മെലിയോയ്ഡോസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെലിയോയ്ഡോസിസ്
Burkholderia pseudomallei
സ്പെഷ്യാലിറ്റിInfectious diseases Edit this on Wikidata
ലക്ഷണങ്ങൾfever, pneumonia, multiple abscesses
സങ്കീർണതEncephalomyelitis, septic shock, acute pyelonephritis, septic arthritis, osteomyelitis
സാധാരണ തുടക്കം1-21 days after exposure
കാരണങ്ങൾBurkholderia pseudomallei spread by contact to soil or water
അപകടസാധ്യത ഘടകങ്ങൾDiabetes mellitus, thalassaemia, alcoholism, chronic kidney disease, cystic fibrosis
ഡയഗ്നോസ്റ്റിക് രീതിGrowing the bacteria in culture mediums
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Tuberculosis[1]
പ്രതിരോധംPrevention from exposure to contaminated water, antibiotic prophylaxis
TreatmentCeftazidime, meropenem, co-trimoxazole
ആവൃത്തി165,000 people per year
മരണം89,000 people per year

ഒരു പകർച്ചവ്യാധിയാണ് മെലിയോയ്ഡോസിസ് (Melioidosis) (ഉച്ചാരണം: meh·lee·oy·dow·suhs). ബർഖോൾടെറിയ സ്യൂഡോമല്ലെ എന്ന ബാക്ടീരിയയാണ് രോഗകാരി. പൊതുവെ വടക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും കാണപ്പെടുന്ന ഈ രോഗം ഇന്ത്യയിലും ചൈനയിലും അപൂർവമായി കാണപ്പെടാറുണ്ട്. ചെളിയിലും മണ്ണിലും വെള്ളത്തിലും കാണപ്പെടുന്ന ബാക്ടീരിയ മൃഗങ്ങളിലും മനുഷ്യരിലും രോഗമുണ്ടാക്കാം.[2][3][4] പൊതുവെ ഭക്ഷണത്തിലൂടെയോ ശ്വസിക്കുന്നതിലൂടെയോ വെള്ളത്തിൽ നിന്നോ മണ്ണിൽ നിന്നോ മുറിവിലൂടെ രോഗം മനുഷ്യരെ ബാധിക്കാം[1]. മനുഷ്യരിൽ നിന്ന് മറ്റുള്ള മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണ്.[1][5][6] കഠിനമായ പ്രതികൂലസാഹചര്യങ്ങളെപ്പോലും അതിജീവിക്കാനുള്ള ശേഷി രോഗാണുക്കൾക്കുണ്ട്. എന്നാൽ, അൾട്രാവയലറ്റ് കിരണങ്ങൾ ഇവയെ നിർവ്വീര്യമാക്കുന്നു.[7][8] .

ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ വിവിധങ്ങളായ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ചിലരിൽ വളരെ പതുക്കെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നെങ്കിൽ മറ്റു ചിലരിൽ അസുഖം വളരെ പെട്ടെന്ന് തന്നെ തുടങ്ങിയേക്കാം. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന രോഗം ന്യുമോണിയ മസ്തിഷ്കസുഷുമ്നാശോഥം, സെപ്റ്റിക് ആർത്രൈറ്റിസ്‌ , സെപ്റ്റിക് ഷോക്ക് എന്നിവയ്ക്കും കാരണമാകാം. അപൂർവമായി ത്വക്ക് രോഗങ്ങൾ കാണപ്പെടുന്നു. പ്രതിരോധശക്തി കുറഞ്ഞ ആൾക്കാരിൽ (ചെറിയ കുട്ടികൾ, പ്രമേഹ രോഗികൾ, വൃക്ക രോഗികൾ) എന്നിവരിൽ രോഗം കൂടുതൽ ശക്തമായി ബാധിക്കാം.

രോഗനിർണ്ണയം[തിരുത്തുക]

വെളുത്ത രക്താണുക്കളുടെ എണ്ണം കുറയൽ, ബിലിറൂബിൻ, യൂറിയ, ക്രിയാറ്റിനിൻ നിരക്ക് വർദ്ധന എന്നിവ രോഗനിർണ്ണയത്തിൽ പരിഗണിക്കുന്നു. ബാക്ടീരിയൽ കൾച്ചർ ആണ് രോഗസ്ഥിരീകരണത്തിന് വേണ്ടത്. ബാക്ടീരിയ കൂടുതലായും കാണപ്പെടുന്നത് രക്തത്തിലായതിനാൽ ബ്ലഡ് കൾച്ചർ നടത്തുന്നു.

