മെലിറ്റോളജി
ദൃശ്യരൂപം
Part of a series on |
ജന്തുശാസ്ത്രം |
---|
വിഭാഗങ്ങൾ |
നരവംശശാസ്ത്രം · Anthrozoology · Apiology Arachnology · Arthropodology · Cetology Conchology · Entomology · Ethology Helminthology · Herpetology · മത്സ്യശാസ്ത്രം Malacology · Mammalogy · Myrmecology Nematology · Neuroethology · പക്ഷിശാസ്ത്രം Paleozoology · Planktology · Primatology Zoosemiotics |
പ്രശസ്ത ജന്തുശാസ്ത്രജ്ഞർ |
Karl Ernst von Baer · Georges Cuvier ചാൾസ് ഡാർവിൻ · Jean-Henri Fabre William Kirby · കാൾ ലിനേയസ് Konrad Lorenz · Thomas Say Jakob von Uexküll · Alfred Russel Wallace more... |
ചരിത്രം |
Pre-Darwin · Post-Darwin |
തേനീച്ചകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനവുമായി ബന്ധപ്പെട്ട, പ്രാണിപഠന ശാസ്ത്രത്തിന്റെ ഒരു ശാഖയാണ് മെലിറ്റോളജി. "തേനീച്ച" എന്ന അർഥം വരുന്ന ഗ്രീക്ക് പദം μέλιττα , മെലിറ്റ; പഠനം എന്ന അർഥം വരുന്ന -λογία -ലോഗിയ എന്നിവ ചേർന്നത് ആണ് ഈ വാക്ക്. ഇതിനെ എപ്പികോളജി എന്നും വിളിക്കാറുണ്ട്. 20,000-ലധികം സ്പീഷീസുകൾ ഉൾപ്പെടുന്ന,[1] ബംബിൾബീകളും തേനീച്ചകളും ഉൾപ്പെടുന്ന സൂപ്പർ ഫാമിലി അപ്പോയ്ഡയിലെ അന്തോഫില എന്ന ക്ലേഡിൽ കാണപ്പെടുന്ന ഇനങ്ങളെക്കുറിച്ചാണ് മെലിറ്റോളജി പഠനം ശ്രദ്ധ നൽകുന്നത്.
ഉപവിഭാഗങ്ങൾ
[തിരുത്തുക]- എപ്പിയോളജി - ("തേനീച്ച" എന്ന അർഥം വരുന്ന ലാറ്റിൻ apis; കൂടാതെ പുരാതന ഗ്രീക്ക് -λογία , -logia എന്നിവ ചേർന്നത്) തേനീച്ചകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ്. സാമൂഹ്യ വ്യവസ്ഥകളുടെ പരിണാമത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തേനീച്ചകളെ ഒരു പഠന ഗ്രൂപ്പായി തിരഞ്ഞെടുക്കാറുണ്ട്.
- പടിഞ്ഞാറൻ അർദ്ധഗോളത്തിന് പുറത്ത്, പ്രാഥമികമായി യൂറോപ്പിൽ ഉപയോഗിക്കുന്ന എപിയോളജിയുടെ ഒരു വകഭേദമാണ് എപിഡോളജി; ഇത് ചിലപ്പോൾ മെലിറ്റോളജിക്ക് പകരവും ഉപയോഗിക്കാറുണ്ട്.
മെലിറ്റോളജിക്കൽ സൊസൈറ്റികൾ
[തിരുത്തുക]ദേശീയവും അന്തർദേശീയവുമായ നിരവധി ശാസ്ത്ര സമൂഹങ്ങൾ മെലിറ്റോളജിസ്റ്റുകളെയും എപിയോളജിസ്റ്റുകളെയും പ്രതിനിധീകരിക്കുന്നു. തേനീച്ചകളെക്കുറിച്ചുള്ള പഠനവും തേനീച്ചവളർത്തൽ ഗവേഷണവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇവയുടെ പ്രധാന പങ്ക്.
- ഇന്റർനാഷണൽ ബീ റിസർച്ച് അസോസിയേഷൻ
- നാഷണൽ ബീ അസോസിയേഷൻ ഓഫ് ന്യൂസിലാൻഡ്
- ബ്രിട്ടീഷ് ബീകീപ്പേഴ്സ് അസോസിയേഷൻ
- ജർമ്മൻ ബീകീപ്പേഴ്സ് അസോസിയേഷൻ
- ഫെഡറേഷൻ ഓഫ് ഐറിഷ് ബീകീപ്പേഴ്സ് അസോസിയേഷൻ
മെലിറ്റോളജിക്കൽ ജേണലുകൾ
[തിരുത്തുക]- എപ്പിഡോളജി
- അമേരിക്കൻ ബീ ജേർണൽ
- ജേർണൽ ഓഫ് എപ്പികൾച്ചറൽ റിസർച്ച്
- ജേണൽ ഓഫ് മെലിറ്റോളജി
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Bees - Facts About Bees - Types of Bees - PestWorldforKids.org". pestworldforkids.org. Retrieved 2016-04-26.