മൂൺലൈറ്റ്, വുഡ് ഐലന്റ് ലൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Moonlight, Wood Island Light
കലാകാരൻWinslow Homer
വർഷം1894
MediumOil on canvas
അളവുകൾ78.1 cm × 102.2 cm (30.7 in × 40.2 in)
സ്ഥാനംMetropolitan Museum of Art, New York City
Accession11.116.2

19-ആം നൂറ്റാണ്ടിന്റെ അവസാനം അമേരിക്കൻ കലാകാരൻ വിൻസ്ലോ ഹോമർ വരച്ച എണ്ണച്ചായാചിത്രമാണ് മൂൺലൈറ്റ്, വുഡ് ഐലന്റ് ലൈറ്റ്. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് ഈ ചിത്രം.[1]

മൈനിലെ പോർട്ട്‌ലാൻഡിലെ ഹോമറിന്റെ സ്റ്റുഡിയോയ്ക്ക് പുറത്ത് കടൽത്തീരത്തെ ഒരു രാത്രികാല നിലാവിനെ ചിത്രീകരിച്ചിരിക്കുന്നു. ചക്രവാളത്തിലെ ചുവന്ന പിഗ്മെന്റിന്റെ ചെറിയ ഇടം പ്രൗട്ട്സ് നെക്ക്, സ്കാർബറോ, മെയ്ൻ, വുഡ് ദ്വീപിലെ വിളക്കുമാടത്തെ സൂചിപ്പിക്കുന്നു.[1]

അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ വില്യം ഹൗഡൗൺസ് പറയുന്നതനുസരിച്ച്, ഹോമർ, വെറും അഞ്ച് മണിക്കൂർ കൊണ്ടാണ് ഈ ചിത്രം പൂർത്തിയാക്കിയത്. ചന്ദ്രപ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന കടൽത്തീരമാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Moonlight, Wood Island Light". www.metmuseum.org. Retrieved 2018-09-07.{{cite web}}: CS1 maint: url-status (link)