മൂഷകവംശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൂഷകവംശം
കർത്താവ്അതുലൻ
യഥാർത്ഥ പേര്മൂഷകവംശം
രാജ്യംഇന്ത്യ
പ്രസിദ്ധീകരിച്ച തിയതി
12-ആം നൂറ്റാണ്ട്
ഏടുകൾ15 സർഗ്ഗങ്ങൾ

അതുലൻ എന്ന കേരളീയകവി ക്രി.വ. പന്ത്രണ്ടാം ശതകത്തിൽ രചിച്ച പതിനഞ്ചു സർഗ്ഗങ്ങളുള്ള സംസ്കൃതമഹാകാവ്യമാണ്‌ മൂഷകവംശം. ഏഴിമല ആസ്ഥാനമാക്കി ഭരിച്ച മൂഷകരാജവംശത്തെക്കുറിച്ചാണ് ഇതിൽ വിവരിക്കുന്നത്.

പുസ്തകത്തിന്റെ ഉള്ളടക്കം[തിരുത്തുക]

ഒന്നാം മൂഷികനായ രാമഘടമൂഷികൻ മുതൽ ശ്രീകണ്ഠൻ വരെ മൂഷകവംശത്തിലെ 115 രാജാക്കന്മാരെക്കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഇതിൽ ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്നു. അവസാന സർഗത്തിൽ - കവി തന്റെ സമകാലികനായ ശ്രീകണ്ഠൻ അഥവാ കണ്ടൻകാരിവർമനെക്കുറിച്ചു വർണിക്കുന്നു.

ഗർഭിണിയായ ഒരു കേരളരാജ്ഞി ഏഴിമലയിൽവെച്ച് രാമഘടമൂഷികനെ പ്രസവിക്കുന്നതാണ് കഥാരംഭം. രാമഘടനു ശേഷം നന്ദനൻ (നന്നൻ) തുടങ്ങി പരമ്പര നീളുന്നു. പെരിഞ്ചെല്ലൂർ ക്ഷേത്രപ്രതിഷ്ഠാപകനായ ശതസോമൻ, ചേരരാജാവായിരുന്ന ജയരാഗന്റെ പുത്രനും കോലരാജാവായ ഗോദവർമ്മ തുടങ്ങിയവരെപ്പറ്റിയും വിവരിക്കുന്നു. ശ്രീമൂലവാസത്തിൽചെന്ന് ബൌദ്ധരുടെ ആശിസ്സു വാങ്ങിയ രണ്ടാം വലഭന്റെയും അദ്ദേഹത്തിന്റെ അനുജനായ ശ്രീകണ്ഠന്റെയും കഥകളും സ്തുതിയുമാണ് അന്ത്യസർഗ്ഗങ്ങളിൽ.

രചയിതാവ്[തിരുത്തുക]

കേരളീയ സംസ്കൃത കവിയായ ആതുലനാണ്‌ ഇത് രചിച്ചത്. 1012-നും 1043-നും ഇടയ്ക്കുള്ള കാലമാണ് ശ്രീകണ്ഠന്റെ ഭരണകാലമെന്നും ഈ കാലയളവിലാണ് രാജസദസ്യനായ അതുലൻ ജീവിച്ചിരുന്നതെന്നും ഊഹിക്കുന്നു. തപതീ സംവരണം, സുഭദ്രാധനഞ്ജയം എന്നീ സംസ്കൃതനാടകങ്ങൾക്ക് ആട്ടപ്രകാരവും ക്രമദീപികയും രചിച്ച തോലൻ എന്ന മഹാകവിയും അതുലനാണെന്നും അതുലൻ ലോപിച്ച് തോലനായതാകാമെന്നും അഭിപ്രായമുണ്ട്. എന്നാൽ ഒരു വിഭാഗം വിദഗ്ദ്ധർ മറിച്ചും അഭിപ്രായപ്പെടുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൂഷകവംശം&oldid=2180837" എന്ന താളിൽനിന്ന് ശേഖരിച്ചത്