മെഡിക്കൽ ജേണൽ
ഒരു മെഡിക്കൽ ജേണൽ എന്നത് ഫിസിഷ്യൻമാർക്കും മറ്റ് ആരോഗ്യ വിദഗ്ധർക്കും മെഡിക്കൽ വിവരങ്ങൾ കൈമാറുന്ന പിയർ റിവ്യൂഡ് സയന്റിഫിക് ജേണലാണ്. പല മെഡിക്കൽ സ്പെഷ്യാലിറ്റികളുമായി ബന്ധപ്പെട്ട പഠനങ്ങൾ ഉൾക്കൊള്ളുന്ന ജേണലുകളെ ചിലപ്പോൾ ജനറൽ മെഡിക്കൽ ജേണലുകൾ എന്ന് വിളിക്കുന്നു.[1]
ചരിത്രം[തിരുത്തുക]
ആദ്യത്തെ മെഡിക്കൽ ജേണലുകൾ ജനറൽ മെഡിക്കൽ ജേണലുകളായിരുന്നു. അവ 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സ്ഥാപിതമായി. സ്പെഷ്യാലിറ്റി - വിഭാഗങ്ങൾക്ക് വേണ്ടിയുള്ള മെഡിക്കൽ ജേണലുകൾ ആദ്യമായി അവതരിപ്പിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്.[2] യുണൈറ്റഡ് കിംഗ്ഡത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ മെഡിക്കൽ ജേണൽ മെഡിക്കൽ എസ്സേ ആൻഡ് ഒബ്സർവേഷൻസ് ആയിരുന്നു. ഇത്1731-ൽ സ്ഥാപിതമായതും എഡിൻബർഗിൽ പ്രസിദ്ധീകരിച്ചതുമാണ്. [3] [4] യുണൈറ്റഡ് സ്റ്റേറ്റ്സിൽ ആദ്യമായി പ്രസിദ്ധീകരിച്ച മെഡിക്കൽ ജേണൽ 1797-ൽ സ്ഥാപിതമായ ദി മെഡിക്കൽ റിപ്പോസിറ്ററിയാണ് .
വിമർശനങ്ങൾ[തിരുത്തുക]
ദ ബിഎംജെ എന്ന ബ്രിട്ടീഷ് മെഡിക്കൽ ജേണലിന്റെ മുൻ എഡിറ്ററായ റിച്ചാർഡ് സ്മിത്ത് ആധുനിക മെഡിക്കൽ ജേർണൽ പ്രസിദ്ധീകരണത്തിന്റെ പല വശങ്ങളെയും വിമർശിച്ചിട്ടുണ്ട്.[2][5]
ഇതും കാണുക[തിരുത്തുക]
- മെഡിക്കൽ ജേണലുകളുടെ പട്ടിക
- അക്കാദമിക് ജേണൽ
അവലംബം[തിരുത്തുക]
- ↑ Stevens, Lise M.; Lynm, Cassio; Glass, Richard M. (2006-04-19). "Medical Journals". JAMA (ഭാഷ: ഇംഗ്ലീഷ്). 295 (15): 1860. doi:10.1001/jama.295.15.1860. ISSN 0098-7484. PMID 16622154.
- ↑ 2.0 2.1 Smith, R. (2006). "The trouble with medical journals". Journal of the Royal Society of Medicine. 99 (3): 115–119. doi:10.1177/014107680609900311. PMC 1383755. PMID 16508048.
- ↑ Booth, C C (1982-07-10). "Medical communication: the old and new. The development of medical journals in Britain". British Medical Journal (Clinical Research Ed.). 285 (6335): 105–108. doi:10.1136/bmj.285.6335.105. ISSN 0267-0623. PMC 1498905. PMID 6805825.
- ↑ Kahn, Richard J.; Kahn, Patricia G. (2009-08-20). "The Medical Repository — The First U.S. Medical Journal (1797–1824)". New England Journal of Medicine (ഭാഷ: ഇംഗ്ലീഷ്). 337 (26): 1926–1930. doi:10.1056/nejm199712253372617. PMID 9407162.
- ↑ Smith, Richard (2005-05-17). "Medical Journals Are an Extension of the Marketing Arm of Pharmaceutical Companies". PLOS Medicine. 2 (5): e138. doi:10.1371/journal.pmed.0020138. ISSN 1549-1676. PMC 1140949. PMID 15916457.