജലം മുഴുവൻ സെക്കന്റിൽ ആയിരം ഘനമീറ്റർ തോതിൽ അതിൽ നിന്നും താഴേക്ക് ഒഴുകുകയും ചെയ്യും.[2] ആ ഒഴുക്കിൽ വഴിയിൽ ഉള്ളതെല്ലാം ആ ജലപാതം തകർത്തുകളയുകയും ചെയ്യും. കേവലം മൂന്നുനാൾ കൊണ്ട് കാലിയാവുന്ന തടാകത്തിന്റെ ഭിത്തിയിൽ ഉള്ള ഈ തുള തണുപ്പിൽ മഞ്ഞുറഞ്ഞ് അടഞ്ഞുപോവുന്നു. തുടർന്ന് ദിവസേന രണ്ടുമീറ്റർ തോതിൽ തടാകത്തിൽ ജലം ഉയർന്നുകൊണ്ടിരിക്കും. 1903 -ൽ ഇങ്ങോട്ട് പര്യവേഷണം നടത്തിയ ജർമൻകാരനായ ഗോറ്റ്രീഡ് മെർസാബാക്കറുടെ പേരിലാണ് ഈ തടാകം അറിയപ്പെടുന്നത്.[1][3] തടാകമുള്ള പ്രദേശത്തേക്കെത്തുന്നത് അതീവ കഠിനമായതിനാലും യാത്രയ്ക്ക് നാലോളം ദിവസങ്ങൾ നടക്കേണ്ടതിനാലും മിക്കവാറും ആഗസ്ത് മാസത്തിലാണ് ഇത് സംഭവിക്കുന്നത് എന്നറിയാമെന്നല്ലാതെ വളരെ അപൂർവ്വം പേർമാത്രമേ ഈ തടാകം അപ്രത്യക്ഷമാകുന്ന പ്രതിഭാസം കണ്ടിട്ടുള്ളൂ.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 Bormudoi, A; Shabunin, A; Hazarika, M; Zaginaev, V; Samarakoon, L. "Studying the outburst of the Merzbacher lake of Inylchek glacier, Kyrgyzstan with Remote Sensing and field data". ശേഖരിച്ചത് 20 June 2015.
  2. "The Merzbacher Lake". Tourist Information Center. ശേഖരിച്ചത് 20 June 2015.
  3. 3.0 3.1 Curwood, Steve. "Almanac/Merzbacher Lake". Living on Earth. ശേഖരിച്ചത് 20 June 2015.
"https://ml.wikipedia.org/w/index.php?title=മെർസാബാക്കർ_തടാകം&oldid=3139543" എന്ന താളിൽനിന്ന് ശേഖരിച്ചത്