മെയ്ക്കിങ് എ ലിവിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മെയ്ക്കിങ് എ ലിവിങ്
സംവിധാനം ഹെൻറി ലെമാൻ
നിർമ്മാണം മാക്ക് സെന്നറ്റ്
രചന റീഡ് ഹ്യൂസ്ടിസ്
ഹെൻറി ലെമാൻ
അഭിനേതാക്കൾ ചാർളി ചാപ്ലിൻ
വിർജീനിയ കിർറ്റ്ലെ
ആലീസ് ഡാവെൻപോർട്ട്‌
ഛായാഗ്രഹണം എൻറിക്ക് ജുവാൻ വലേയോ
ഫ്രാങ്ക് ഡി. വില്യംസ്
സ്റ്റുഡിയോ കീസ്റ്റോൺ സ്റ്റുഡിയോസ്
വിതരണം മ്യൂച്ചൽ ഫിലിം കോർപ്പറേഷൻ
റിലീസിങ് തീയതി
  • ഫെബ്രുവരി 2, 1914 (1914-02-02)
സമയദൈർഘ്യം 13 മിനിറ്റുകൾ
രാജ്യം അമേരിക്ക
ഭാഷ നിശ്ശബ്ദചിത്രം
ഇംഗ്ലീഷ് ഇന്റർട്ടൈറ്റില്സ്

മെയ്ക്കിങ് എ ലിവിങ് ചാർളി ചാപ്ലിൻ അഭിനയിച്ച ആദ്യ ചലച്ചിത്രമാണ്.[1] ഡൂയിങ് ഹിസ്‌ ബെസ്റ്റ്, എ ബസ്റ്റിഡ് ജോണി, ട്രബിൾസ്, റ്റെയ്ക് മൈ പിക്ചർ  എന്നീ പേരുകളിലും ചിത്രം അറിയപ്പെടുന്നു. 1914 ഫെബ്രുവരി 2-നാണ് ഈ ചിത്രം പ്രദർശന ത്തിനെത്തുന്നത്.[2] കീസ്റ്റോൺ കോപ്സിനെ കബളിപ്പിച്ചു നടക്കുന്ന  സ്ത്രീലമ്പടനായ  എഡ്ഗർ ഇംഗ്ലീഷ് എന്ന കഥാപാത്രത്തെയാണ് ചാപ്ലിൻ ഇതിൽ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ഹെൻറി ലെമാനായിരുന്നു.  

ചാപ്ലിന്റെ പ്രകടനം[തിരുത്തുക]

വലിയ മീശയും തൊപ്പിയും ഊന്നുവടിയും ധരിച്ചായിരുന്നു ചാപ്ലിൻ ചിത്രത്തിൽ  പ്രത്യക്ഷപ്പെട്ടത്. ചാപ്ലിന്റെ പ്രശസ്തമായ നടോടിവേഷം  രണ്ടാമത്തെ ചിത്രമായ കിഡ് ഓട്ടോ റെയ്സസ് അറ്റ്‌ വെനീസിലാണ്  അവതരിപ്പിക്കപ്പെട്ടത്.[3]  തന്റെ മികച്ച പ്രകടനമുള്ള ഭാഗങ്ങൾ അവസാന എഡിറ്റിംഗിൽ ഒഴിവാക്കപ്പെട്ടതിനെപറ്റി ചാപ്ലിൻ പിന്നീട് ഖേദിക്കുകയുണ്ടായി.[4] കീസ്റ്റോൺ കോപ്സും ചാപ്ലിനും ഒരുമിച്ചു പ്രത്യക്ഷപ്പെട്ട ചുരുക്കം ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.

കഥാപാത്രങ്ങൾ [തിരുത്തുക]

  • ചാർളി ചാപ്ലിൻ 
  • വിർജീനിയ കിർറ്റ്ലെ - മകൾ  
  • ആലീസ് ഡാവെൻപോർട്ട്‌ - അമ്മ  
  • ഹെൻറി ലെമാൻ - ലേഖകൻ 

അവലംബങ്ങൾ[തിരുത്തുക]

  1. "Other titles of 'Making a Living'". Rotten Tomatoes. ശേഖരിച്ചത് 5 March 2014. 
  2. Neibaur, James (2012). Early Charlie Chaplin: The Artist As Apprentice at Keystone Studios. Lanham, MD: Scarecrow Press. ഐ.എസ്.ബി.എൻ. 0810882426. 
  3. Maland, Charles (1991). Charlie Chaplin and American Culture - The Evolution of a Star Image. Princeton, NJ: Princeton University Press. ഐ.എസ്.ബി.എൻ. 0691028605. 
  4. Okuda, Ted (2005). Charlie Chaplin at Keystone And Essanay: Dawn of the Tramp. Lincoln, NE: iUniverse, Inc. ഐ.എസ്.ബി.എൻ. 0595365981. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെയ്ക്കിങ്_എ_ലിവിങ്&oldid=2671570" എന്ന താളിൽനിന്നു ശേഖരിച്ചത്