മെക്സിക്കാലി
മെക്സിക്കാലി | ||
---|---|---|
Ciudad de Mexicali City of Mexicali | ||
| ||
Nickname(s): The City that Captured the Sun | ||
Coordinates: 32°39′48″N 115°28′04″W / 32.66333°N 115.46778°WCoordinates: 32°39′48″N 115°28′04″W / 32.66333°N 115.46778°W | ||
Country | ![]() | |
State | ![]() | |
Municipality | Mexicali | |
Founded | March 14, 1903 | |
Government | ||
• Municipal President | Gustavo Sánchez Vásquez PAN | |
വിസ്തീർണ്ണം | ||
• City | 113.7 കി.മീ.2(43.9 ച മൈ) | |
ഉയരം | 8 മീ(27 അടി) | |
ജനസംഖ്യ (2018) | ||
• City | 10,32,686 | |
• ജനസാന്ദ്രത | 6,066.62/കി.മീ.2(15,712.5/ച മൈ) | |
• നഗരപ്രദേശം | 1,102,342 | |
Demonym(s) | Mexicalense, cachanilla | |
സമയമേഖല | UTC−8 (PST) | |
• Summer (DST) | UTC−7 (PDT) | |
Postal code | 21000-21399 (urban area) | |
Area code(s) | +52 686 |
മെക്സിക്കാലി (English: /ˌmɛksɪˈkæli/; സ്പാനിഷ് ഉച്ചാരണം: [mexiˈkali])[1] മെക്സിക്കോയിലെ സംസ്ഥാനമായ ബഹാ കാലിഫോർണിയയുടെ തലസ്ഥാനവും മെക്സിക്കാലി മുനിസിപ്പാലിറ്റിയുടെ ആസ്ഥാനവുമാണ്. 2010-ലെ സെൻസസ് പ്രകാരം മെക്സിക്കാലി നഗരത്തിലെ ജനസംഖ്യ 689,775 ആണ്. അതേസമയം മെട്രോപ്പോളിറ്റൻ പ്രദേശത്തിന്റെ മൊത്തത്തിലുള്ള ജനസംഖ്യ 996,826-ൽ എത്തിയിരുന്നു. ബഹാ കാലിഫോർണിയയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരവും മെട്രോപ്പോളിറ്റൻ പ്രദേശവുമാണിത്. ആധുനികവത്കൃതവും മരുഭൂ മേഖലയിലെ ഒരു പ്രധാന ജനസംഖ്യാ കേന്ദ്രമായ മെക്സിക്കാലിയിൽ ഉയർന്ന വിദ്യാഭ്യാസവും വൈദഗ്ദ്ധ്യവുമുള്ള ഒരു ജനതയാണുള്ളത്. മെക്സിക്കാലിയുടെ സാമ്പത്തിക വ്യവസ്ഥ ചരിത്രപരമായി കാർഷികോത്പന്നങ്ങളെ അടിസ്ഥാനമാക്കിയാണു നിലനിൽക്കുന്നത്. സമ്പദ് വ്യവസ്ഥയുടെ ഒരു വലിയ മേഖലയായി അതു തുടരുകയും ചെയ്യുന്നു.
അവലംബം[തിരുത്തുക]
- ↑ Slightly adapted to Wikipedia usage after: J. C. Wells (2000) Longman Pronunciation Dictionary. Harlow, Essex: Pearson, p. 478.