Jump to content

മെമെസിലോൺ ഇടുക്കിയാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മെമെസിലോൺ ഇടുക്കിയാനം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
M. idukkianum
Binomial name
Memecylon idukkianum

മെലാസ്റ്റൊമാറ്റേസീ സസ്യകുടുംബത്തിലെ ഒരു അംഗമാണ് മെമെസിലോൺ ഇടുക്കിയാനം (ശാസ്ത്രീയനാമം: Memecylon idukkianum). ഒരു ചെറുമരമായി വളരുന്ന ഈ സസ്യം കേരളത്തിൽ മതികെട്ടാൻ ചോല ദേശീയോദ്യാനത്തിൽ നടന്ന മൂന്നു വർഷം നീണ്ടു നിന്ന സസ്യ സർവേയിലാണ് ആദ്യമായി കണ്ടെത്തിയത്. നാലു കോണുകളുള്ള തണ്ടുകളും അറ്റം കൂർത്ത ഇലകളും സൈം പൂങ്കുലകളിൽ വിരിയുന്ന വെളുത്ത പൂവുകളും കടും നീല കായകളുമാണ് ഈ ചെടിയുടെ പ്രത്യേകതകൾ. മതികെട്ടാൻ ചോല ദേശീയോദ്യാനത്തിലും ചുറ്റുവട്ടത്തുമുള്ള എട്ട് സ്ഥലങ്ങളിൽ മാത്രമാണ് ഇത് വളരുന്നതായി കണ്ടെത്തിയിട്ടുള്ളത്. [1][2]

അവലംബങ്ങൾ

[തിരുത്തുക]
  1. https://link.springer.com/article/10.1007/s12225-019-9800-y
  2. https://www.thehindu.com/news/national/kerala/kerala-is-home-to-two-new-plants/article26711882.ece
"https://ml.wikipedia.org/w/index.php?title=മെമെസിലോൺ_ഇടുക്കിയാനം&oldid=3115804" എന്ന താളിൽനിന്ന് ശേഖരിച്ചത്