മെയ്ഡൻസ് ഹോട്ടൽ, ഡൽഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Maidens Hotel
Maidens Hotel
Hotel facts and statistics
Address
Opening date 1903
Website www.maidenshotel.com

ഇന്ത്യൻ സംസ്ഥാനമായ ഡൽഹിയിലെ സിവിൽ ലൈൻസ് സെക്ഷനിൽ സ്ഥിതിചെയ്യുന്ന പൈതൃക ഹോട്ടലാണ് മെയ്ഡൻസ് ഹോട്ടൽ, ഡൽഹി. ഒബറോയ് മെയ്ഡൻസ് ഹോട്ടൽ എന്ന പേരിലും ഈ ഹോട്ടൽ അറിയപ്പെടുന്നു. മെയ്ഡൻസ് മെട്രോപോളിറ്റൻ ഹോട്ടൽ എന്നായിരുന്നു ഹോട്ടലിൻറെ ആദ്യ പേര്. 1903-ൽ തുറന്ന ഈ ഹോട്ടൽ ഡൽഹിയിൽ ആദ്യമായി വന്ന ആധുനിക ഹോട്ടലാണ്. യൂറോപ്യൻ ശൈലിയിലുള്ള ഹോട്ടലുകളും ബ്രിട്ടീഷ്‌ ഭരണകാലത്തെ ഉദ്യോഗസ്ഥർ താമസിച്ചിരുന്ന സിവിൽ ലൈൻസിലാണ് മെയ്ഡൻസ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്. [1]

ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹി ഉൾപ്പെടുന്ന സംസ്ഥാനമാണ്‌ ഡൽഹി അഥവാ ദില്ലി. 1.7 കോടി ജനസംഖ്യയുള്ള ഡൽഹി, ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണ്‌. ഇതിൻറെ ഔദ്യോഗിക നാമം ദേശീയ തലസ്ഥാന പ്രദേശം എന്നാണ്‌‍. രാജ്യത്തിൻറെ തലസ്ഥാനമെന്ന നിലയിൽ പ്രത്യേക പദവിയാണ്‌ ഡൽ‍ഹി‍ക്കുള്ളത്‌. ന്യൂഡൽഹി, ഡൽഹി, ഡൽഹി കന്റോൺ‌മെന്റ് എന്നിങ്ങനെ മൂന്നു നഗരപ്രദേശങ്ങളും കുറച്ചു ഗ്രാമപ്രദേശങ്ങളും ചേരുന്നതാണ്‌ ഡൽഹി സംസ്ഥാനം. ഡൽഹിയെക്കൂടാതെ സമീപസംസ്ഥാനങ്ങളായ ഉത്തർപ്രദേശിലെ നോയ്ഡ, ഗാസിയാബാദ്, മീററ്റ് എന്നീ പ്രദേശങ്ങളും ഹരിയാനയിലെ ഫരീദാബാദ്, ഗുഡ്ഗാവ്, ബഹദൂർഗഢ്, പാനിപ്പട്ട്, രോഹ്ത്തക്ക്, സോനിപ്പട്ട്, രാജസ്ഥാനിലെ ആൾവാർ എന്നീ പ്രദേശങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ്‌ ദേശീയ തലസ്ഥാന മേഖല എന്നറിയപ്പെടുന്ന സ്ഥലം. ഈ നഗരങ്ങൾ ഡൽഹിയുടെ ഉപഗ്രഹനഗരങ്ങൾ എന്നും അറിയപ്പെടുന്നു. പ്രാദേശികമായി തിരഞ്ഞെടുത്ത നിയമനിർമ്മാണസഭയും മുഖ്യമന്ത്രിയും ഒക്കെയുണ്ടെങ്കിലും, ക്രമസമാധാനം, സുരക്ഷ തുടങ്ങിയ സുപ്രധാന വകുപ്പുകൾ കേന്ദ്ര ആഭ്യന്തരവകുപ്പാണ്‌ കൈകാര്യം ചെയ്യുന്നത്‌. 1483 ചതുരശ്ര കി.മീ. വിസ്തീർ‌ണവും 17 ദശലക്ഷം ജനസംഖ്യയുമുള്ള ഡൽഹി, ചരിത്രപരമായും രാഷ്ട്രീയമായും തന്ത്രപ്രധാനമായ, ലോകത്തിലെ തന്നെ പഴക്കം ചെന്ന ഒരു നഗരമാണ്. 18, 19 നൂറ്റാണ്ടുകളീൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഭരണം കൈയ്യടക്കിയതിനുശേഷം ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ട ആയിരുന്നു. പിന്നീട് 1911 ൽ ഭരണസൗകര്യത്തിനായി ഇന്ത്യയുടെ തലസ്ഥാനം ഡൽഹി ആക്കുകയായിരുന്നു.


