മെയ് എഡ്വേർഡ് ചിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ. മെയ് എഡ്വേർഡ് ചിൻ
May Edward Chinn during her years at Teacher's College, ca. 1917
ജനനംApril 15, 1896
മരണംഡിസംബർ 1, 1980(1980-12-01) (പ്രായം 84)
ദേശീയതഅമേരിക്കൻ
കലാലയംടീച്ചേഴ്സ് കോളേജ്, കൊളംബിയ യൂണിവേഴ്സിറ്റി (B.S., 1921)
ബെല്ലെവ്യൂ ഹോസ്പിറ്റൽ മെഡിക്കൽ കോളേജ് (M.D., 1926)
തൊഴിൽഡോക്ടർ ഫിസിഷ്യൻ
അറിയപ്പെടുന്നത്ബെല്ലെവ്യൂ ഹോസ്പിറ്റൽ മെഡിക്കൽ കോളേജ് ലെ ബിരുദധാരിയായ ആദ്യ ആഫ്രിക്കൻ-അമേരിക്കൻ വനിത

മെയ് എഡ്വേർഡ് ചിൻ (ജീവിതകാലം: ഏപ്രിൽ 15, 1896 - ഡിസംബർ 1, 1980) ഒരു ആഫ്രിക്കൻ-അമേരിക്കൻ വനിതാ ഫിസിഷ്യനായിരുന്നു. ഇപ്പോൾ NYU സ്കൂൾ ഓഫ് മെഡിസിൻ ആയി മാറിയ ബെല്ലെവ്യൂ ഹോസ്പിറ്റൽ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതയും, ഹാർലെം ഹോസ്പിറ്റലിൽ ഇന്റേൺ ചെയ്ത ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതയുമായിരുന്നു അവർ. അവളുടെ സ്വകാര്യ പ്രാക്ടീസിൽ, വെളുത്തവർക്കുള്ള സൗകര്യങ്ങളിൽ ചികിത്സ ലഭിക്കാത്ത കറുത്ത വർഗ്ഗക്കാരായ രോഗികൾക്ക് പരിചരണം നൽകിയിരുന്നു. മുൻകൂറായുള്ള കാൻസർ സ്ക്രീനിംഗിന്റെ ശക്തമായ ഒരു വക്താവ് കൂടിയായിരുന്നു അവർ.[1]

ആദ്യകാല ജീവിതം[തിരുത്തുക]

മസാച്യുസെറ്റ്‌സിലെ ഗ്രേറ്റ് ബാറിംഗ്ടണിൽ ജനിച്ച ചിൻ ന്യൂയോർക്ക് നഗരത്തിലാണ് വളർന്നത്. അവളുടെ പിതാവ്, വില്യം ലഫായെറ്റ് ചിൻ, 1852-ൽ വിർജീനിയയിലെ മനസ്സാസിൽ ഒരു അടിമയായി ജനിച്ചു.[2] 11-ാം വയസ്സിൽ അദ്ദേഹം അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ടു. അവളുടെ അമ്മ ലുല ആൻ ഇവാൻസ് 1876-ൽ വിർജീനിയയിലെ നോർഫോക്കിൽ ജനിച്ചു. വലിയ അൽഗോൺക്വിൻ ഗോത്രത്തിലെ ഒരു ചെറിയ കൂട്ടമായ ചിക്കഹോമിനി ജനതയിലെ ഒരു ആഫ്രിക്കൻ അമേരിക്കൻ സന്തതിയായിരുന്നു അവൾ.[3] ന്യൂയോർക്കിലെ ഇർവിംഗ്ടണിൽ താമസിക്കുന്ന ചാൾസ് എൽ ടിഫാനി എന്ന ആഭരണവ്യാപാരിയുടെ എസ്റ്റേറ്റിൽ ഹൗസ് കീപ്പറായി ലുല ആൻ ഇവാൻസ് ജോലി ചെയ്തിരുന്നു.[4] ലുല ആൻ തന്റെ വരുമാനത്തിൽ നിന്ന് ഒരു ഭാഗം മകൾ പഠിക്കുന്ന ന്യൂജേഴ്‌സിയിലെ ബോർഡിംഗ് സ്‌കൂളായ ബോർഡെൻടൗൺ മാനുവൽ ആന്റ് ട്രെയിനിംഗ് ഇൻഡസ്ട്രിയൽ സ്‌കൂളിലേക്ക് അയയ്‌ക്കാൻ ശ്രദ്ധിച്ചിരുന്നു.[5] താടിയെല്ലിന് ഓസ്റ്റിയോമെയിലൈറ്റിസ് ബാധിച്ചതിനെത്തുടർന്ന് ചിൻ ശസ്ത്രക്രിയയ്ക്കായി ന്യൂയോർക്കിലേക്ക് മടങ്ങി. വെള്ളക്കാരായ ടിഫാനി കുടുംബത്തോടൊപ്പം ജീവിച്ച ചിൻ ശാസ്ത്രീയ സംഗീതവുമായി സമ്പർക്കം പുലർത്തുകയും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കുകയും ചെയ്തു.[6] ചാൾസ് ടിഫാനിയുടെ മരണത്തെത്തുടർന്ന് ടിഫാനി കുടുംബം എസ്റ്റേറ്റ് വിറ്റതിനുശേഷം, ചിന്നും അമ്മയും ന്യൂയോർക്ക് നഗരത്തിലേയ്ക്ക് മടങ്ങുകയും അവിടെ ഒരു പൊതു സ്കൂളിൽ വിദ്യാഭ്യാസം പുനരാരംഭിക്കുകയും അതോടൊപ്പം പിയാനോ പാഠങ്ങൾ പഠിക്കുകയും ചെയ്തു.[7]

