മൃണാളിനി മുഖർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൃണാളിനി മുഖർജി
മൃണാളിനി മുഖർജി.png
മൃണാളിനി മുഖർജി
ജനനം
മൃണാളിനി മുഖർജി

1949
മരണം2015 ഫെബ്രുവരി 15
ദേശീയതഇന്ത്യൻ
പുരസ്കാരങ്ങൾശിൽപ്പ കലക്കുള്ള ദേശീയ പുരസ്കാരം

ഭാരതീയയായ ശിൽപ്പിയാണ് മൃണാളിനി മുഖർജി (1949-2015). അവരുടെ ചണ നൂലു കൊണ്ടുള്ള പ്രതിഷ്ഠാപനങ്ങളും ശിൽപ്പങ്ങളും ശ്രദ്ധേയങ്ങളാണ്.[1] മെഴുക്, ചെമ്പ്, ചണം, മണ്ണ് തുടങ്ങിയ വ്യത്യസ്ത സാമഗ്രികളും മുഖർജി, ശിൽപ്പ നിർമ്മിതിക്ക് ഉപയോഗിച്ചിരുന്നു. വിഭിന്നങ്ങളായ മാധ്യമങ്ങൾ കലാകാരി എന്ന നിലയിൽ മുഖർജിക്ക് വഴങ്ങിയിരുന്നു. ജലച്ചായ ചിത്രങ്ങളും കൊത്തുപണികളും ചെയ്തിട്ടുണ്ട്. ഇലച്ചാർത്തുകളുടെ ജലച്ചായ ചിത്രങ്ങളും കൊത്തുപണികളും മഴ, അസ്തമയം, കാറ്റ്, നിലാവ് എന്നിവയുടെ ഗുണങ്ങളെ ആവാഹിക്കുന്ന പ്രകൃതി പഠനങ്ങളാണ്.

[2]

ജീവിതരേഖ[തിരുത്തുക]

ചിത്രകാരന്മാരായ ബിനോദ് ബിഹാരി മുഖർജിയുടെയും ലീലാ മുഖർജിയുടെയും മകളായി ബോംബെയിൽ ജനിച്ചു.[3] ഡെറാ‍‍ഡൂണിൽ വളർന്ന മൃണാളിനി അവധിക്കാലം ശാന്തിനികേതനിലായിരുന്നു അച്ഛനമ്മമാരോടൊപ്പം ചെലവഴിച്ചിരുന്നത്.[4]

വിദ്യാഭ്യാസം[തിരുത്തുക]

ബറോഡ എം.എസ് സർവകലാശാലയിൽ നിന്ന് പെയിന്റിംഗിൽ ബി.എഫ്.എ. ബിരുദം നേടി. കെ.ജി. സുബ്രഹ്മണ്യന്റെ ശിക്ഷണത്തിൽ മ്യൂറൽ പെയിന്റിംഗിൽ പോസ്റ്റ് ഡിപ്ലോമ സമ്പാദിച്ചു. ഇറ്റാലിയൻ ചുമർചിത്രങ്ങളുടെ രചനയിലും സാമ്പ്രദായിക ചിത്രരചനാ ശൈലികളിലും പരിശീലനം നടത്തി. പ്രകൃത്യാലുള്ള നിറങ്ങളുപയോഗിച്ച് ചുമർചിത്ര രചനയും നടത്തിയിരുന്നു.[5] 1971 ൽ ബ്രിട്ടീഷ് കൗൺസിൽ സ്കോളർഷിപ്പോടെ വെസ്റ്റ് സറെ കോളേജ് ഓഫ് ആർട്ട് ആൻഡ് ഡിസൈനിൽ പഠനം നടത്തി. ഇവിടുത്തെ പഠനത്തിനിടയ്ക്കാണ് ചണം ഉപയോഗിച്ചുള്ള കലാരൂപങ്ങളുടെ രചന അവർ തുടങ്ങുന്നത്.[6] ചായമിട്ട ചണനൂലുകൊണ്ടുള്ള പരീക്ഷണങ്ങൾ അവർ നടത്തി. തന്റെ സമകാലീനരായ പലരും രൂപപരമായ ചിത്രങ്ങളിൽ ശ്രദ്ധയൂന്നിയപ്പോൾ മുഖർജി 1971-ൽ പ്രകൃതിദത്ത നാരുകൾ കൊണ്ടുള്ള കലാപ്രവർത്തനം ആരംഭിച്ചു. സ്ത്രീപക്ഷത്ത് നിന്നു വായിക്കാവുന്ന യോഗിനികളും രാക്ഷസികളും യോനിസമാന രൂപങ്ങളും മറ്റു മനുഷ്യരൂപകങ്ങകളും അടങ്ങുന്ന ആർക്കിടൈപ്പുകളായിരുന്നു അവർ പ്രധാനമായും ഉപയോഗിച്ചത്.

