Jump to content

മൂർഖൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂർഖൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മൂർഖൻ (വിവക്ഷകൾ) എന്ന താൾ കാണുക. മൂർഖൻ (വിവക്ഷകൾ)

മൂർഖൻ
ഫോറസ്റ്റ് കോബ്ര
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Genus:
Naja

കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകൾ ആണ് മൂർഖൻ (Cobra). ഏഷ്യൻ-ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ഇവയെ കണ്ട് വരുന്നത്.മൂർഖൻ, വിവിധയിനം ഉഗ്രവിഷമുള്ള പാമ്പുകൾ, ഇവയിൽ മിക്കവയും കഴുത്തിലെ വാരിയെല്ലുകൾ വികസിപ്പിച്ച് ഒരു പത്തി രൂപപ്പെടുത്തുന്നു. മൂർഖൻ നാഗങ്ങളുടെ സ്വഭാവമാണെങ്കിലും അവയെല്ലാം അടുത്ത ബന്ധമുള്ളവയല്ല. മറ്റുള്ള പാമ്പുകളേക്കാ‍ളും പെട്ടെന്ന് പ്രകോപിതരാകാറുണ്ട്. എല്ലാ മൂർഖൻ വർഗ്ഗങ്ങളും നജാ ജീനസ് ൽ ഉൾപ്പെടുന്നു.രാജവെമ്പാലയും റിങ്കാലുകൾഉം മൂർഖനുമായി കാഴ്ച്ചയിൽ സാമ്യം ഉണ്ടെങ്കിലും അവ യഥാർത്ഥ മൂർഖൻ അല്ല അതിനാൽ ഇവ നജാ ജീനസ്ൽ ഉൾപ്പെടുന്നില്ല.

ഇന്ത്യയിൽ കാണപ്പെടുന്നവ

[തിരുത്തുക]
ഇന്ത്യൻ മൂർഖൻ

ഇന്ത്യൻ ഭൂഖണ്ഡത്തിൽ മൂന്ന് തരം മൂർഖൻ ഇനങ്ങാളാണ് ഉള്ളത്. കൂടുതലായും കാണപ്പെടുന്നത് ഇന്ത്യൻ മൂർഖൻ. (naja naja) ആണ്.മറ്റ് രണ്ടെണ്ണം മോണോക്ലെഡ് കോബ്രയും (naja kothia) ,കാസ്പിയൻ കോബ്രയും (naja oxiana) ആണ്. ഇതിൽ കേരളത്തിൽ ഇന്ത്യൻ മൂർഖൻ (naja naja) മാത്രമേയുള്ളു.ആൻഡമാൻ കോബ്ര ഇന്ത്യയുടെ ഭരണപ്രദേശമായ ആന്തമാൻ ദ്വീപുകൾൽ കാണപ്പെടുന്നു.

വലുപ്പം

[തിരുത്തുക]
ഫോറസ്റ്റ് കോബ്ര ഏറ്റവും വലിയ മൂർഖൻ ഇനം

ഈ ഇനങ്ങളുടെ വലുപ്പത്തിൽ പ്രദേശികമായി‌ വിത്യാസങ്ങൾ കാണപ്പെടുന്നു.എങ്കിലും ഭൂരിഭാഗം മൂർഖൻ ഇനങ്ങളും ശരാശരി 6 അടിയോളം വലുപ്പം കണ്ട് വരുന്നു.അളന്നതിൽ വെച്ച് ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂർഖൻ ആഫ്രിക്കയിൽ കാണപ്പെടുന്ന ഫോറസ്റ്റ് കോബ്ര യാണ് പരമാവധി 10 അടിയാണ് ഇവയുടെ നീളം[1].

എലി,മുട്ടകൾ,തവള , പക്ഷികൾ, മറ്റു പാമ്പ്കൾ,മറ്റ് ചെറു ജീവികൾ എന്നിവയാണ്.

ഏറ്റവും വിഷവീര്യമുള്ള മൂർഖൻ ഇനങ്ങൾ
Rank Species LD50 SC
1 കാസ്പിയൻ കോബ്ര 0.10 mg/kg[2]
2 ഫിലിപ്പൈൻ കോബ്ര 0.14 mg/kg[3][4]
3 സമർ കോബ്ര 0.21 mg/kg[5]
4 ഫോറസ്റ്റ് കോബ്ര 0.225 mg/kg[2][6]
5 ഇന്തോചൈനീസ് സ്പിറ്റിങ്ങ് കോബ്ര 0.25 mg/kg[2]
6 ചൈനീസ് കോബ്ര 0.28 mg/kg[2][7]
7 ഇന്ത്യൻ മൂർഖൻ 0.29 mg/kg[2][7]
8 കേപ്പ് കോബ്ര 0.37 mg/kg[7]
9 മോണോക്ലേഡ് കോബ്ര 0.47 mg/kg[2]
10 ഇക്വാടോറിയൽ സ്പിറ്റിങ്ങ് കോബ്ര 0.60 mg/kg[8]

