മൃദുല വിജയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഇന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രിയാണ് മൃദുല വിജയ്.[1] മൃദുല പ്രധാനമായും മലയാളത്തിലാണ് അഭിനയിക്കുന്നത്, കൂടാതെ കുറച്ച് തമിഴ് ചിത്രങ്ങളിലും പ്രവർത്തിക്കുന്നു.[2]

മൃദുല വിജയ്
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽനടി , നൃതക
സജീവ കാലം2011–present
മാതാപിതാക്ക(ൾ)വിജയകുമാർ
റാണി [3]
ബന്ധുക്കൾപാർവതി വിജയ്

വെക്തി ജീവിതം[തിരുത്തുക]

കേരളത്തിലെ തിരുവനന്തപുരത്തെ പപ്പനംകോഡിലാണ് മൃദുല ജനിച്ചതും വളർന്നതും.അച്ഛൻ വിജയ കുമാർ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു, അമ്മ റാണി ഒരു വീട്ടമ്മയാണ്. കോട്ടൺ‌ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.[4] 2021 ൽ ടെലിവിഷൻ നടൻ യുവ കൃഷ്ണനുമായി വിവാഹനിശ്ചയം കഴിഞ്ഞു. [5][6][7]

തൊഴിൽ[തിരുത്തുക]

മൃദുല,രാജാ ദേശിംഗു സംവിധാനം ചെയ്ത നൂരം നാളിൽ ഒരു ചെറിയ വേഷം ചെയ്തു. പിന്നീട് റോസി എന്ന വനിതാ നായികയായി ജെന്നിഫർ കരുപ്പയ്യ[8]എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. 'ഇൻഫിനിറ്റി', 'നെക്സ്റ്റ് ടോക്കൺ നമ്പർ' എന്നീ രണ്ട് പ്രോജക്ടുകളിലും മൃദുല അഭിനയിച്ചിട്ടുണ്ട്. ബോക്സോഫീസ് ദുരന്തമായിരുന്ന മലയാള ചലച്ചിത്രമായ സെലിബ്രേഷനിലും അവർ അഭിനയിച്ചു. 2015 ൽ ഏഷ്യാനെറ്റിലെ കല്യാണസൗഗന്ധികം എന്ന സീരിയലിലൂടെയും പിന്നീട് മഴവിൽ മനോരമയിലെ കൃഷ്ണതുളസിയിലൂടെയും ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചു.ഹിറ്റ് സീരീസായ മഴവിൽ മനോരമയിലെ മഞ്ഞുരുകും കാലത്തിലും അവർ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ഏഷ്യാനെറ്റിലെ ഭാര്യ എന്ന സീരിയലിൽ മൃദുല അവതരിപ്പിച്ച രോഹിണി എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.[9] കോമഡി സ്റ്റാർസ്, ടമാർ പടാർ, സ്റ്റാർ മാജിക്, ലെട്സ് റോക്ക് ആൻഡ് റോൾ തുടങ്ങിയ റിയാലിറ്റി ഷോകളിലും അവർ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ പൂക്കലാം വരവായ് എന്ന സീരിയലിലെ നായിയാണ്.[10]

സിനിമ ജീവിതം[തിരുത്തുക]

Film[തിരുത്തുക]

Year Film Role Language
2014 നൂറാം നാൾ Uncredited തമിഴ്
2015 ജെന്നിഫർ കറുപ്പയ്യ റോസി തമിഴ്
2015 കടൻ അൻബയ് മിരികും മലർ തമിഴ്
2016 സെലിബ്രേഷൻ കൗമുദി മലയാളം
2019 ബ്രിട്ടീഷ് ബംഗ്ലാവ്[11] മലയാളം

Television[തിരുത്തുക]

Year Title Role Channel
2015-2016 കല്യാണ സൗഗന്ധികം ആര്യ ഏഷ്യനെറ്റ്
2016-2017 കൃഷ്‌നതുളസി കൃഷ്ണ മഴവിൽ മനോരമ
2016 മഞ്ഞുരുകും കാലം
2017-2019 ഭാര്യ രോഹിണി ഏഷ്യനെറ്റ്
2019–present പൂക്കാലം വരവായി സംയുക്ത Zee കേരളം
2020 കയ്യെത്തും ദൂരത്ത്
2021 മനം പോലെ മംഗല്യം സംയുക്ത (അതിഥി വേഷം)

Music videos[തിരുത്തുക]

  • 2019 - "കഥകൾ നീളെ"
  • 2020 - "കേരളം ഗതി മാറ്റും"

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Mrudula Vijay Details". NETTV4U.com.
  2. "പൂക്കാലം വരവായി സീരിയൽ; പുതിയ സന്ദേശവുമായി മൃദുല വിജയ് !". malayalam.samayam.com.
  3. "ഞാനല്ല എന്റെ അമ്മയാണ് താരം: മൃദുല വിജയ്". Mathrubhumi. മൂലതാളിൽ നിന്നും 17 ജൂലൈ 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 ഫെബ്രുവരി 2021.
  4. "മൃദുലയുടെ വീട്ടുവിശേഷങ്ങൾ". ManoramaOnline.
  5. "TV stars Mridula Vijay and Yuva Krishna to enter wedlock". mathrubhumi. മൂലതാളിൽ നിന്നും 22 ഡിസംബർ 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 ഫെബ്രുവരി 2021.
  6. "മഞ്ഞിൽ വിരിഞ്ഞ നായകന് കൃഷ്ണതുളസി ജീവിത സഖി; മൃദുലയും യുവകൃഷ്ണയും ഒന്നാകുന്നു!". Samayam.
  7. "സീരിയൽ താരങ്ങളായ മൃദുല വിജയ്‌യും യുവകൃഷ്ണയും വിവാഹിതരാകുന്നു". Manoramma Online.
  8. "Jennifer Karuppayya". Bookmyshow.
  9. "സിനിമ-സീരിയൽ അവസരങ്ങൾ നഷ്ടമായതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്‌..." www.malayalivartha.com.
  10. "Mridula Vijai and Arun Raghavan join Pookalam Varavai - Times of India". The Times of India.
  11. "British Bungalow". Times of India.
"https://ml.wikipedia.org/w/index.php?title=മൃദുല_വിജയ്&oldid=3807353" എന്ന താളിൽനിന്ന് ശേഖരിച്ചത്