ചരിത്രം[തിരുത്തുക]

രണ്ടു ഇംഗ്ലീഷുകാരാണ് മെട്രോപോളിറ്റൻ ഹോട്ടൽ എന്ന പേരുണ്ടായിരുന്ന ഈ ഹോട്ടൽ ആദ്യം നടത്തിയിരുന്നത്. മെയ്ഡൻ സഹോദരങ്ങൾ എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്. 1894 മുതൽ മെയ്ഡൻസ് ഹോട്ടൽ മെയ്ഡൻ സഹോദരങ്ങൾ നടത്തുന്നു, 1902 മുതൽ ഇപ്പോൾ ഹോട്ടൽ സ്ഥിതിചെയ്യുന്ന സ്ഥാനത്ത് ജെ. മെയ്ഡൻ ഈ ഹോട്ടൽ ആരംഭിച്ചു. ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ ഈ ഹോട്ടൽ ഡൽഹിയിലെ ഏറ്റവും മികച്ച ഹോട്ടലായി കണക്കാക്കിയിരുന്നു. 1903-ൽ ലോർഡ്‌ കർസൻ, എഡ്വാർഡ് ഏഴാമനെ ഇന്ത്യയുടെ ചക്രവർത്തിയായി പട്ടാഭിഷേകം നടക്കുന്നതിൻറെ ആഘോഷങ്ങൾ നടന്നതും അതിഥികൾ താമസിച്ചതും മെട്രോപോളിറ്റൻ ഹോട്ടലിലാണ്. അന്നത്തെ ഏറ്റവും ചെലവുവരുന്ന ഹോട്ടലും മെട്രോപോളിറ്റൻ ഹോട്ടലാണ്. സിവിൽ ലൈൻസ് മെട്രോ സ്റ്റേഷനിൽനിന്നും 200 മീറ്റർ അകലെയാണ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്. ന്യൂഡൽഹിയുടെ മധ്യത്തിലാണ്‌ ഹോട്ടൽ സ്ഥിതിചെയ്യുന്നത്. പഴയകാല യൂറോപ്പിയൻ ശൈലിയിലുള്ള രൂപകൽപ്പനയാണ് ഹോട്ടലിനുള്ളത്.

ഇന്ന് മെയ്ഡൻസ് ഹോട്ടൽ, ഡൽഹി എന്ന ഈ ഹോട്ടൽ ഒബറോയ് ഹോട്ടൽസ്‌ & റിസോർട്ട്സിൻറെ ഭാഗമാണ്. [2]

സ്ഥാനം[തിരുത്തുക]

നോർത്ത് ഡൽഹിയിലെ ശാം നാഥ് മാർഗിലെ റെസിഡൻഷ്യൽ ഏരിയയിലെ യമുനാ നദിയുടെ തീരത്തിനു സമീപം 7 ശാം നാഥ് മാർഗിലാണ് മെയ്ഡൻസ് ഹോട്ടൽ, ഡൽഹി സ്ഥിതിചെയ്യുന്നത്. സിവിൽ ലൈൻസ് മെട്രോ സ്റ്റേഷനിൽനിന്ന് നടക്കാനുള്ള ദൂരമേ ഹോട്ടലിലേക്കുള്ളൂ. അജ്മേരി ഗേറ്റ് (ഏകദേശം 6 കിലോമീറ്റർ), കമല നെഹ്‌റു റിഡ്ജ് ഫോറസ്റ്റ് (ഏകദേശം 2 കിലോമീറ്റർ), കനോട്ട് പ്ലേസ് (ഏകദേശം 6 കിലോമീറ്റർ), എന്നിവ ഹോട്ടലിലെത്തുന്ന അതിഥികൾക്ക് അനായാസം എത്തിച്ചേരാവുന്ന വിനോദസഞ്ചാര സ്ഥലങ്ങളാണ്. ഹുമയൂണിൻറെ ശവകുടീരം, കുത്തബ് മിനാർ, രാജ് ഘട്ട്, ലോദി ഗാർഡൻസ് എന്നിവ ഹോട്ടലിൽനിന്നും പോകാവുന്ന പ്രശസ്തമായ വിനോദസഞ്ചാര സ്ഥലങ്ങളാണ്. [3]