ദാരിദ്ര്യം കാരണം ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയില്ലെങ്കിലും, കൊളംബിയ ടീച്ചേഴ്‌സ് കോളേജിൽ പ്രവേശന പരീക്ഷയെഴുതിയ അവർ 1917-ൽ മെട്രിക്കുലേഷൻ പാസായി.[8] ചിൻ ആദ്യം സംഗീതം പഠിച്ചുവെങ്കിലും വംശീയ വിദ്വേഷമുള്ള ഒരു മ്യൂസിക് പ്രൊഫസറുമായി ഇടപഴകുകയും ശാസ്ത്രീയ ഉപന്യാസത്തിന് പ്രശംസ നേടുകയും ചെയ്തതിന് ശേഷം ചിൻ തന്റെ മുഖ്യവിഷയം സയൻസിലേക്ക് മാറ്റി. കോളേജിലെ അവളുടെ ബാക്ടീരിയോളജി പ്രൊഫസറായിരുന്ന ജീൻ ബ്രോഡ്ഹർട്ട്സ് ആണ് അവളുടെ ശാസ്ത്രീയ അഭിരുചി ആദ്യം തിരിച്ചറിഞ്ഞത്.[9] അണ്ടർഗ്രാജുവേറ്റ് പഠനത്തിൻറെ സീനിയർ വർഷത്തിൽ, ചിൻ ഒരു ക്ലിനിക്കലെ പാത്തോളജി ലാബിൽ ലബോറട്ടറി ടെക്നീഷ്യനായി ജോലി ചെയ്തു. 1921-ൽ കൊളംബിയ ടീച്ചേഴ്സ് കോളേജിൽ നിന്ന് ബിരുദം നേടിയ അവർ ലാബിലെ ജോലി തുടർന്നു.[10] എന്നിരുന്നാലും, ചിന്നിന്റെ സംഗീതത്തോടുള്ള സ്നേഹം ഒരിക്കലും കുറയാതിരിക്കുകയും ചെറിയ കുട്ടികൾക്ക് പിയാനോ പാഠങ്ങൾ പഠിപ്പിക്കുന്നത് തുടരുകയും ചെയ്ത അവർ 1920 കളിൽ പോൾ റോബ്‌സണിന്റെ അകമ്പടിക്കാരിയായി നാല് വർഷം ജോലി ചെയ്തു.[11][12]

ഡെൽറ്റ സിഗ്മ തെറ്റയുടെ ഒരു സജീവ അംഗമായിരുന്നു ചിൻ. 1921 ഫെബ്രുവരിയിൽ, എസ്‌ലാൻഡ ഗുഡ് റോബ്‌സണിനൊപ്പം സോറോറിറ്റിയുടെ ആൽഫ ബീറ്റ ചാപ്റ്ററിലേക്ക് ആരംഭിച്ച ആദ്യത്തെ വനിതാ ഗ്രൂപ്പിൽ അവരും ഉൾപ്പെട്ടിരുന്നു.

