മൃണാൾ ഗോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന സോഷ്യലിസ്റ്റും മഹാരാഷ്ട്രയിലെ അസംഘടിത തൊഴിലാളികളുടെ നേതാവുമായിരുന്നു മൃണാൾ ഗോർ ( - 17 ജൂലൈ 2012).പാനിബാലി ഭായ് എന്ന വിളിപ്പേരിലൂടെ അറിയപ്പെട്ടു.

ജീവിതരേഖ[തിരുത്തുക]

മുംബൈ മുൻസിപ്പൽ കൗൺസിലിലേക്ക് 1961 ൽ തിരഞ്ഞെടുക്കപ്പെട്ട ഗോർ മുംബൈയിലെ ചേരികളിൽ കുടിവെള്ളം എത്തിക്കുന്നതിന് വേണ്ടിയുള്ള സമരങ്ങളിലൂടെ ശ്രദ്ധേയയി. 1964 ൽ മുംബെയിൽ ചേരികളിൽ വെള്ളം എത്തിക്കാൻ ആവശ്യപ്പെട്ട് വൻ കലാപം തന്നെ നടന്നിട്ടുണ്ട്. 11 പേരാണ് ഇതിൽ മരിച്ചത്. ചേരികൾക്കൊപ്പം നിലകൊണ്ട നേതാവായിരുന്നു ഗോർ. അഹല്യ രങ്കനേക്കറിനൊപ്പം ശക്തമായ പ്രവർത്തനം അവർ മഹാരാഷ്ട്രയിൽ നടത്തി.

അടിയന്തരാവസ്ഥക്കാലത്ത് ഒരു വർഷത്തോളം മിസ തടവുകാരിയായി ജയിൽവാസം അനുഷ്ഠിച്ചു. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ൽ ഇന്ദിരാഗാന്ധിയ്‌ക്കെതിരെ അതിരൂക്ഷ വിമർശനം നടത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ മൃണാൾ ഗോർ മഹാരാഷ്ട്രയിൽ നിന്നും വൻഭൂരിപക്ഷത്തിൽ ആറാം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.[1] ജനതാപാർട്ടി ടിക്കറ്റിലാണ് മത്സരിച്ച് ജയിച്ചത്[2].

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.parliamentofindia.nic.in/ls/comb/combalpha.htm#13lsm
  2. http://www.mathrubhumi.com/story.php?id=287367

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

[ The Pioneers: Mrinal Gore http://www.frontlineonnet.com/fl2511/stories/20080606251102900.htm]

"https://ml.wikipedia.org/w/index.php?title=മൃണാൾ_ഗോർ&oldid=1361787" എന്ന താളിൽനിന്ന് ശേഖരിച്ചത്