മൂൺറേക്കർ (നോവൽ)
പ്രമാണം:MoonRakerFirst.jpg First edition cover, published by Jonathan Cape | |
കർത്താവ് | Ian Fleming |
---|---|
പുറംചട്ട സൃഷ്ടാവ് | Devised by Fleming, completed by Kenneth Lewis |
രാജ്യം | United Kingdom |
പരമ്പര | James Bond |
സാഹിത്യവിഭാഗം | Spy fiction |
പ്രസാധകർ | Jonathan Cape |
പ്രസിദ്ധീകരിച്ച തിയതി | 5 April 1955 (hardback) |
ഏടുകൾ | 255 |
മുമ്പത്തെ പുസ്തകം | Live and Let Die |
ശേഷമുള്ള പുസ്തകം | Diamonds Are Forever |
ബ്രിട്ടീഷ് സാഹിത്യകാരനായ ഇയാൻ ഫ്ലെമിങ് എഴുതിയ മൂന്നാമത്തെ നോവലാണ് മൂൺറേക്കർ. ജെയിംസ് ബോണ്ട് പരമ്പരയിലെ മൂന്നാമത്തെ നോവലും ഇതാണ്. 1955 ഏപ്രിൽ 5 ന് ജോനാതൻ കേപ്പാണ് ഇത് പ്രസിദ്ധീകരിച്ചത്. ഈ നോവലിന്റെ ഇതിവൃത്തം ഫ്ലെമിംഗ് എഴുതിയ ഒരു തിരക്കഥയെ ആശ്രയിച്ചാണ് നിർമ്മിച്ചത്. അത് പക്ഷെ ഒരു മുഴുനീളനോവലിന് തികയാതെ വന്നപ്പോൾ വ്യവസായിയായ ഹ്യൂഗോ ഡ്രാക്സും ജെയിംസ്ബോണ്ടും തമ്മിലുള്ള ബന്ധങ്ങളും ഇതിൽ ഉൾപ്പെടുത്തി. നോവലിന്റെ രണ്ടാം പകുതിയിൽ ഇംഗ്ലണ്ടിനെ രക്ഷിക്കാനായി മൂൺറേക്കർ എന്ന ഒരു മിസൈലിന്റെ മാതൃക നിർമ്മിക്കുന്ന ഒരു ബിസിനസ്‍കാരന്റെ ജോലിക്കാരനായാണ് ബോണ്ട് പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഡ്രാക്സ് ഒരു ജർമ്മൻ നാസിയായിരുന്നു. കൂടാതെ സോവിയറ്റുകളുടെ കൂടെ പ്രവർത്തിക്കുന്നവനുമായിരുന്നു. റോക്കറ്റ് ഉണ്ടാക്കി അതിൽ ന്യൂക്ലിയാർ ആയുധം ഘടിപ്പിച്ച് ലണ്ടനുനേരേ വിക്ഷേപിക്കുക എന്നതായിരുന്നു ഡ്രാക്സിന്റെ ഉദ്ദേശം. മൂൺറേക്കർ എന്ന നോവലിന്റെ കഥ മുഴുവനും ലണ്ടനിലാണ് നടക്കുന്നത്. മറ്റു ബോണ്ട് നോവലുകൾ പോലെ ത്രസിപ്പിക്കുന്ന വിവിധ സ്ഥലങ്ങൾ ഇതിലില്ല എന്ന വിമർശനം ചിലകോണുകളിൽ നിന്ന് ഈ നോവൽ നേരിടുകയുണ്ടായി.