ഇന്ദിരാ ഗാന്ധി എയർപോർട്ടിൽനിന്നും മെയ്ഡൻസ് ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 21 കിലോമീറ്റർ

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽനിന്നും മെയ്ഡൻസ് ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 7 കിലോമീറ്റർ

സൗകര്യങ്ങൾ[തിരുത്തുക]

ഭക്ഷണം, താമസം, മീറ്റിംഗുകൾ ചടങ്ങുകൾ തുടങ്ങിയ പ്രത്യേക പരിപാടികൾ എന്നിവയ്ക്ക് പ്രത്യേകം സ്ഥലങ്ങൾ മെയ്ഡൻസ് ഹോട്ടൽ ഡൽഹിയിൽ ഉണ്ട്. ഡിസ്കവർ ഡൽഹി എന്ന പേരിൽ ഒരു യാത്ര സംബന്ധിയായ പരിപാടിയും ഹോട്ടലിൽ എത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. ദി ഗാർഡൻ ടെറസ്, ദി കർസൻ റൂം, ദി കാവല്രി ബാർ എന്നിവയാണ് ഹോട്ടലിലുള്ള ഭക്ഷണശാലകൾ.

55 ആഡംബര സ്യൂട്ടുകളും മുറികളുമാണ് മെയ്ഡൻസ് ഹോട്ടൽ ഡൽഹിയിൽ ഉള്ളത്. മിനി ബാർ, ചായ കാപ്പി മേക്കേർസ്, എൽസിഡി ടിവി, സാറ്റലൈറ്റ് ചാനലുകൾ, മുറിക്കകത്തുള്ള സ്വകാര്യ സേഫുകൾ, ഹെയർ ഡ്രയറുകൾ, വയർലസ് അതിവേഗ ഇന്റർനെറ്റ്‌, ഡയറക്റ്റ് ഡയൽ ടെലിഫോൺ എന്നീ സൌകര്യങ്ങൾക്കു പുറമേ എല്ലാ മുറികളും സ്യൂട്ടുകളും പൂർണമായി സെൻട്രലൈസ്ഡ് എസിയാണ്.

ആവശ്യാനുസരണം കാറുകളുടെ ലഭ്യത, ഡോക്ടർ ഓൺ കോൾ, ഓൺ-സൈറ്റ് പാർക്കിംഗ്, വലെറ്റ് പാർക്കിംഗ്, ജിം സൗകര്യം, നീന്തൽകുളം, അംഗപരിമിതർക്ക് പ്രത്യേക സൗകര്യങ്ങൾ, കറൻസി എക്സ്ചേഞ്ച്, പോർട്ടർ സമായം, ലഗേജ് മുറികൾ എന്നീ സൗകര്യങ്ങളും മെയ്ഡൻസ് ഹോട്ടൽ ഡൽഹിയിൽ ഒരിക്കിയിരിക്കുന്നു. [4]

അവലംബം[തിരുത്തുക]

  1. "'Lodged' in the heart of New Delhi". Hindustan Times. Archived from the original on 2011-08-31. Retrieved 08 July 2016. {{cite news}}: Check date values in: |accessdate= (help)
  2. "Other group hotels". Oberoi Hotels & Resorts. Retrieved 08 July 2016. {{cite web}}: Check date values in: |accessdate= (help)
  3. "Maidens Hotel Features". cleartrip.com. Retrieved 8 July 2016.
  4. "Maiden Hotels". Retrieved 8 July 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെയ്ഡൻസ്_ഹോട്ടൽ,_ഡൽഹി&oldid=3799227" എന്ന താളിൽനിന്ന് ശേഖരിച്ചത്