മൃഗചരിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൃഗചരിതം
Mṛgacaritaṃ CiXIV282 007.jpg
പ്രധാനതാൾ
Authorറവ. ജെ.ജി. ബ്യൂട്ട്‌ലർ
Countryഇന്ത്യ
Languageമലയാളം
Genreജന്തുശാസ്ത്രം
Publication date
1860
Pages167

1860-ൽ റവ. ജെ.ജി. ബ്യൂട്ട്‌ലർ രചിച്ച് കോട്ടയം സി.എം.എസ്. പ്രസ് പ്രസിദ്ധീകരിച്ച ജന്തുശാസ്ത്ര ഗ്രന്ഥമാണ് മൃഗചരിതം. ഇതിന്റെ അച്ചടിപ്പുസ്തകം ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. 167 താളുകളുള്ള ഈ പുസ്തകം 6 പർവ്വങ്ങളായി തിരിച്ചിരിക്കുന്നു. മലയാളം അച്ചടിയിൽ കളർ ചിത്രങ്ങൾ ഉൾപ്പെട്ട ആദ്യത്തെ പുസ്തകമാണ് മൃഗചരിതം. റവ. ജെ.ജി. ബ്യൂട്ട്‌ലർ തൃശൂരിനടുത്തുള്ള കുന്നംകുളം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഒരു സി.എം.എസ്. മിഷനറി ആയിരുന്നു.

മൃഗങ്ങൾ, പക്ഷികൾ, മീനുകൾ, പുഴുക്കൾ എന്നിവയെ പറ്റിയുള്ള വൈജ്ഞാനിക സാഹിത്യമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. മുലകുടിപ്പിക്കുന്ന ജന്തുക്കൾ, പക്ഷികൾ, ഇഴജന്തുക്കൾ, മത്സ്യങ്ങൾ, രക്തമില്ലാത്ത ജന്തുക്കൾ, ഇറുക്കുന്ന പുഴുക്കൾ എന്നിങ്ങനെ 6 വിഭാഗങ്ങളാണ് പുസ്തകം. ഗ്രന്ഥകാരൻ നിരവധി മൃഗങ്ങളുടെ ഗ്രാമ്യപദങ്ങളും മറ്റുള്ള നാടൻ പ്രയോഗങ്ങളും കണ്ടെടുത്ത് ഈ കൃതിയിൽ ഉപയോഗിച്ചിരിക്കുന്നു. അതിനാൽ തന്നെ പിൽക്കാലത്ത് ഹെർമ്മൻ ഗുണ്ടർട്ട് തന്റെ നിഘണ്ടുവിൽ മൃഗചരിതം എന്ന പുസ്തകത്തെ ധാരാളം അവലംബമായി ഉപയോഗിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ മൃഗചരിതം എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=മൃഗചരിതം&oldid=2917762" എന്ന താളിൽനിന്ന് ശേഖരിച്ചത്