മെഡക് കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ നിന്നും 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മേഡക് ജില്ലയിലാണ് മേഡക് കോട്ട സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ വടക്കുഭാഗത്തായാണ് കോട്ട സ്ഥാനം. റോഡ്, റെയിൽ മാർഗ്ഗം ഇവിടെ എത്തിച്ചേരാം. പുരാതന ഇന്ത്യയിലെ കാകതീയ രാജാക്കന്മാരുടെ ഒരു ഇടത്താവളം കൂടിയാണ് ഒരു കുന്നിൻമുകളിൽ പണിത ഈ കോട്ട.

കാകതീയ ഭരണം ഉന്നതിയിലെത്തി നിന്നിരുന്ന പന്ത്രണ്ടാം നൂറ്റാണ്ടിൽ അന്നത്തെ ഒരു ഭരണാധികാരിയായ പ്രതാപ രുദ്രയുടെ കാലതാണ് ഈ കോട്ട നിർമിച്ചത്. കാകതീയ ഭരണത്തിന് ശേഷം മറ്റൊരു ദക്ഷിണേന്ത്യൻ രാജാക്കൻമാരായ മുസുനൂരി കമ്മകളും തുടർന്ന് കുത്തുബ് ഷാഹികളും കോട്ട കീഴിലാക്കി. ചരിത്രപരവും വാസ്തുവിദ്യാപരവുമായ പ്രാധാന്യം ഈ കോട്ടയിൽ ഉണ്ട്. പതിനേഴാം നൂറ്റാണ്ടിൽ കുത്തുബ് ഷാഹികൾ പണിത മസ്ജിദും പത്തായപ്പുരയും കോട്ടയ്ക്കകത്ത് കാണാം.


അവലംബങ്ങൾ[തിരുത്തുക]

Medak District in AP

"https://ml.wikipedia.org/w/index.php?title=മെഡക്_കോട്ട&oldid=3086812" എന്ന താളിൽനിന്ന് ശേഖരിച്ചത്