മൃണാളിനി ദേവി
Mrinalini Devi | |
---|---|
ജനനം | Bhabatarini Roy Choudhury 1 March 1874 Dakshindihi, Jessor district, Bengal Presidency, British India (present-day Phultala, Khulna district, Bangladesh) |
മരണം | 23 November 1902 (aged 28) Jorasanko Thakur Bari, Calcutta, Bengal Presidency, British India |
ദേശീയത | Indian |
ജീവിതപങ്കാളി(കൾ) | Rabindranath Tagore |
മൃണാളിനി ദേവി (1873-1902) രബീന്ദ്രനാഥ് ടഗോറിന്റെ പത്നിയായിരുന്നു. വിവാഹത്തിനു മുമ്പുള്ള പേര് ഭവതാരിണി. ഇന്ന് ബംഗ്ലാദേശിൽ ഉൾപെടുന്ന ഖുൽനയിൽ ആയിരുന്നു മൃണാളിനി ജനിച്ചത്.
വിവാഹം, കുടുംബം
[തിരുത്തുക]ഖൂൽനയിലെ വേണീമാധവ് റായ്ചൗധരിയുടെ മകളായിരുന്നു ഭവതാരിണി. പത്തുവയസ്സുള്ളപ്പോൾ 1883 ഡിസമ്പർ 9-ന് ഇരുപത്തിമൂന്നു വയസ്സുകാരനായ രബീന്ദ്രനാഥുമായുള്ള വിവാഹം നടന്നു[1]. വിവാഹശേഷം മൃണാളിനിയെന്നു പേരു മാറ്റപ്പെട്ടു[2]. കൊൽക്കത്തയിലെ ലോറെറ്റോ സ്കൂളിൽ മൃണാളിനി വിദ്യാർഥിനിയായി ചേർന്നതായി ടഗോർ സൂചിപ്പിച്ചിട്ടുണ്ട്.
രബീന്ദ്രനാഥ്-മൃണാളിനി ദമ്പതിമാർക്ക് അഞ്ചു സന്താനങ്ങൾ പിറന്നു. മാധുരിലത(1887-1918), രഥീന്ദ്രനാഥ്,( 1888-1961) രേണുക (1890-1903), മീറ(1884-1969), ഷൊമേന്ദ്രനാഥ് (1895-1907).
പതിനാലു വയസ്സിൽ മാധുരിലതയുടേയും പതിനൊന്നു വയസ്സിൽ രേണുകയുടേയും വിവാഹം നടന്നു. പിന്നീട് ടഗോർ ഇതെപ്പറ്റി ഏറെ ഖേദിക്കുകയുണ്ടായി[3].
മരണം
[തിരുത്തുക]രബീന്ദ്രനാഥുമൊത്ത് ശാന്തിനികേതനിൽ പാർക്കുന്ന സമയത്ത് മൃണാളിനി രോഗഗ്രസ്തയായി. ചികിത്സാർഥം കൊൽക്കത്തയിലേക്ക് കൊണ്ടുവന്നെങ്കിലും ഫലമുണ്ടായില്ല. ഇരുപത്തിയൊമ്പതാമ്തെ വയസ്സിൽ, 1902 നവമ്പർ 23-ന് നിര്യാതയായി.[4] ബംഗാളി കലണ്ടറനുസരിച്ച് 7 അഗ്രഹായൺ1309. അന്നു രാത്രി മുഴുവൻ ടഗോർ ടെറസ്സിൽ ഏകാന്തനായി നടന്നു തീർത്തുവത്രെ[5]
സ്മരൺ: കവിതാസംഗ്രഹം
[തിരുത്തുക]ടഗോറിന്റെ സ്മരൺ എന്ന കവിതാസംഗ്രഹം അടുത്ത വർഷം പുറത്തിറങ്ങി. മൃണാളിനിദേവിക്ക് പ്രത്യക്ഷമായി സമർപ്പിക്കപ്പെട്ടതല്ലെങ്കിലും പുസ്തകത്തിന്റെ പ്രഥമ താളിൽ 7 അഗ്രഹായൺ 1309 എന്ന രേഖപ്പെടുത്തിയിട്ടുണ്ട്[6],[7]. ഇരുപത്തിയേഴു കവിതകളാണ് ഈ സംഗ്രഹത്തിൽ. ഇവക്ക് ശീർഷകങ്ങളില്ല. എന്നാൽ പിന്നീട് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചവക്ക് ശീർഷകങ്ങളുണ്ട്[8]. പുസ്തകം ആദ്യം പ്രകാശനം ചെയ്തത് ഇന്ത്യൻ പബ്ലിഷിംഗ് ഹൗസാണ്. പിന്നീടുള്ള പതിപ്പുകൾ പ്രസിദ്ധീകരിച്ച വിശ്വഭാരതി, മൃണാളിനിദേവിയുടെ ഫോട്ടോയും ചേർത്തു.
അവലംബം
[തിരുത്തുക]- ↑ Dutta, Robinson, Editors (1997). Selected Letters of Rabindranath Tagore. University of Cambridge, Oriental Publications. p. 13.
{{cite book}}
:|first=
has generic name (help) - ↑ Kripalani, Krishna (1962). Rabindranath Tagore: A Biography. Oxford University Press. pp. 113.
- ↑ Dutta, Robinson, Editors (1997). Selected Letters of Rabindranath Tagore. Cambridge University Press, Oriental Publications. pp. 57, 58.
{{cite book}}
:|first=
has generic name (help) - ↑ Kripalani, Krishna (1962). Rabindranath Tagore: A Biography. Oxford University Press. pp. 195.
- ↑ Banerjee, Hiranmay (1971). Rabindranath Tagore. New Delhi: Publication Division, Ministry of Information & Broadcasting, Govt. of India. pp. 72, 73. ISBN 978812301670-2.
- ↑ Tagore, Rabindranath (1903). Smaran. Kolkata: Viswabharati. pp. 1.
- ↑ Tagore, Rabindranath. "Smaran: Tagore, Rabindranath". Retrieved 2019-03-01.
- ↑ Tagore, Rabindranth (1903). Smaran. Kolkata: Viswabharati. pp. 54–60.