മൃഗങ്ങൾ ഇസ്‌ലാമികവീക്ഷണത്തിൽ
ഇസ്‌ലാമിക വിശ്വാസപ്രകാരം മനുഷ്യരല്ലാത്ത മറ്റു ജീവികളും ദൈവത്തെക്കുറിച്ച് ബോധവാന്മാരാണ്. മറ്റു ജീവികളും അവരുടേതായ രീതികളിൽ ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുന്നു എന്ന് ഖുർആൻ പ്രസ്താവിക്കുന്നു.[1][2] വിനോദത്തിനോ ചൂതാട്ടത്തിനോ ജീവികളെ ചൂഷണം ചെയ്യുന്നത് ഇസ്‌ലാം നിരോധിച്ചിരിക്കുന്നു. [3] [4] ഭക്ഷണമായോ ആളുകളെ ദ്രോഹിക്കുന്നതിൽ നിന്ന് തടയുന്നതിനോ അല്ലാതെ ഏതെങ്കിലും മൃഗത്തെ കൊല്ലുന്നത് നിരോധിച്ചിരിക്കുന്നു.
അനുവദിക്കപ്പെട്ട (ഹലാൽ) മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നതിന് ഖുർആൻ വ്യക്തമായ അനുവാദം നൽകുന്നുണ്ട്.[2][5] നിശ്ചിതരീതിയിൽ അറുക്കപ്പെട്ടതായിരിക്കണമെന്ന് മാത്രം[6]. പല സൂഫികളും സസ്യാഹാരികളായി കാണപ്പെടുന്നുണ്ടെങ്കിലും അങ്ങനെയാവണമെന്ന് നിർദ്ദേശിക്കുന്ന ഒന്നും തന്നെ ഖുർആനിലോ ഹദീഥുകളിലോ കാണുന്നില്ല.[2] തലക്കടിച്ചോ ഷോക്ക് നൽകിയോ കൊല്ലപ്പെടുന്ന മൃഗങ്ങളുടെ മാംസം അനുവദിക്കപ്പെട്ടതല്ല. ശവം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ ബലിയർപ്പിക്കപ്പെട്ട മൃഗങ്ങൾ[6] എന്നിവ മുസ്‌ലിംകൾക്ക് നിരോധിക്കപ്പെട്ടിരിക്കുന്നു[7][8][9].
അവലംബം
[തിരുത്തുക]- ↑ See ഖുറാൻ 17:44
- ↑ 2.0 2.1 2.2 "Islam, Animals, and Vegetarianism" in the Encyclopedia of Religion and Nature (Bron Taylor (chief ed.), Continuum International Publishing Group Ltd., 2008).
- ↑ Al-Adab al-Mufrad, Book 1, Hadith 1232
- ↑ Susan J. Armstrong; Richard G. Botzler (2003). The Animal Ethics Reader. Routledge (UK) Press. pp. 235–237. ISBN 0415275881.
- ↑ See ഖുറാൻ 5:1
- ↑ 6.0 6.1 Javed Ahmad Ghamidi (2001): The Dietary Laws Archived 2 May 2007 at the Wayback Machine.
- ↑ Eardley, Nick (12 May 2014). "What is halal meat?" – via www.bbc.co.uk.
- ↑ John Esposito (2002b), p.111
- ↑ See ഖുറാൻ 6:118