വൈദ്യശാസ്ത്ര പരിശീലനം[തിരുത്തുക]

മെയ് എഡ്വേർഡ് ചിൻ 1926-ൽ ബെല്ലെവ്യൂ ഹോസ്പിറ്റൽ മെഡിക്കൽ കോളേജിൽ വൈദ്യശാസ്ത്രം പഠിക്കാൻ തുടങ്ങുകയും അവിടുത്തെ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിത ബിരുദധാരിയാകുകയും ചെയ്തു.[13] ബിരുദം നേടിയ ശേഷം, ന്യൂയോർക്ക് ഹോസ്പിറ്റൽ ക്ലിനിക്കുകളിലെ ഹോസ്പിറ്റൽ റെസിഡൻസികളിലും റിസർച്ച് പോസ്റ്റുകളിലും ആഫ്രിക്കൻ അമേരിക്കക്കാർക്ക് പങ്കെടുക്കാൻ അനുവാദമില്ലാത്തതിനാൽ ഒരു ആശുപത്രിയും തന്റെ പ്രാക്ടീസ് പ്രിവിലേജുകൾ അനുവദിക്കുകയില്ലെന്ന സത്യം ചിൻ മനസിലാക്കി.[14] അവൾ കറുത്ത വർഗ്ഗക്കാരിയാണെന്ന് കണ്ടെത്തുന്നതുവരെ റോക്ക്ഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ട് അവളെ ഒരു ഗവേഷണ ഫെലോഷിപ്പിനായി ഗൗരവമായി പരിഗണിച്ചിരുന്നു. അവളുടെ സുന്ദരമായ ചർമ്മവും അവസാന നാമവും കൊണ്ട്, പലരും അവൾ വെളുത്ത വംശക്കാരിയോ ചൈനക്കാരിയോ ആണെന്ന് കരുതി. ചിന്നിന് ഇന്റേൺഷിപ്പ് വാഗ്ദാനം ചെയ്ത നഗരത്തിലെ ഏക മെഡിക്കൽ സ്ഥാപനം ഹാർലെം ഹോസ്പിറ്റൽ ആയിരുന്നു. അവിടെ ഇന്റേൺ ചെയ്തുകൊണ്ടിരിക്കെ ആംബുലൻസ് കോളുകളിൽ പാരാമെഡിക്കുകളെ അനുഗമിക്കുകയും ചെയ്ത ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതയായിരുന്നു ചിൻ. അവിടെ പ്രാക്ടീസ് ചെയ്യാനുള്ള ആനുകൂല്യങ്ങൾ ആശുപത്രി തനിക്ക് നിരസിച്ചപ്പോൾ അവൾ മറ്റൊരു തടസ്സം നേരിട്ടു. ചിൻ പകരം ഒരു സ്വകാര്യ പ്രാക്ടീസ് ആരംഭിച്ചുകൊണ്ട് അവളുടെ ഓഫീസിൽ രോഗികളെ കാണുകയും അവരുടെ വീടുകളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ഈ അനുഭവ പരിചയം 1933-ൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് പൊതുജനാരോഗ്യത്തിൽ ഒരു ബിരുദാനന്തര ബിരുദം നേടാൻ അവളെ പ്രേരിപ്പിച്ചു.[15]

കരിയർ[തിരുത്തുക]