ശക്തമായ വിഷവീര്യമുള്ള പാമ്പാണ്‌ മൂർ‌ഖൻ. ഇവയുടെ വിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നു. വിഷത്തിൽ പ്രധാനമായും ന്യൂറോടോക്സിൻ , കാർഡിയോടോക്സിൻ,സൈറ്റോടോക്സിൻ എന്നീ പദാർഥങ്ങൾ അടങ്ങിയിരിക്കുന്നു. കടിയേറ്റാൽ കാഴ്ച്ചമങ്ങൾ , ഛർദ്ദി , തളർച്ച , ബോധക്ഷയം , മരവിപ്പ് ,കലശലായ വേദന, പക്ഷാഘാതം എന്നിവ ഉണ്ടാവുന്നു. ചില മൂർഖൻ ഇനങ്ങൾക്ക് വിഷം ചീറ്റാൻ കഴിവുണ്ട് ഈ ഇനങ്ങളാണ് സ്പിറ്റിങ്ങ് കോബ്രകൾ.ഏറ്റവും വിഷവീര്യമുള്ള മൂർഖൻ കാസ്പിയൻ കോബ്ര യാണ്[9][10].ഒറ്റകടിയിൽ ഏറ്റവും കൂടുതൽ വിഷം കുത്തിവെയ്ക്കുന്ന മൂർഖൻ ഫോറസ്റ്റ് കോബ്രയാണ്.[11]

പ്രധാന മൂർഖൻ വർഗ്ഗങ്ങൾ

[തിരുത്തുക]

ഇന്ത്യൻ മൂർഖൻ

കാസ്പിയൻ കോബ്ര

മോണോക്ലെഡ് കോബ്ര

കേപ് കോബ്ര

അസ്പ് ( ഈജിപ്ഷ്യൻ കോബ്ര)

ഫിലിപ്പൈൻ കോബ്ര

ഫോറസ്റ്റ് കോബ്ര

സമർ കോബ്ര

സ്പിറ്റിങ്ങ് കോബ്രകൾ

റെഡ് സ്പിറ്റിങ്ങ് കോബ്ര

ഇന്തോചൈനീസ് സ്പിറ്റിങ്ങ് കോബ്ര

മൊസാംബിക്ക് സ്പിറ്റിങ്ങ് കോബ്ര

ചൈനീസ് കോബ്ര

ആൻഡമാൻ കോബ്ര

മാലി കോബ്ര

ബ്ലാക്ക് നെക്ക്ഡ് സ്പിറ്റിങ്ങ് കോബ്ര

ഇതും കാണുക

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]
  1. Burton, Maurice (2002). International wildlife encyclopedia. Internet Archive. New York : Marshall Cavendish. ISBN 978-0-7614-7270-4.
  2. 2.0 2.1 2.2 2.3 2.4 2.5 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; IJEB എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; NP എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Brown73 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; M67 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. Zug, George R. [in ജർമ്മൻ] (1996). Snakes in Question: The Smithsonian Answer Book. Washington, District of Columbia: Smithsonian Institution Scholarly Press. ISBN 978-1-56098-648-5.
  7. 7.0 7.1 7.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Minton എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. Tan, N.H., Choy, S.K., Chin, K.M. and Gnanajothy, P. (1994). "Cross-reactivity of monovalent and polyvalent Trimeresurus antivenoms with venoms from various species of Trimeresurus (lance-headed pit viper) snake". Toxicon. 32 (7): 849–853. doi:10.1016/0041-0101(94)90010-8. PMID 7940592.{{cite journal}}: CS1 maint: multiple names: authors list (link)
  9. "PubMed - Wikipedia" (in ഇംഗ്ലീഷ്). Retrieved 2021-07-25.
  10. "https://pubmed.ncbi.nlm.nih.gov/1294479/". https://pubmed.ncbi.nlm.nih.gov/. A D Khare et al. Indian J Exp Biol. 1992 Dec. Retrieved 25. {{cite web}}: Check date values in: |access-date= and |date= (help); External link in |title= and |website= (help)
  11. "Forest cobra - Wikipedia" (in ഇംഗ്ലീഷ്). Retrieved 2021-07-26.
"https://ml.wikipedia.org/w/index.php?title=മൂർഖൻ&oldid=3777823" എന്ന താളിൽനിന്ന് ശേഖരിച്ചത്