Jump to content

മൂന്നാം പാനിപ്പത്ത് യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മൂന്നാം പാനിപത് യുദ്ധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൂന്നാം പാനിപ്പത്ത് യുദ്ധം
മറാഠ-ദുറാനി യുദ്ധങ്ങളുടെ ഭാഗം
തിയതിജനുവരി 14, 1761
സ്ഥലംഇന്നത്തെ ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തിലെ പാനിപ്പത്ത്
ഫലംഅഫ്ഗാൻ വിജയം, ഇരുകൂട്ടർക്കും നാശനഷ്ടങ്ങൾ, മറാത്ത സൈന്യവും പൌരന്മാരും പഞ്ചാബിൽ നിന്നും ദില്ലിയിലേയ്ക്ക്തോറ്റു പിൻ‌വാങ്ങി.
Territorial
changes
വടക്കേ ഇന്ത്യ അഫ്ഗാൻ നാടുവാഴികളുടെ ഭരണത്തിനു കീഴിലാകുന്നു.
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
മറാത്ത സാമ്രാജ്യംദുര്രാനി സാമ്രാജ്യം (അഫ്ഗാൻ സാമ്രാജ്യം)
പടനായകരും മറ്റു നേതാക്കളും
സദാശിവറാവു , ഇബ്രാഹിം ഖാൻ ഗർദി, ജനോക്ജി ഷിൻഡെ, മൽഹർറാവു ഹോൽക്കർ, സർദാർ പുരന്ദരെ, സർദാർ വിഞ്ചുർക്കർഅഹ്മദ് ഷാ ദുര്രാനി,
നജീബ്-ഉദ്-ദൗള,
ഷുജാ-ഉദ്-ദൗള
ശക്തി
40,000 കാലാൾ, 200 പീരങ്കി, 15,000 infantry, 15,000 Pindaris. The force was accompanied by 300,000 non-combatants (pilgrims and camp-followers)42,000 കാലാൾ, 120–130 പീരങ്കി, 38,000 infantry in addition to 10,000 reserves, 4,000 personal guards and 5,000 Qizilbashas well as large numbers of irregulars.
നാശനഷ്ടങ്ങൾ
30,000 on the battlefield and another 10,000 in the subsequent massacre as well as 40,000 camp followers were either captured or killed.30,000 on the battlefield
India's Historic Battles: From Alexander the Great to Kargil By Kaushik Roy (2005) Published by Orient Longman, p 96

മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ദില്ലിക്ക് ഏകദേശം 80 മൈൽ (130 കി.മീ) വടക്ക് സ്ഥിതിചെയ്യുന്ന പാനിപ്പത്തിൽ29°23′N 76°58′E / 29.39°N 76.97°E / 29.39; 76.97 (ഹരിയാന സംസ്ഥാനം, ഇന്ത്യ) 1761 ജനുവരി 14-നു ആണ്. ഈ യുദ്ധത്തിൽ ഫ്രഞ്ചുകാർ ആയുധം നൽകുകയും പരിശീ‍ലിപ്പിക്കുകയും ചെയ്ത [1] മറാഠരുടെ പീരങ്കിപ്പടയും അഹ്മദ് ഷാ ദുറാനി നേതൃത്വം നൽകിയ അഫ്ഗാനികളുടെ ലഘു കുതിരപ്പടയും ഏറ്റുമുട്ടി. 18-ആം നൂറ്റാണ്ടിൽ നടന്ന ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നായി ഈ യുദ്ധം കരുതപ്പെടുന്നു.[2] ഈ യുദ്ധത്തിൽ 125,000 പേർ പോരാടി. നീണ്ടുനിന്ന പോരാട്ടങ്ങളിൽ, ഇരുഭാഗത്തിനും ലാഭനഷ്ടങ്ങൾ ഉണ്ടായി. ഒടുവിൽ മറാഠരുടെ പല സേനാനിരകളെയും തോല്പ്പിച്ച് അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിലുള്ള സൈന്യം വിജയികളായി. ഈ യുദ്ധത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചും ചരിത്രകാരന്മാർക്കിടയിൽ തർക്കം നിലനിൽക്കുന്നു. 60,000-നും 70,000-നും ഇടയിൽ സൈനികർക്ക് ഈ യുദ്ധത്തിൽ ജീവഹാനി സംഭവിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ യുദ്ധത്തിന്റെ പ്രധാന പരിണതഫലം മറാഠരുടെ വടക്കോട്ടുള്ള സൈനിക മുന്നേറ്റങ്ങൾക്ക് വിരാമമായി എന്നതാണ്. മാത്രമല്ല ഈ യുദ്ധത്തിനു ശേഷം അഫ്ഗാനികളും മടങ്ങിയതോടെ ബ്രിട്ടീഷുകാർ പ്രദേശത്ത് ആധിപത്യം സ്ഥാപിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്തു.[3]

