മെസ്സിയർ 12

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെസ്സിയർ 12
മെസ്സിയർ 12ന്റെ കാമ്പ്, ഹബിൾ ബഹിരാകാശ ദൂരദർശിനി എടുത്ത 3.18′ ചിത്രം
Observation data (J2000 epoch)
ക്ലാസ്സ്IX[1]
നക്ഷത്രരാശിസർപ്പധരൻ
റൈറ്റ് അസൻഷൻ16h 47m 14.18s[2]
ഡെക്ലിനേഷൻ–01° 56′ 54.7″[2]
ദൂരം15.7 kly (4.8 kpc)[3]
ദൃശ്യകാന്തിമാനം (V)+7.68[4]
പ്രത്യക്ഷവലുപ്പം (V)16′.0
ഭൗതിക സവിശേഷതകൾ
പിണ്ഡം8.7×104[5] M
ആരം37.2 ly[6]
ലോഹീയത–1.14[7] dex
കണക്കാക്കപ്പെടുന്ന പ്രായം12.67 Gyr[7]
മറ്റ് പേരുകൾNGC 6218[4]
ഇതും കാണുക: ഗോളീയ താരവ്യൂഹം

സർപ്പധരൻ രാശിയിലെ ഒരു ഗോളീയ താരവ്യൂഹമാണ് മെസ്സിയർ 12 (M12) അഥവാ NGC 6218. 1764 മേയ് 30-ന് ചാൾസ് മെസ്സിയറാണ് ഈ താരവ്യൂഹത്തെ കണ്ടെത്തിയത്. നക്ഷത്രങ്ങളൊന്നുമില്ലാത്ത ഒരു നീഹാരികയാണ് ഇതെന്ന് കരുതിയ അദ്ദേഹം തന്റെ പട്ടികയിൽ ഇതിനെ പന്ത്രണ്ടാം അംഗമായി ചേർത്തു.[8]

നിരീക്ഷണം[തിരുത്തുക]

മെസ്സിയർ 10ൽ നിന്ന് 3 ഡിഗ്രിയും ലാംബ്ഡ ഒഫ്യൂക്കൈ നക്ഷത്രത്തിൽ നിന്ന് 5.6 ഡിഗ്രിയും കോണീയ അകലത്തിലായാണ് M12 സ്ഥിതിചെയ്യുന്നത്. തെളിഞ്ഞ ആകാശത്ത് ബൈനോക്കുലറുകൾ ഉപയോഗിച്ചാൽ തീരെ പ്രകാശം കുറഞ്ഞ ഒരു വസ്തുവായി ഇതിനെ കാണാനാകും. 8 in (20 cm) എങ്കിലും അപ്പെർച്വർ ഉള്ള ദൂരദർശിനി ഉപയോഗിച്ചാലേ താരവ്യൂഹത്തിലെ നക്ഷത്രങ്ങളെ വേർതിരിച്ചു കാണാനാകൂ.[9] 10 in (25 cm) അപ്പെർച്വർ ഉള്ള ദൂരദർശിനിയിലൂടെ വീക്ഷിക്കുമ്പോൾ 3 ആർക്‌മിനിറ്റ് വ്യാസമുള്ള കാമ്പും അതിനുചുറ്റും നക്ഷത്രങ്ങളുടെ 10 ആർക്‌മിനിറ്റ് പ്രഭാവലയവും കാണാനാകും.[8]

സവിശേഷതകൾ[തിരുത്തുക]

ഭൂമിയിൽ നിന്ന് M12 ലേക്കുള്ള ദുരം 15700 പ്രകാശവർഷമാണ്.[3] 75 പ്രകാശവർഷമാണ് താരവ്യൂഹത്തിന്റെ വ്യാസം, ഇതിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രങ്ങളുടെ ദൃശ്യകാന്തിമാനം 12 ആണ്. ഷാപ്‌ലി-സോയർ റേറ്റിങ് IX ഉള്ള ഈ താരവ്യൂഹത്തിന് നക്ഷത്രസാന്ദ്രത കുറവാണ്.[1] ഇക്കാരണത്താൽ M12 ഒരു തുറന്ന താരവ്യൂഹമാണെന്ന് ഒരുകാലത്ത് കരുതപ്പെട്ടിരുന്നു.

