മൂൺ ഫേസ്
മൂൺ ഫേസ് | |
---|---|
മറ്റ് പേരുകൾ | Moon facies,[1] Cushingoid facies, Cushing's-like face |
സ്റ്റിറോയിഡ് ഉപയോഗത്തിന്റെ ഫലമായ മൂൺ ഫേസ് (രോഗിയുടെ പ്രായം 30). | |
Treatment | removal of the tumor on ACTH secreting cells of the pituitary |
മുഖത്തിന്റെ വശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനാൽ മുഖം ചന്ദ്രനെ പോലെ വൃത്താകൃതിയിലാകുന്ന ഒരു രോഗ അടയാളം ആണ് മൂൺ ഫേസ്.[2][3]
ലക്ഷണങ്ങളും കാരണങ്ങളും
[തിരുത്തുക]മൂൺ ഫേസ് പലപ്പോഴും കുഷിംഗ്സ് സിൻഡ്രോം[4][5] അല്ലെങ്കിൽ സ്റ്റിറോയിഡ് ചികിത്സ (പ്രത്യേകിച്ച് കോർട്ടികോസ്റ്റീറോയിഡുകൾ) എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.[6]
ഒരുതരം കോർട്ടികോസ്റ്റീറോയിഡ്-ഇൻഡ്യൂസ്ഡ് ലിപ്പോഡിസ്ട്രോഫിയായ മൂൺ ഫേസ്, 820 രോഗികളിൽ നടന്ന ഒരു പഠനത്തിൽ 47% പേരിലും "ബഫല്ലോ ഹമ്പ്" സഹിതം കാണപ്പെട്ടു. ഉറക്കമില്ലായ്മ (58%), മൂഡ് അസ്വസ്ഥതകൾ (50%), ഹൈപ്പർഫാഗിയ (49%) എന്നിവയ്‌ക്കൊപ്പം സിസ്റ്റമിക് ഗ്ലൂക്കോകോർട്ടിക്കോയിഡുകളുടെ ഏറ്റവും പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രതികൂല സംഭവങ്ങളിൽ ഒന്നാണ് മൂൺ ഫേസ്.[7]
പ്രെഡ്നിസോൻ ഉപയോഗിക്കുന്ന 88 രോഗികളിൽ നടത്തിയ മറ്റൊരു ദീർഘകാല പഠനത്തിൽ, മൂൺ ഫേസ് പോലെയുള്ള ലിപ്പോഡിസ്ട്രോഫിയാണ് ഏറ്റവും സാധാരണമായ പ്രതികൂല ലക്ഷണം, ഇത് ഏകദേശം 63% രോഗികളും അനുഭവിച്ചിട്ടുണ്ട്.[8]
സാധ്യത
[തിരുത്തുക]സ്റ്റിറോയിഡ് ചികിത്സയിൽ കൂടുതൽ ഡോസും കൂടുതൽ സമയവും കഴിക്കുമ്പോൾ മൂൺ ഫേസ് സാധ്യത വർദ്ധിക്കുന്നു. ഒരു പഠനം സ്ത്രീകളിലും 50 വയസ്സിന് താഴെയുള്ളവരിലും ഉയർന്ന പ്രാരംഭ ബിഎംഐ ഉള്ളവരിലും അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി കാണിച്ചു.[9]
സങ്കീർണതകൾ
[തിരുത്തുക]മുഖത്തെ ഈ മാറ്റം സ്റ്റിറോയിഡുകൾ കഴിക്കുന്ന രോഗികളെ വളരെയധികം വിഷമിപ്പിക്കുന്നതാണ്.[10] 88 രോഗികളിൽ പിന്നീട് നടത്തിയ പഠനങ്ങൾ കാണിക്കുന്നത് ലിപ്പോഡിസ്ട്രോഫി ഉള്ളവർക്ക് മെറ്റബോളിക് സിൻഡ്രോം സ്വഭാവസവിശേഷതകളായ രക്തസമ്മർദ്ദം, ഫാസ്റ്റിംഗ് ഗ്ലൂക്കോസിന്റെ ഉയർന്ന പ്ലാസ്മ സാന്ദ്രത, ട്രൈഗ്ലിസറൈഡുകൾ, മൊത്തം കൊളസ്ട്രോൾ, കുറഞ്ഞ എച്ച്ഡിഎൽ- കൊളസ്ട്രോൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നാണ്.[11]
ചികിത്സ
[തിരുത്തുക]സ്റ്റിറോയിഡ് തെറാപ്പി നിർത്തുകയോ കുഷിംഗ്സ് സിൻഡ്രോമിന്റെ കാരണം ചികിത്സിക്കുകയോ ചെയ്യുന്നത് വഴി മൂൺ ഫേസ് പതുക്കെ കുറയുകയും ഒടുവിൽ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. കലോറികൾ പരിമിതപ്പെടുത്തുന്നത് കോർട്ടികോസ്റ്റീറോയിഡ്-ഇൻഡ്യൂസ്ഡ് ലിപ്പോഡിസ്ട്രോഫിയുടെ അപകടസാധ്യത കുറയ്ക്കുമെന്ന് ഒരു പഠനം കാണിക്കുന്നു.[12]
അവലംബം
[തിരുത്തുക]- ↑ "Moon facies - definition from". Biology-Online.org. 2009-09-07. Archived from the original on 2018-03-06. Retrieved 2013-05-22.