പശ്ചാത്തലം

[തിരുത്തുക]

1707-ൽ മരണമടഞ്ഞ ഔറംഗസീബിന്റെ കാലശേഷം മുതൽ വടക്കേ ഇന്ത്യയിൽ മുഗൾ ഭരണം ക്ഷയിച്ചുവരികയായിരുന്നു. പൂനെ ആസ്ഥാനമാക്കി പശ്ചിമ, മദ്ധ്യ ഇന്ത്യയുടെ ഭൂരിഭാഗവും നിയന്ത്രിച്ചിരുന്ന മറാഠർ തങ്ങളുടെ സ്വാധീനശക്തി വർദ്ധിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. 1756-ൽ അഹ്മദ് ഷാ ദുറാനി മുഗൾ തലസ്ഥാമായ ദില്ലി ആക്രമിച്ച് കൊള്ളമുതലുമായി തിരിച്ചുപോയതിനു ശേഷമുണ്ടായ ശക്തിശൂന്യത മറാഠർ നികത്തി. അഹ്മദ് ഷാ കന്ദഹാറിലേക്ക് തിരിച്ചുപോയതിന് ഒരു വർഷത്തിനു ശേഷം, 1758-ൽ മറാഠകൾ, അഹ്മദ് ഷായുടെ പുത്രനും സിന്ധുവിന്റെ കിഴക്കൻ പ്രദേശങ്ങളിലെ അഫ്ഗാനികളുടെ പ്രതിനിധിഭരണകർത്താവുമായിരുന്ന തിമൂറിനെ സിന്ധുവിന് പടിഞ്ഞാറേക്ക് തുരത്തി. മറാഠകളുടേയും സിഖുകളുടേയും സഖ്യസേന ലാഹോറിൽ നിന്നും അഫ്ഗാനികളെ തുരത്തുകയും ചെയ്തു. തുടർന്ന് മറാഠകൾ പെഷവാറും അഫ്ഗാനികളിൽ നിന്നും പിടിച്ചടക്കി[4]

ഷാ വലിയുള്ള തുടങ്ങിയ മുസ്ലീം നേതാക്കളുടെ അഭ്യർത്ഥനയെത്തുടർന്ന്[5], അഹ്മദ് ഷാ ഇന്ത്യയിലേക്ക് തിരിച്ചുവന്ന് മറാഠ സഖ്യത്തിന്റെ ശക്തമായ പ്രതിരോധത്തെ നേരിടാൻ തീരുമാനിച്ചു. അഹ്മദ് ഷാ മറാഠർക്ക് എതിരേ ഒരു ജിഹാദ് (ഇസ്ലാമിക വിശുദ്ധയുദ്ധം) പ്രഖ്യാപിച്ചു, വിവിധ പഷ്തൂൺ ഗോത്രങ്ങളിൽ നിന്നുള്ളവരും, ബലൂചികൾ, താജിക്കുകൾ, ഇന്ത്യയിൽ നിന്നുള്ള മുസ്ലീങ്ങൾ, തുടങ്ങിയവരും അഹ്മദ് ഷായുടെ കൂട്ടത്തിൽ അണിചേർന്നു. യുദ്ധത്തിലെ ആദ്യ വിജയങ്ങൾ അഹ്മദ് ഷായുടേതായിരുന്നു. പെഷവാറിന്റേയ്യും മറ്റും നിയന്ത്രണം തിരിച്ചുപിടിച്ച് 1759-ൽ അഹ്മദ് ഷായുടെ സൈന്യം ലാഹോറിലെത്തി. തുടർന്ന് ഇൻ‌ഡോറിലെ മുൾഹർ റാവു ഹോൾക്കറെ അഹ്മദ് ഷാ പരാജയപ്പെടുത്തി ദില്ലിയിലേക്ക്ക് മടങ്ങി.[3]

1760-ഓടെ മറാഠ സംഘങ്ങൾ ഒന്നുചേർന്ന് അഹ്മദ് ഷായുടെ സൈന്യത്തോളം വലുതായ ഒരു സൈന്യം രൂപവത്കരിച്ചു. സദാശിവ്‌റാവു ഭാവുവിന്റെ നേതൃത്വത്തിൽ 100,000 സൈനികർ അടങ്ങുന്ന ഒരു സൈന്യം വിളിച്ചുചേർത്ത് മുഗൾ തലസ്ഥാനമായ ദില്ലി ആക്രമിച്ചു. ഇതിനു പിന്നാലെ യമുനയുടെ കരയിൽ കർണാൽ, കുഞ്ച്പുര29°42′57″N 77°4′49″E / 29.71583°N 77.08028°E / 29.71583; 77.08028 എന്നിവിടങ്ങളിൽ പല യുദ്ധങ്ങളും നടന്നു. ഇത് മറാഠർക്ക് എതിരായി അബ്ദാലിയുടെ നേതൃത്വത്തിൽ രണ്ടുമാസം നീണ്ടുനിന്ന ഒരു പ്രതിരോധത്തിലേയ്ക്ക് നയിച്ചു.

