മൃഡാനി വാസു

കേരളീയ നാടൻ കലാ രൂപങ്ങളുടെ അവതാരകയായിരുന്നു മൃഡാനി വാസു(മരണം : 2013 ജനുവരി 31). ഓണംതുള്ളൽ, നോക്കുവിദ്യ, അമ്മാനാട്ടം എന്നീ മൂന്ന് കലാരൂപങ്ങൾ അവതരിപ്പിച്ചിരുന്ന മൃഡാനിക്ക് നോക്കുവിദ്യ കലാരൂപത്തിന്റെ അവതരണത്തിന് 2006 - ൽ കേരള ഫോക്‌ലോർ അക്കാദമി അവാർഡു ലഭിച്ചു.[1]
ജീവിതരേഖ
[തിരുത്തുക]പാലയിലെ മേവം എന്ന ഗ്രാമത്തിൽ പത്മനാഭന്റെയും പാപ്പിയുടെയും അഞ്ചുമക്കളിൽ മൂന്നാമത്തെയാളായി ജനിച്ചു. കാവാലം സ്വദേശി പറയിൽ വാസു വിവാഹം ചെയ്ത് കാവാലത്തേയ്ക്ക് വന്നു. അച്ഛൻ പത്മനാഭനിൽ നിന്നും മൂത്ത സഹോദരിയിൽ നിന്നുമാണ് നോക്കുവിദ്യ എന്ന കലാരൂപം സ്വായത്തമാക്കിയത്. കേന്ദ്ര സാഹിത്യ അക്കമാദമി 1994 ൽ ബാംഗ്ലൂരുവിൽ സംഘടിപ്പിച്ച പാവകളി - നോക്കുവിദ്യ അവതരണത്തിന് നോക്കുവിദ്യ അവതരിപ്പിച്ചു. ദൂരദർശനിലും സൂര്യ ടി വിയിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ തുടക്കത്തിൽ ഗ്രാമചരിത്രരചന എന്ന ഒരു പ്രോജക്ട് കാവാലം ഗ്രാമപഞ്ചായത്ത് കൊണ്ടുവരികയും അതിന്റെ ഭാഗമായി നോക്കുവിദ്യ എന്ന കലാരൂപം അവതരിപ്പിക്കുവാനും മൃഢാനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
എൺപത്തിരണ്ടാം വയസിൽ 2013 ജനുവരി 31 ന് മരണപ്പെട്ടു.
പുരസ്കാരങ്ങൾ
[തിരുത്തുക]- 2006 - ൽ കേരള ഫോക്‌ലോർ അക്കാദമി അവാർഡ്
അവലംബം
[തിരുത്തുക]- ↑ കാവാലം, സുരേഷ്ബാബു (2025). കനൽ തേടുന്ന കാവൽമാടങ്ങൾ (1st ed.). Perumbavoor: Yespresss Books (published August 2025). pp. 24–28. ISBN 978-81-988141-9-7.
{{cite book}}: CS1 maint: date and year (link)