പ്രതിരോധം[തിരുത്തുക]

  • പനി, വിട്ടുമാറാത്ത ചുമ തുടങ്ങിയ ലക്ഷണങ്ങൾക്ക് മെഡിക്കൽ ഓഫീസറിൽ നിന്ന് വൈദ്യസഹായം തേടുക.
  • സ്വയ ചികിത്സ ഒഴിവാക്കുക .
  • ചെളിവെള്ളം, കെട്ടിനിൽക്കുന്ന വെള്ളം തുടങ്ങിയവയിൽ കാലുകൾ കഴുകുകയോ മറ്റോ ചെയ്യാതിരിക്കുക.
  • മണ്ണിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും ചെരുപ്പോ ബൂട്സോ ഉപയോഗിക്കുക.
  • കയ്യിലോ കാലിലോ മുറിവോ വ്രണങ്ങളോ ഉള്ളവർ വെള്ളത്തിലോ മണ്ണിലോ ഇടകലരുന്നത് പരമാവധി ഒഴിവാക്കുക.
  • കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തുക. പരമാവധി തിളപ്പിച്ച് തണുത്ത വെള്ളം ഉപയോഗിക്കുക
  • ഹെൽത്ത് ഇസ്പെക്ടര്മാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കുക
  • രക്തസാമ്പിളും മറ്റും കൈകാര്യം ചെയ്യുന്നവർ പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കുക[9]

ചികിത്സ[തിരുത്തുക]