1944-ൽ, സ്ട്രാങ് ക്ലിനിക്ക് ക്യാൻസറിനെക്കുറിച്ച് ഗവേഷണം നടത്താൻ ചിന്നിനെ നിയമിക്കുകുയം അടുത്ത 29 വർഷം അവൾ അവിടെ തുടരുകയും ചെയ്തു.[16] സൊസൈറ്റി ഓഫ് സർജിക്കൽ ഓങ്കോളജി അവളെ അംഗമാകാൻ ക്ഷണിക്കുകയും 1975-ൽ ആഫ്രിക്കൻ-അമേരിക്കൻ സ്ത്രീകളെ മെഡിക്കൽ വിദ്യാലയങ്ങളഴിൽ ചേരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി അവൾ ഒരു സൊസൈറ്റി സ്ഥാപിക്കുകയും ചെയ്തു. 81 വയസ്സ് വരെ അവൾ തന്റെ സ്വകാര്യ പ്രാക്ടീസ് തുടർന്നിരുന്നു.[17] ഒരു സുഹൃത്തിനോടുള്ള ആദരസൂചകമായി കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഒരു റിസപ്ഷനിൽ പങ്കെടുക്കുമ്പോൾ, ചിൻ 1980 ഡിസംബർ 1-ന് 84-ആം വയസ്സിൽ കുഴഞ്ഞുവീണു മരിച്ചു.[18]

അവലംബം[തിരുത്തുക]

  1. "Dr May Edward Chinn", Celebrating America's Women Physicians, U.S. National Library of Medicine
  2. Smith, Jessie Carney. (1996). Notable black American women. Gale Research. ISBN 0-8103-9177-5. OCLC 847443615.
  3. Marilyn Ogilvie; Joy Harvey, eds. (2000). "Chinn, May Edward (1896-1980)". The Biographical Dictionary of Women in Science. New York: Routledge. pp. 252–253.
  4. Ware, Susan, and Stacy Lorraine Braukman, eds. Notable American Women: Completing the Twentieth Century. Cambridge: Harvard UP, 2004. Women and Social Movements in the United States,1600-2000 Database. Web.
  5. "May Edward Chinn: Physician". www.sdsc.edu. Retrieved 2020-02-22.
  6. Marilyn Ogilvie; Joy Harvey, eds. (2000). "Chinn, May Edward (1896-1980)". The Biographical Dictionary of Women in Science. New York: Routledge. pp. 252–253.
  7. Warren, Wini. Black women scientists in the United States. Indiana University Press, 1999
  8. Davis, George. "A Healing Hand in Harlem", The New York Times, April 22, 1979; accessed June 3, 2010
  9. Ware, Susan, and Stacy Lorraine Braukman, eds. Notable American Women: Completing the Twentieth Century. Cambridge: Harvard UP, 2004. Women and Social Movements in the United States,1600-2000 Database. Web.
  10. "May Edward Chinn: Physician". www.sdsc.edu. Retrieved 2020-02-22.
  11. Ware, Susan, and Stacy Lorraine Braukman, eds. Notable American Women: Completing the Twentieth Century. Cambridge: Harvard UP, 2004. Women and Social Movements in the United States,1600-2000 Database. Web.
  12. Merry Maisel; Laura Smart (1997). "May Edward Chinn: Physician". Women in Science: A selection of sixteen significant contributors. The San Diego Supercomputer Center.
  13. "May Edward Chinn: Physician". www.sdsc.edu. Retrieved 2020-02-22.
  14. Fee, Elizabeth. Changing the face of medicine: Celebrating America's women physicians. National Library of Medicine, National Institutes of Health, 2004.
  15. May Edward Chinn Biography (1896-1980)
  16. Merry Maisel; Laura Smart (1997). "May Edward Chinn: Physician". Women in Science: A selection of sixteen significant contributors. The San Diego Supercomputer Center.
  17. Merry Maisel; Laura Smart (1997). "May Edward Chinn: Physician". Women in Science: A selection of sixteen significant contributors. The San Diego Supercomputer Center.
  18. May Edward Chinn Biography (1896-1980)
"https://ml.wikipedia.org/w/index.php?title=മെയ്_എഡ്വേർഡ്_ചിൻ&oldid=3840693" എന്ന താളിൽനിന്ന് ശേഖരിച്ചത്