ശൈലി[തിരുത്തുക]

പാരമ്പര്യ ഭാരതീയ ശൈലിയും യൂറോപ്യൻ ശൈലിയും മുഖർജി ശിൽപ്പ കലയിൽ പരീക്ഷിച്ചു. നാടൻ കലാരൂപങ്ങളും ആധുനിക ഡിസൈനുകളും പ്രാദേശിക കൈവേലകളും തുണിത്തരങ്ങളും മാധ്യമമാക്കി അവർ സൃഷ്ടികളൊരുക്കിയിട്ടുണ്ട്. ചണം നേരത്തെ തന്നെ മാധ്യമമായി കണ്ടെത്തിയ മുഖർജി നെയ്ത്തിനു ബദലായി കുരുക്കലിന്റെ സങ്കേതത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് നാരുരൂപങ്ങളെ വാർത്തെടുത്തിരുന്നു. സ്കെച്ചിന്റെയോ മോഡലിന്റെയോ പിൻബലമില്ലാതെയായിരുന്നു അവരുടെ രചനകൾ.[7] മൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും ലൈംഗികതയുടെയും ബിംബങ്ങൾ ഉണർത്തുന്ന ഇതിലെ രൂപങ്ങൾക്കു ഗോത്രചിഹ്ന സമാനമായ സ്വഭാവമാണുള്ളത്.

കൊച്ചി മുസിരിസ് ബിനാലെ 2018[തിരുത്തുക]

കൊച്ചി-മുസിരിസ് ബിനാലെ 2018ൽ മൃണാളിനി മുഖർജിയുടെ ജലച്ചായ ചിത്രങ്ങളും കൊത്തുപണി സൃഷ്ടികളുമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ലളിതകലാ അക്കാദമിയുടെ താഴത്തെ നിലയിൽ പ്രദർശിപ്പിച്ചിരിക്കുന്ന പ്രതിഷ്ഠാപനം നെയ്ത്തിന് ബദലായി കുരുക്കലിന്റെ സങ്കേതത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് നാരു രൂപങ്ങളെ വാർത്തെടുത്തതാണ്. മൃഗങ്ങളുടേയും സസ്യജാലങ്ങളുടേയും ലൈംഗികതയുടേയും ബിംബങ്ങൾ ഉണർത്തുന്ന ഇതിലെ രൂപങ്ങൾക്ക് ഗോത്രചിഹ്ന സമാനമായ സ്വഭാവമാണുള്ളത്.

മരണം[തിരുത്തുക]

65 ആം വയസ്സിൽ അന്തരിച്ചു[8]

അവലംബം[തിരുത്തുക]

  1. Empty citation (help)
  2. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
  3. Dalmia, and Datta, and Sambrini, and Jakimowicz, and Datta (1997) Indian Contemporary Art Post-Independence. p.206
  4. "Education". Nature Morte. Cite has empty unknown parameter: |dead-url= (help)
  5. Mrinalini Mukherjee, RECENT SCULPTURE IN CERAMICS , ‘In the Garden’. Defence Colony, New Delhi: Vadhera Art Gallery. 1997.
  6. "ArtAsiaPacific: Indian Sculptor Mrinalini Mukherjee Dies At65". artasiapacific.com. ശേഖരിച്ചത് 2019-02-04.
  7. Mrinalini Mukherjee. Shoestring Publishers. 2019. ISBN 9788190472098.
  8. http://www.livemint.com/Leisure/53MJymd6rXLOsW3SDhmjgM/Mrinalini-Mukherjee--Nature-as-art.html http://www.livemint.com/Leisure/53MJymd6rXLOsW3SDhmjgM/Mrinalini-Mukherjee--Nature-as-art.html. Cite has empty unknown parameter: |dead-url= (help); Missing or empty |title= (help); External link in |website= (help)

ബിബ്ലിയോഗ്രാഫി[തിരുത്തുക]

  • Dalmia, Yashodharea and Datta, Ella and Sambrini, Chaitnya and Jakimowicz, Martha and Datta, Santo (1997). Indian Contemporary Art Post-Independence (English). New Delhi: Ajanta Offset Ltd.CS1 maint: uses authors parameter (link)
  • Khullar, Sonal (2015). Worldly Affiliations: Artistic Practice, National Identity, and Modernism in India, 1930-1990 (English). California: University of California Press.CS1 maint: uses authors parameter (link)
"https://ml.wikipedia.org/w/index.php?title=മൃണാളിനി_മുഖർജി&oldid=3105308" എന്ന താളിൽനിന്ന് ശേഖരിച്ചത്