M12 ൽ ഇതുവരെ 13 ചരനക്ഷത്രങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 2006-ൽ നടന്ന ഒരു പഠനം ഈ താരവ്യൂഹത്തിൽ പിണ്ഡം കുറഞ്ഞ നക്ഷത്രങ്ങളുടെ എണ്ണം അസാധാരണമാംവിധം കുറവാണെന്ന് കണ്ടെത്തി. ഇത്തരം നക്ഷത്രങ്ങൾ ആകാശഗംഗയുടെ ഗുരുത്വാകർഷണം മൂലം താരവ്യൂഹത്തിൽ നിന്ന് നഷ്ടപ്പെട്ടതാകാമെന്നായിരുന്നു അനുമാനം.[10]

M12 ന്റെ സ്ഥാനം

അവലംബം[തിരുത്തുക]

  1. 1.0 1.1 Shapley, Harlow; Sawyer, Helen B. (1927), "A Classification of Globular Clusters", Harvard College Observatory Bulletin (849): 11–14, Bibcode:1927BHarO.849...11S. {{citation}}: Unknown parameter |month= ignored (help)
  2. 2.0 2.1 Goldsbury, Ryan; et al. (2010), "The ACS Survey of Galactic Globular Clusters. X. New Determinations of Centers for 65 Clusters", The Astronomical Journal, 140 (6): 1830–1837, arXiv:1008.2755, Bibcode:2010AJ....140.1830G, doi:10.1088/0004-6256/140/6/1830. {{citation}}: Unknown parameter |month= ignored (help)
  3. 3.0 3.1 Boyles, J.; et al. (2011), "Young Radio Pulsars in Galactic Globular Clusters", The Astrophysical Journal, 742 (1): 51, arXiv:1108.4402, Bibcode:2011ApJ...742...51B, doi:10.1088/0004-637X/742/1/51. {{citation}}: Unknown parameter |month= ignored (help)
  4. 4.0 4.1 "SIMBAD Astronomical Database", Results for NGC 6218, retrieved 2006-11-15.
  5. Marks, Michael; Kroupa, Pavel (2010), "Initial conditions for globular clusters and assembly of the old globular cluster population of the Milky Way", Monthly Notices of the Royal Astronomical Society, 406 (3): 2000–2012, arXiv:1004.2255, Bibcode:2010MNRAS.406.2000M, doi:10.1111/j.1365-2966.2010.16813.x. {{citation}}: Unknown parameter |month= ignored (help) Mass is from MPD on Table 1.
  6. distance × sin( diameter_angle / 2 ) = 37.2 ly radius
  7. 7.0 7.1 Forbes, Duncan A.; Bridges, Terry (2010), "Accreted versus in situ Milky Way globular clusters", Monthly Notices of the Royal Astronomical Society, 404 (3): 1203–1214, arXiv:1001.4289, Bibcode:2010MNRAS.404.1203F, doi:10.1111/j.1365-2966.2010.16373.x. {{citation}}: Unknown parameter |month= ignored (help)
  8. 8.0 8.1 Thompson, Robert Bruce; Thompson, Barbara Fritchman (2007), Illustrated guide to astronomical wonders, DIY science O'Reilly Series, O'Reilly Media, Inc., p. 137, ISBN 0596526857.
  9. Monks, Neale (2010), Go-To Telescopes Under Suburban Skies, Patrick Moore's Practical Astronomy Series, Springer, p. 118, ISBN 1441968504.
  10. How to Steal a Million Stars?, ESO, February 7, 2006, archived from the original on 2007-02-08, retrieved 2012-11-16.

നിർദ്ദേശാങ്കങ്ങൾ: Sky map 16h 47m 14.52s, −01° 56′ 52.1″

"https://ml.wikipedia.org/w/index.php?title=മെസ്സിയർ_12&oldid=3799240" എന്ന താളിൽനിന്ന് ശേഖരിച്ചത്