പ്രധാന യുദ്ധം

[തിരുത്തുക]

ഒരിക്കൽക്കൂടി, വടക്കേ ഇന്ത്യയുടെ നിയന്ത്രണത്തിനുവേണ്ടിയുള്ള രണ്ട് മുന്നണികളുടെ യുദ്ധത്തിന് പാനിപ്പത്ത് വേദിയായി. പ്രധാനമായും ഇസ്ലാം മതസ്ഥർ ഉൾപ്പെട്ട അഹ്മദ് ഷായുടെ സൈന്യവും പ്രധാനമായും ഹിന്ദുക്കൾ ഉൾപ്പെട്ട മറാഠരും തമ്മിൽ പാനിപ്പത്ത് പ്രദേശത്ത് 1761 ജനുവരിയിൽ പോരാടി. പന്ത്രണ്ടു കിലോമീറ്റർ നീളമുള്ള യുദ്ധമുന്നണിയിൽ ഇരുവിഭാഗത്തും 100,000[൧] സൈനികർ അടരാടി. ഈ യുദ്ധത്തിൽ അഹ്മദ് ഷായുടെ സൈന്യത്തിന് നിർണ്ണായകവിജയം ഉണ്ടായി.[6] മറാഠകളുടെ സേനാനായകനായ സദാശീവ്റാവ് ഭാവുവും മറാഠ പേഷ്വയുടെ പുത്രനും ഈ യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തു.[3]

ഈ യുദ്ധം നടന്ന സ്ഥലത്തെച്ചൊല്ലി ചരിത്രകാരന്മാർക്ക് ഇടയിൽ തർക്കം നിലനിൽക്കുന്നു, എങ്കിലും മിക്കവരും ഇത് ഇന്നത്തെ കാലാ ആംബ്, സനൗലി റോഡ് എന്നിവയുടെ പരിസരത്ത് ആണ് നടന്നത് എന്നു വിശ്വസിക്കുന്നു. ഇതിന്റെ അനുബന്ധയുദ്ധങ്ങൾ ഒരു വർഷത്തിൽ കൂടുതൽ നീണ്ടുനിന്നിരുന്നു. ഭക്ഷണം, വെള്ളം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ നടന്നു. യുദ്ധാവസാനം മറാഠ സൈന്യത്തിൽ ഏകദേശം 45,000 പേർ ഉണ്ടായിരുന്നു, അഫ്ഗാൻ സൈന്യത്തിൽ 60,000 പേരും 15,000-ൽ അധികം കരുതൽ സൈനികരും ഉണ്ടായിരുന്നു.

കുറിപ്പുകൾ

[തിരുത്തുക]
  • ^ യുദ്ധത്തെപ്പറ്റിയും പങ്കെടുത്തവരുടെ എണ്ണത്തെപ്പറ്റിയും വ്യത്യസ്തമായ കണക്കുകളാണ് പലരും പറയുന്നതെങ്കിലും ഏതാണ്ട് 80,000-ത്തിനും ഒരു ലക്ഷത്തിനും ഇടയിൽ ആളുകൾ ഇരുവശത്തും അണീനിരന്നിരുന്നു എന്നു കരുതുന്നു.[3]

അവലംബം

[തിരുത്തുക]
  1. "Maratha Confederacy". Encyclopedia Britannica. Retrieved 2007-08-11.
  2. Black, Jeremy (2002) Warfare In The Eighteenth Century (Cassell'S History Of Warfare) (Paperback - 25 Jul 2002)ISBN-10: 0304362123
  3. 3.0 3.1 3.2 3.3 William Kerr Fraser-Tytler (1953). "Part II - The Kingdom of Afghanistan, Chapter II - The empire of Ahmad Shah Durrani, First King of Afghanistan and his Sadozai Successors (1747-1818)". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 63-64. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. Vogelsang, Willem (2002). "15-The Sadozay Dynasty". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 228–235. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  5. Shah Wali Ullah 1703-1762
  6. for a detailed account of the battle fought see Chapter VI of The Fall of the Moghul Empire of Hindustan by H.G. Keene. Available online at [1]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക]