മെലാനിയ ട്രംപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Melania Trump
Trump in 2017
First Lady of the United States
In role
January 20, 2017 – January 20, 2021
രാഷ്ട്രപതിDonald Trump
മുൻഗാമിMichelle Obama
പിൻഗാമിJill Biden
വ്യക്തിഗത വിവരങ്ങൾ
ജനനം
Melanija Knavs

(1970-04-26) ഏപ്രിൽ 26, 1970  (54 വയസ്സ്)
Novo Mesto, SR Slovenia, SFR Yugoslavia
(now Slovenia)
പൗരത്വംYugoslavia (1970–1991)
Slovenia (1991–present)
United States (2006[1]–present)
രാഷ്ട്രീയ കക്ഷിRepublican[2]
പങ്കാളി
(m. 2005)
കുട്ടികൾBarron Trump
മാതാപിതാക്കൾs
 • Viktor Knavs
 • Amalija Ulčnik
വസതിMar-a-Lago
ഒപ്പ്

മെലാനിയ ട്രംപ് (ജനനപ്പേര്, മെലാനിജ നാവ്സ് [mɛˈlaːnija ˈknaːu̯s], ജനനം ഏപ്രിൽ 26, 1970) 2017-2011 കാലത്ത് ഡൊണാൾഡ് ട്രമ്പിന്റെ ഭാര്യ എന്നനിലയിൽ അമേരിക്കൻ‌ ഐക്യനാടുകളുടെ പ്രഥമവനിതയും 45 ആമത്തെ യു.എസ്. പ്രസിഡൻറ് ഡോണാൾഡ് ട്രംപിൻറെ നിലവിലുള്ള പത്നിയുമാണ്.[3] പഴയ യുഗോസ്ലോവിയയിലുൾപ്പെട്ടിരുന്ന സ്ലോവേനിയിൽ ജനിച്ച മെലാനിയ 2001 മുതൽ അമേരിക്കൻ ഐക്യനാടുകളിലെ സ്ഥിരതാമസക്കാരിയും 2006 മുതൽ ഒരു യു.എസ്. പൌരയുമാണ്. ഡൊണാൾഡ് ട്രംപിനെ വിവാഹം കഴിക്കുന്നതിനു മുമ്പ് അവർ ഒരു മോഡലായി ജോലി ചെയ്തിരുന്നു. 1825 ൽ ലൂയിസ ആഡംസിനു ശേഷം, അമേരിക്കൻ ഐക്യനാടുകളിലെ വിദേശത്തു ജനിച്ച രണ്ടാമത്തെ പ്രഥമവനിതയാണ് മെലാനിയ ട്രംപ്.

ആദ്യകാലജീവിതം[തിരുത്തുക]

1970 ഏപ്രിൽ 26 ന് സ്ലൊവേനിയയിലെ (മുൻ യുഗോസ്ലാവിയയുടെ ഭാഗം) നോവോ മെസ്റ്റോയിലാണ് മെലാനിജ ക്നാവ്സ് ജനിച്ചത്.[4][5] മെലാനിജയുടെ പിതാവ് വിക്ടർ ക്നാവ്സ് (ജനനം: മാർച്ച് 24, 1944) അടുത്തുള്ള പട്ടണമായ റാഡെസിയിൽ നിന്നുള്ള വ്യക്തിയും സർക്കാർ ഉടമസ്ഥതയിലുള്ള വാഹന നിർമ്മാതാവിന്റെ കാർ, മോട്ടോർ സൈക്കിൾ ഡീലർഷിപ്പുകൾ കൈകാര്യം ചെയ്തിരുന്നയാളുമായിരുന്നു.[6][7] മാതാവായ അമാലിജ (മുമ്പ്, ഉലാനിക്) (ജനനം: ജൂലൈ 9, 1945) റാക്ക ഗ്രാമത്തിൽ നിന്നെത്തി സെവ്‌നിക്കയിലെ കുട്ടികളുടെ വസ്ത്ര നിർമ്മാതാക്കളായ ജുത്രാങ്കയിൽ ഒരു പാറ്റേൺ മേക്കറായി ജോലി ചെയ്തിരുന്ന വനിതയുമായിരുന്നു.[8][9] കുട്ടിക്കാലത്ത്, മെലാനിയയും ഫാക്ടറിയിലെ മറ്റ് തൊഴിലാളികളുടെ മക്കളും കുട്ടികളുടെ വസ്ത്രങ്ങൾ സംബന്ധമായ ഫാഷൻ ഷോകളിൽ പങ്കെടുത്തിരുന്നു.[10] മെലാനിയക്ക് ഐൻസ് എന്ന പേരിൽ കലാകാരിയും അവരുടെ "ദീർഘകാല വിശ്വസ്തയുമായ",[11][12][13] ഒരു മൂത്ത സഹോദരിയുും പിതാവിന്റെ മുൻ ബന്ധത്തിൽ നിന്നുള്ളയാളും അവൾ ഒരിക്കലും കണ്ടിട്ടില്ലെന്ന് പറയപ്പെടുന്നതുമായ ഒരു ഒരു മൂത്ത അർദ്ധസഹോദരനുമുണ്ട്.[14][15]

അവലംബം[തിരുത്തുക]

 1. Jamieson, Amber (ഓഗസ്റ്റ് 5, 2016). "Melania Trump denies working unlawfully as model in US on improper visa". The Guardian. Archived from the original on ജനുവരി 14, 2021. Retrieved സെപ്റ്റംബർ 8, 2020. On Thursday, Melania Trump's statement concluded: "In July 2006, I proudly became a US citizen. Over the past 20 years, I have been fortunate to live, work and raise a family in this great nation and I share my husband's love for our country". The Trump campaign did not immediately respond
 2. "Melania Trump votes in N.Y. primary". The Washington Post. ഏപ്രിൽ 19, 2016. Archived from the original on ഏപ്രിൽ 30, 2019. Retrieved ജൂൺ 14, 2018.
 3. Jordan, Mary (സെപ്റ്റംബർ 30, 2015). "Meet Melania Trump, a New Model for First Lady". The Washington Post. Retrieved ഒക്ടോബർ 1, 2015.
 4. Collins, Lauren (മേയ് 9, 2016). "The Model American: Melania Trump is the exception to her husband's nativist politics". The New Yorker.
 5. "O Melaniji je prvi poročal Dolenjski list" [The First to Report about Melania was Dolenjski List]. Dolenjski list [Lower Carniola Newspaper] (in Slovenian). നവംബർ 10, 2016.{{cite news}}: CS1 maint: unrecognized language (link)
 6. "Melania Trump Biography: Model (1970–)". Biography.com (FYI / A&E Networks). Retrieved നവംബർ 22, 2016.
 7. Greenhouse, Emily (ഓഗസ്റ്റ് 17, 2015). "Vitamins & Caviar: Getting to Know Melania Trump". Bloomberg Politics. Retrieved സെപ്റ്റംബർ 4, 2015.
 8. "Tednik CELJAN". Celjan.si. Retrieved നവംബർ 25, 2011.
 9. "Melania Trump: Slovenian Model Legend". ഏപ്രിൽ 13, 2016. Archived from the original on ജൂലൈ 17, 2016. Retrieved ജനുവരി 25, 2020.
 10. Peretz, Evgenia (April 21, 2017). "Inside the Trump Marriage: Melania’s Burden". Vanity Fair.
 11. Klein, Betsy (ഫെബ്രുവരി 22, 2017). "Melania Trump's sister shows rare behind-the-scenes look on social media". CNN. Retrieved ജൂൺ 26, 2018. Knauss, an artist, has also shared throwback images of her own fashion designs.
 12. Denton, Elizabeth (ഏപ്രിൽ 10, 2017). "Meet Ines Knauss, Melania Trump's Mostly Unknown Sister". Allure. Retrieved ജൂൺ 26, 2018. The paper found that Trump's sister is an artist, and her Facebook page is filled with her work, including sketches and paintings.
 13. "Melania Trump's secret weapon revealed — big sister Ines Knauss". The Australian. ഫെബ്രുവരി 22, 2017. Ines Knauss has lived close to Melania for two decades and is a longtime confidant of the First Lady.
 14. Dewast, Louise, "A Glimpse of Melania Trump's Childhood in Slovenia". ABC News (March 7, 2016).
 15. Rapkin, Mickey (മേയ് 17, 2016). "Lady and the Trump". Du Jour. Retrieved ഓഗസ്റ്റ് 28, 2016.
"https://ml.wikipedia.org/w/index.php?title=മെലാനിയ_ട്രംപ്&oldid=3807373" എന്ന താളിൽനിന്ന് ശേഖരിച്ചത്