മെസ്സിയർ 18
ദൃശ്യരൂപം
മെസ്സിയർ 18 | |
---|---|
Observation data (J2000.0 epoch) | |
റൈറ്റ് അസൻഷൻ | 18h 19.9m |
ഡെക്ലിനേഷൻ | −17° 08′ |
ദൂരം | 4.9 kly (1.5 kPc) |
ദൃശ്യകാന്തിമാനം (V) | 7.5 |
ദൃശ്യവലുപ്പം (V) | 9.0′ |
ഭൗതികസവിശേഷതകൾ | |
ആരം | 9 ly |
കണക്കാക്കപ്പെട്ട പ്രായം | 3.2 കോടി വർഷം |
മറ്റ് പേരുകൾ | NGC 6613 |
ഇതും കാണുക: തുറന്ന താരവ്യൂഹം |
ധനു രാശിയിലെ ഒരു തുറന്ന താരവ്യൂഹമാണ് മെസ്സിയർ 18 (M18) അഥവാ NGC 6613. ചാൾസ് മെസ്സിയറാണ് 1764-ൽ ഇത് കണ്ടെത്തി തന്റെ പട്ടികയിൽ പതിനെട്ടാമത്തെ അംഗമായി രേഖപ്പെടുത്തിയത്.
നിരീക്ഷണം
[തിരുത്തുക]ഭൂമിയിൽ നിന്ന് നോക്കുമ്പോൾ മെസ്സിയർ 17, മെസ്സിയർ 24 എന്നീ ജ്യോതിശാസ്ത്രവസ്തുക്കൾക്കിടയിലായാണ് M18 സ്ഥിതിചെയ്യുന്നത്. ഇരുപതോളം നക്ഷത്രങ്ങളാണ് താരവ്യൂഹത്തിലുള്ളത്, ഇവയിൽ ഏറ്റവും പ്രകാശം കൂടിയവയുടെ ദൃശ്യകാന്തിമാനം 9 ആണ്. 9 ആർക്‌മിനിറ്റ് ആണ് കോണീയവ്യാസം.
സവിശേഷതകൾ
[തിരുത്തുക]ഈ താരവ്യൂഹത്തിലേക്കുള്ള ദൂരം 4,900 പ്രകാശവർഷമാണ്. ഇതിൽ നിന്നും M9 ന്റെ വ്യാസം 17 പ്രകാശവർഷമാണെന്ന് ലഭിക്കുന്നു. ഇതിലെ നക്ഷത്രങ്ങളിലധികവും B3 സ്പെക്ട്രൽ തരത്തിൽ പെട്ടവയാണ്. താരവ്യൂഹം താരതമ്യേന പ്രായം കുറഞ്ഞതാണെന്ന് ഇതിൽനിന്നും മനസ്സിലാക്കാം, 3.2 കോടി വർഷമാണ് അനുമാനിക്കപ്പെട്ടിരിക്കുന്ന പ്രായം.