മെസോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെസോ
സ്രഷ്ടാവ് റിയാൻ ക്വിൻ
ഓപ്പറേറ്റിങ്ങ് സിസ്റ്റം ലിനക്സ്
തരം പണിയിട പരിസ്ഥിതി

റിയാൻ ക്വിൻ നിർമ്മിച്ച പണിയിട പരിസ്ഥിതിയാണ് മെസോ, സിംഫണി ഓ.എസിലേക്ക് ചേർക്കപ്പെട്ട ഇത് ജേസൺ സ്പിസാകിന്റെ സമ്പർക്കമുഖ രൂപകൽപനാ നിയമം പിന്തുടരുന്നു[1]. മെസോ എഫ്.വി.ഡബ്ല്യു.എം എന്ന ജാലകസംവിധാനം പ്രയോജനപ്പെടുത്തുന്നു. മാത്രമല്ല ഒരു പുതിയ അവതരണരീതി കാഴ്ചവെക്കുകയും ചെയ്യുന്നു.

ഡെസ്ക്ടോപ്പ് (പണിയിടം) ഒരു ഫോൾഡറാണ് എന്ന ആശയത്തിൽ നിന്നു മാറി ആവശ്യമായ എല്ലാ കാര്യങ്ങളും പണിയിടത്തിൽ ലഭ്യമാക്കി ഉപയോഗത്തിന് അനുയോജ്യമായ രീതിയിലാക്കിയാണ് മെസോ അവതരിപ്പിക്കുന്നത്. വിവിധ ലക്ഷ്യങ്ങൾക്കായി നാലു ചെറിയ ഡെസ്ക്ടോപ്പുകൾ ഉണ്ട്. ഇത് ഡെസ്ക്ടോപ്പിനെ ലളിതമാക്കിയിരിക്കുന്നു.

മെസോ സിംഫണി ഓ.എസിലേക്കുള്ളതാണെങ്കിലും പഴയ പതിപ്പുകൾ .ഡെബ് ലും ലഭ്യമാണ്. ഇവ ഉബുണ്ടുവിലും മറ്റു ഡെബിയൻ, ഉബുണ്ടു വിതരണങ്ങളിലും ഉപയോഗിക്കാവുന്നതാണ്. . കെ.ഡി.ഇ., ഗ്നോം എന്നിവയെപ്പോലെ വിപുലമായ ഒന്നല്ലിത് പകരം ലളിതമായ ഒന്നാണ്. മെസോയുടെ നിർമ്മാണം പൈത്തണിന്റെ സമ്പർക്കമുഖ നിർമ്മാണത്തേയും കെഡിഇയുടെ സൂപ്പർകരമ്പയിൽ നിർമ്മിച്ച ക്വാർട്ടെറ്റ് പണിയിടത്തേയും സ്വാധീനിച്ചിട്ടുണ്ട്.[2][3]

അവലംബം[തിരുത്തുക]

  1. Jason Spisak (2005). "Mezzo White Paper". ശേഖരിച്ചത് 2010-02-03. 
  2. "Kuartet Desktop". Kde-look.org. 2005-12-15. ശേഖരിച്ചത് 2010-02-03. 
  3. "Kuartet Desktop Project". Kuartetdesktop. 2006-02-23. ശേഖരിച്ചത് 2010-02-03. 
"https://ml.wikipedia.org/w/index.php?title=മെസോ&oldid=1928312" എന്ന താളിൽനിന്നു ശേഖരിച്ചത്