- ↑ Wilkins, L.W. (2008). Nurse's Five-minute Clinical Consult: Signs and symptoms. Wolters Kluwer Health/Lippincott Williams & Wilkins. p. 364. ISBN 9781582557038. Retrieved 2015-06-12.
- ↑ "Moon Facies: Causes and Treatment". webmd.com. Retrieved 2015-06-12.
- ↑ Goldman, Lee (2011). Goldman's Cecil Medicine (24th ed.). Philadelphia: Elsevier Saunders. pp. 343. ISBN 978-1437727883.
- ↑ Buliman, A.; Tataranu, L. G.; Paun, D. L.; Mirica, A.; Dumitrache, C. (January 2016). "Cushing's disease: a multidisciplinary overview of the clinical features, diagnosis, and treatment". Journal of Medicine and Life. 9 (1): 12–18. ISSN 1844-3117. PMC 5152600. PMID 27974908.
- ↑ Bricker, S.L.; B C Decker; Langlais, R.P.; Miller, C.S. (2001). Oral Diagnosis, Oral Medicine, and Treatment Planning. B.C. Decker. p. 540. ISBN 9781550092066. Retrieved 2015-06-12.
- ↑ Morin, Clément; Fardet, Laurence (December 2015). "Systemic glucocorticoid therapy: risk factors for reported adverse events and beliefs about the drug. A cross-sectional online survey of 820 patients". Clinical Rheumatology. 34 (12): 2119–2126. doi:10.1007/s10067-015-2953-7. ISSN 1434-9949. PMID 25956956.
- ↑ Fardet, L.; Flahault, A.; Kettaneh, A.; Tiev, K. P.; Généreau, T.; Tolédano, C.; Lebbé, C.; Cabane, J. (July 2007). "Corticosteroid-induced clinical adverse events: frequency, risk factors and patient's opinion". The British Journal of Dermatology. 157 (1): 142–148. doi:10.1111/j.1365-2133.2007.07950.x. ISSN 0007-0963. PMID 17501951.
- ↑ Fardet, Laurence; Cabane, Jean; Lebbé, Céleste; Morel, Patrice; Flahault, Antoine (October 2007). "Incidence and risk factors for corticosteroid-induced lipodystrophy: a prospective study". Journal of the American Academy of Dermatology. 57 (4): 604–609. doi:10.1016/j.jaad.2007.04.018. ISSN 1097-6787. PMID 17582650.
- ↑ Hale, Elizabeth D.; Radvanski, Diane C.; Hassett, Afton L. (July 2015). "The man-in-the-moon face: a qualitative study of body image, self-image and medication use in systemic lupus erythematosus". Rheumatology. 54 (7): 1220–1225. doi:10.1093/rheumatology/keu448. ISSN 1462-0332. PMID 25550393.
- ↑ Fardet, L.; Cabane, J.; Kettaneh, A.; Lebbé, C.; Flahault, A. (July 2007). "Corticosteroid-induced lipodystrophy is associated with features of the metabolic syndrome". Rheumatology. 46 (7): 1102–1106. doi:10.1093/rheumatology/kem062. ISSN 1462-0324. PMID 17409127.
- ↑ Fardet, L.; Flahault, A.; Kettaneh, A.; Tiev, K.-P.; Tolédano, C.; Lebbe, C.; Cabane, J. (May 2007). "[Systemic corticosteroid therapy: patients' adherence to dietary advice and relationship between food intake and corticosteroid-induced lipodystrophy]". La Revue de Médecine Interne. 28 (5): 284–288. doi:10.1016/j.revmed.2006.12.013. ISSN 0248-8663. PMID 17391811.
പുറം കണ്ണികൾ
[തിരുത്തുക]Classification |
---|