Jump to content

മെർലയൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിംഗപ്പൂറിലെ പ്രശസ്തമായ മെർലയൺ ശില്പം.
മെർലയണും പശ്ചാത്തലത്തിൽ സിംഗപ്പൂർ നഗരവും, ഒരു രാത്രികാല ദൃശ്യം

സിംഹത്തിന്റെ ശിരസ്സും മത്സ്യത്തിന്റെ ഉടലുമുള്ള ഒരു സാങ്കല്പിക ജീവിയാണ് മെർലയൺ ( Merlion (മലയ് ഭാഷയിൽ: Singa-Laut)). സിംഗപ്പൂറിനെ സംബന്ധിച്ചിടത്തോളം മെർലയൺ എന്നത് മംഗളദായകവും രാഷ്ട്രത്തെ അഭിവൃദ്ധിപ്പെടുത്തുന്നതുമായ ഒരു വസ്തുതയായാണ് കണക്കാക്കപ്പെടുന്നത്. കടൽ എന്നർത്ഥം വരുന്ന "മെർ(mer)" എന്നവാക്ക് "ലയണുമായ്" (lion) കൂടിച്ചേർന്നാണ് മെർലയൺ എന്ന പദം ഉദ്ഭവിച്ചിരിക്കുന്നത്. ഒരു മുക്കുവഗ്രാമമായിരുന്ന സിംഗപ്പൂറിന്റെ ഭൂതകാലത്തെയാണ് മത്സ്യശരീരം പതീകവൽക്കരിക്കുന്നത്. സിംഗപ്പൂർ(സിംഹപുരം, lion city) എന്ന വാക്കിനെ പ്രതിനിധീകരിക്കുന്നതാണ് സിംഹശിരസ്സ്.

അലെക് ഫ്രാസ്സെർ-ബ്രണ്ണെർ എന്ന ശില്പിയാണിത് സിംഗപ്പൂറിലെ മെർലയൺ ശില്പം രൂപകൽപ്പന ചെയ്തിരിക്കുന്നത്. സിംഗപ്പൂർ വിനോദസഞ്ചാരവകുപ്പിനുവേണ്ടിയുള്ള ഒരു അടയാളചിഹ്നമായിട്ടാണ് ഇത് രൂപകല്പന ചെയ്യപ്പെടുന്നത്. [1] . വിനോദ സ്ഞ്ചാരവകുപ്പ് കുറച്ച് വർഷങ്ങളോളം ഈ ചിഹ്നം ഉപയോഗിച്ചിരുന്നു എങ്കിലും, 1997 പുതിയ് ഒരു ചിഹ്നത്തെ സ്വീകരിച്ചു. [2]

ഐതിഹ്യങ്ങളിലും പഴങ്കഥകളിലുമുള്ള ഒരു സാങ്കൽപ്പിക ജീവിയാണ് മെർലയൺ. അജന്ത, മഥുര എന്നിവിടങ്ങളിലെ ചുമർചിത്രങ്ങളിൽ ഇത്തരം കഥാപാത്രങ്ങളെ കാണാൻ സാധിക്കും. ഹെലെനിസ്റ്റിക് കാലഘട്ടത്തിലെ ചില എട്രൂസ്കൻ നാനയങ്ങളിലും മെർലണിനെ ആലേഖനം ചെയ്തിട്റ്റുണ്ട്.

മെർലയൺ ശില്പങ്ങൾ

[തിരുത്തുക]
ഫേബർ മലയിലെ മെർലൺ

സിംഗപ്പൂർ വിനോദസഞ്ചാര വകുപ്പ് അംഗീകരിച്ചിട്ടുള്ള അഞ്ച് മെർലയൺ ശില്പങ്ങളാണ് അവിടെയുള്ളത്.[1]

  1. മെലയൺ പാർക്കിലെ 8.6മീ ഉയരമുള്ള ശില്പം(യഥാർത്ഥം)
  2. യഥാർത്ഥ ശില്പത്തിന്റെ പിന്നിലായുള്ള 2മീ ഉയരം വരുന്ന ചെറിയശില്പം
  3. 37മീ ഉയരമുള്ള സെന്റോസ ദ്വീപിലെ ഭീമാകാര ശില്പം
  4. ടൂറിസം കോർടിലെ 3മീ ഉയരമുള്ള പോളിമാർബിൽ ശില്പം
  5. ഫേബർ മലയിലെ 3മീ ഉയരമുള്ള പോളിമാർബിൽ ശില്പം


യഥാർത്ഥ ശില്പം

[തിരുത്തുക]

1972 എപ്റ്റംബർ 15ൻ അന്നത്തെ സിംഗപ്പൂർ പ്രധാനമന്ത്രിയായിരുന്ന ലീ ക്യുഅൻ യൂവാണ് ഈ ശില്പത്തിന്റെ നിർമ്മാണത്തിന് ആരംഭം കുറിച്ചത്.[1] സിംഗപ്പൂർ നദീമുഖത്തായിരുന്നു ഇതിന്റെ സ്ഥാനം. 8.6മീറ്റർ ഉയരവും 70ടൺ ഭാരവും ഈശില്പത്തിനുണ്ട്. [1][3] സിമന്റും പൊർസെലൈനുമാണ് ഇതിന്റെ പ്രധാന നിർമാന സാമഗ്രികൾ. S$165,000 സിംഗപ്പൂർ ഡോളറാണ് ഈ പദ്ധതിക്ക് ചെലവായ തുക.[1]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 "A new home for the Merlion". URA Skyline (July/August 2000) Archived 2012-02-18 at the Wayback Machine.. p. 6–8
  2. Singapore Tourism Board: "Use of the Merlion Symbol" <http://app-stg.stb.gov.sg/asp/form/form01.asp Archived 2008-12-02 at the Wayback Machine.>
  3. Singapore National Library Board: Singapore Infopedia: "Merlion Statue" <http://infopedia.nl.sg/articles/SIP_938_2004-12-27.html>

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Analysis of the mythology and meaning of the Merlion from the perspective of country branding in: Koh, Buck Song (2011). Brand Singapore: How Nation Branding Built Asia's Leading Global City. Marshall Cavendish, Singapore. ISBN 978-981-4328-15-9.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മെർലയൺ&oldid=3799247" എന്ന താളിൽനിന്ന് ശേഖരിച്ചത്