മെസെൻ നദി
Jump to navigation
Jump to search
Mezen Russian: Мезень | |
---|---|
![]() | |
Country | Russia |
Physical characteristics | |
നദീമുഖം | Mezen Bay, White Sea 0 മീ (0 അടി) |
നീളം | 857 കി.മീ (533 മൈ)[1] |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 78,000 ച. �കിലോ�ീ. (30,000 ച മൈ)[1] |
മെസെൻ നദി, റഷ്യയിലെ കോമി റിപ്പബ്ലിക്കിൽ ഉഡോർസ്കി ജില്ലയിലും അർഘാൻഗെൽസ്ക് ഒബ്ലാസ്റ്റിലെ ലെഷുകോൺസ്കി, മെസെൻസ്കി ജില്ലകളിലുമായുള്ള ഒരു നദിയാണ്. വൈറ്റ് സീയിലെ മെസെൻ ഉൾക്കടലിലാണ് നദീമുഖം സ്ഥിതിചെയ്യുന്നത്. യൂറോപ്യൻ റഷ്യയിലെ ഏറ്റവും വലിയ നദികളിലൊന്നാണ് മെസെൻ. ഈ നദിയ്ക്ക് 857 കിലോമീറ്റർ (533 മൈൽ) നീളവും 78,000 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ള (30,000 ചതുരശ്ര മൈൽ) നദീതടവുമുണ്ട്. മെസെൻ നദിയുടെ മുഖ്യ പോഷകനദികൾ ബോൾഷായ ലോപ്ത്യൂഗ നദി, പിസ നദി, മെസെന്സ്കായ പിഷ്മ നദി, സുല നദി, കൈമ നദി, വാഷ്ക്ക നദി, കിംഷാ നദി, പ്യോസ നദി എന്നിവയാണ്.