മെലിയോയിഡോസിസ് ചികിത്സയെ രണ്ട് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ഇൻട്രാവീനസ് ഇന്റൻസീവ് ഫേസും, വീണ്ടും രോഗമുണ്ടാകുന്നതിനെ തടയുന്നതിനുള്ള ഒരു നിർമ്മാർജ്ജന ഘട്ടവും. ആൻറിബയോട്ടിക്കുകളുടെ തിരഞ്ഞെടുപ്പ് വിവിധ തരം ആൻറിബയോട്ടിക്കുകളിലേക്കുള്ള ബാക്ടീരിയയുടെ സംവേദകത്വത്തെ ആശ്രയിച്ചിരിക്കുന്നു. ബി. പെസുഡോമല്ലി ബാക്ടീരിയ സാധാരണയായി സെഫ്റ്റാസിഡൈം, മെറോപെനെം, ഇമിപെനെം, കോ-അമോക്സിക്ലാവ് എന്നിവയ്ക്ക് വിധേയമാകുന്നു. ഈ മരുന്നുകൾ ബാക്ടീരിയകളെ നിർവീര്യമാക്കാനുദ്ദേശിച്ചുള്ളതാണ്. ഡോ. സ്യൂഡോമെല്ലെയ്ക്ക് ഡോയിക്സൈക്ലിൻ, ക്ലോറാംഫെനിക്കോൾ, കോ-ട്രൈമോക്സാസോൾ എന്നിവയ്ക്കും വിധേയമാകുന്നുണ്ട്. ഈ മരുന്നുകൾ ബാക്ടീരിയയുടെ വളർച്ചയെ തടയുന്നു. എന്നിരുന്നാലും, പെൻസിലിൻ, ആംപിസിലിൻ, ഒന്നും രണ്ടും തലമുറയിലെ സെഫാലോസ്പോരിൻ, ജെന്റാമൈസിൻ, സ്ട്രെപ്റ്റോമൈസിൻ, ടോബ്രാമൈസിൻ, മാക്രോലൈഡുകൾ, പോളിമിക്സിൻ എന്നിവയെ ബാക്ടീരിയ പ്രതിരോധിക്കുന്നു[10]. മറുവശത്ത്, മലേഷ്യയിലെ സരാവക് പ്രദേശത്ത് ഒറ്റപ്പെട്ട് കാണുന്ന ബി. സ്യൂഡോമല്ലി ബാക്ടീരിയക്ക് ജെന്റാമൈസിൻ വിധേയമാണ്[11] തായ്‌ലൻഡിലെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലമായി മെലിയോയിഡോസിസിനുള്ള ഒപ്റ്റിമൽ തെറാപ്പി നിർണ്ണയിക്കപ്പെട്ടു.[12][13]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Yi, Chao Foong; Mischelle, Tan; Richard, Bradbury (30 October 2014). "Melioidosis: A Review". Journal of Remote and Rural Health. 14 (4). PMID 25359677.
  2. Sprague LD, Neubauer H (2004). "Melioidosis in Animals: A review on epizootiology, diagnosis and clinical presentation". Journal of Veterinary Medicine. B, Infectious Diseases and Veterinary Public Health. 51 (7): 305–320. doi:10.1111/j.1439-0450.2004.00797.x. PMID 15525357.
  3. Mollaret HH (1988). ""L'affaire du Jardin des plantes" ou comment le mélioïdose fit son apparition en France". Médecine et Maladies Infectieuses. 18 (Suppl 4): 643–654. doi:10.1016/S0399-077X(88)80175-6.
  4. Parkes, Helen M.; Shilton, Catherine M.; Jerrett, Ian V.; Benedict, Suresh; Spratt, Brian G.; Godoy, Daniel; O'Brien, Carolyn R.; Krockenberger, Mark B.; et al. (2009). "Primary ocular melioidosis due to a single genotype of Burkholderia pseudomallei in two cats from Arnhem Land in the Northern Territory of Australia". Journal of Feline Medicine and Surgery. 11 (10): 856–863. doi:10.1016/j.jfms.2009.02.009. PMID 19428280.
  5. McCormick J B (1975). "Human-to-human transmission of Pseudomonas pseudomallei". Annals of Internal Medicine. 83 (4): 512–513. doi:10.7326/0003-4819-83-4-512.
  6. Kunakorn M, Jayanetra P, Tanphaichitra D (1991). "Man-to-man transmission of melioidosis". Lancet. 337 (8752): 1290–1291. doi:10.1016/0140-6736(91)92962-2. PMID 1674089.
  7. Corkeron ML, Norton R, Nelson PN (2010). "Spatial analysis of melioidosis distribution in a suburban area". Epidemiology and Infection. 138 (9): 1346–1352. doi:10.1017/S0950268809991634. PMID 20092666.
  8. Chantratita N, Wuthiekanun V, Limmathurotsakul D, et al. (2008). Currie B (ed.). "Genetic Diversity and Microevolution of Burkholderia pseudomallei in the Environment". PLoS Neglected Tropical Diseases. 2 (2): e182. doi:10.1371/journal.pntd.0000182. PMC 2254201. PMID 18299706.{{cite journal}}: CS1 maint: unflagged free DOI (link) open access publication - free to read
  9. Centers for Disease Control and Prevention (2009). Biosafety in Microbiological and Biomedical Laboratories (5th ed.). Atlanta, Georgia: National Institutes of Health.
  10. W Joost, Wiersinga; Harjeet, S Virk; Alfredo, G Torres; Bart, J Currie (1 February 2018). "Melioidosis". Nature Reviews Disease Primers. 4 (17107): 17107. doi:10.1038/nrdp.2017.107. PMC 6456913. PMID 29388572. {{cite journal}}: Cite journal requires |journal= (help); Missing or empty |title= (help)CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
  11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Joost 2018 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  12. Allen, C Cheng; Bart, J Currie (April 2005). "Melioidosis: Epidemiology, Pathophysiology, and Management". Clical Microbiology Reviews. 18 (2). doi:10.1128/CMR.18.2.383-416.2005. PMC 1082802. PMID 15831829.
  13. W Joost, Wiersinga; Harjeet, S Virk; Alfredo, G Torres; Bart, J Currie (1 February 2018). "Melioidosis". Nature Reviews Disease Primers. 4 (17107): 17107. doi:10.1038/nrdp.2017.107. PMC 6456913. PMID 29388572. {{cite journal}}: Cite journal requires |journal= (help); Missing or empty |title= (help)CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=മെലിയോയ്ഡോസിസ്&oldid=3774678" എന്ന താളിൽനിന്ന് ശേഖരിച്ചത്