മെർലിൻ ഹ്യൂസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മെർലിൻ ഹ്യൂസൻ
Marillyn Hewson.jpg
Marillyn Hewson in 2014
ജനനം (1953-12-27) ഡിസംബർ 27, 1953 (പ്രായം 66 വയസ്സ്)
വിദ്യാഭ്യാസംUniversity of Alabama
തൊഴിൽChairwoman, President and Chief Executive Officer of Lockheed Martin
മുൻഗാമിRobert J. Stevens
ജീവിത പങ്കാളി(കൾ)James Hewson

മെർലിൻ ഹ്യൂസൻ ലോഖീഡ് മാർട്ടിൻ [1] എന്ന അമേരിക്കൻ കമ്പനിയിലെ ചെയർവുമണും പ്രസിഡന്റും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ആണ്.[2] 2015-ൽ അമേരിക്കൻ വ്യാപാര മാസികയായ ഫോബ്സ് ലോകത്തിലെ 20 പവർഫുൾ വനിതകളിൽ ഒരാളായിട്ടാണ് അവരെ ലിസ്റ്റിലുൾപ്പെടുത്തിയിരിക്കുന്നത്.[3]

ജീവചരിത്രം[തിരുത്തുക]

കൻസാസിലെ ജങ്ഷൻ സിറ്റിയിലാണ് മെർലിൻ ഹ്യൂസൻ ജനിച്ചത്. അൽബാമ സർവ്വകലാശാലയിൽ നിന്ന് ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും ഇക്കണോമിക്സിൽ മാസ്റ്റർ ബിരുദവും നേടുകയുണ്ടായി. കൊളംബിയ ബിസിനസ് സ്ക്കൂളിലും ഹാർവാർഡ് ബിസിനസ് സ്ക്കൂൾ എക്സിക്യൂട്ടീവ് ഡെവെലോപ്പ്മെന്റ് പ്രോഗ്രാമ്മുകളിലും പങ്കെടുത്തിരുന്നു[4].

ഔദ്യോഗികജീവിതം[തിരുത്തുക]

1983-ൽ മെർലിൻ ഹ്യൂസൻ ലോഖീഡ് മാർട്ടിൻ എന്ന സ്ഥാപനത്തിൽ ചേർന്നു. കമ്പനിയിൽ അവൾ വിവിധതരത്തിലുള്ള എക്സിക്യൂട്ടീവ് സ്ഥാനങ്ങൾ നിർവ്വഹിച്ചിരുന്നു. പ്രസിഡന്റ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ലോഖീഡ് മാർട്ടിന്റെ ഇലക്ട്രോണിക്സിസ്റ്റം ബിസിനസ് ഏരിയയിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ലോഖീഡ് മാർട്ടിൻറെ സിസ്റ്റംസ് ഇന്റഗ്രേഷൻ പ്രസിഡന്റ്, ലോഖീഡ് മാർട്ടിൻ എയറോനോട്ടിക്സിനുവേണ്ടിയുള്ള ഗ്ലോബൽ സസ്റ്റെയിൻമെന്റിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, കെല്ലി ആവിയേഷൻ സെന്ററിലെ പ്രസിഡന്റും ജനറൽ മാനേജർ, ലോഖീഡ് മാർട്ടിൻ ലോജിസ്റ്റിക്സ് സെർവീസെസിന്റെ പ്രസിഡന്റ് എന്നീ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്. [5]

2012 നവംബർ 9 ന് ലോഖീഡ് മാർട്ടിന്റെ ബോർഡ് ഓഫ് ഡയറക്ടർ ആയി തെരഞ്ഞെടുക്കപ്പെട്ടു. 2013 ജനുവരി മുതൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആകുകയും ചെയ്തു.[6][7] 2010 മുതൽ സന്ധ്യാ നാഷണൽ ലാബോറട്ടറിയി ബോർഡ് ഡയറക്ടർ ആയും 2007മുതൽ ഡുപോൻടിൽ ബോർഡ് ഡയറക്ടർ ആയും സേവനമനുഷ്ടിച്ചു. [8]2013-ൽ മെർലിൻ ഹ്യൂസൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയതുമുതൽ ലോഖീഡ് മാർട്ടിന്റെ മാർക്കറ്റ് ക്യാപിറ്റൽ ഇരട്ടിയായി. [9]

അവലംബം[തിരുത്തുക]

  1. https://www.lockheedmartin.com/us/who-we-are.html
  2. "Lockheed Martin Board Elects Marillyn Hewson CEO & President and Member of the Board, (Christopher Kubasik Resigns)". 2012-11-09. Retrieved 2014-04-25.
  3. "The World's 100 Most Powerful Women". forbes.com. Forbes. Retrieved 11 December 2015.
  4. "Lockheed Martin Corporate Bio: Marillyn A. Hewson". Retrieved 2013-03-19.
  5. "Marillyn A. Hewson". www.lockheedmartin.com. Retrieved 2017-11-15.
  6. "More On Marillyn Hewson, Lockheed Martin's Next CEO". The Wall Street Journal.
  7. "Marillyn A. Hewson: Executive Profile & Biography - Businessweek". Businessweek.com. Retrieved 2015-08-11.
  8. "Marillyn A. Hewson: Executive Profile & Biography - Businessweek". Businessweek.com. Retrieved 2015-08-11.
  9. Bellstrom, Kristen (September 15, 2015). "Fortune's Most Powerful Women List". Fortune.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ബിസിനസ് സ്ഥാനങ്ങൾ
Preceded by
Robert J. Stevens
Chairman, President, and Chief Executive Officer of Lockheed Martin
2013-
Incumbent
"https://ml.wikipedia.org/w/index.php?title=മെർലിൻ_ഹ്യൂസൻ&oldid=2727426" എന്ന താളിൽനിന്ന് ശേഖരിച്ചത്