Jump to content

മൂത്രാശയഎൻഡോസ്ക്കോപ്പിയ്ക്കുള്ള ഇറിഗേഷൻ ലായനികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൂത്രാശയത്തിലെ എൻഡോസ്ക്കോപ്പിയ്ക്കും,തുടർന്നുള്ള ചികിത്സാവേളയിലും ഇറിഗേഷൻ ലായനികൾ ധാരാലമായി ഉപയോഗിച്ചു വരുന്നു.ആന്തരികഭാഗങ്ങളെ നന്നായി കാണുവാനും,രക്തം,മറ്റു സ്രവങ്ങളെ കഴുകിക്കളയുവാനും ഇത്തരം ലായനികൾ ഉപകരിയ്ക്കുന്നു.[1]

1.അണുവിമുക്തമാക്കിയ വെള്ളം

[തിരുത്തുക]

ഏറ്റവും സർവ്വസാധാരണമായി ഉപയോഗിച്ചുവരുന്നതാണ് ഈ ലായനി.ഈ ലായനി ഉപയോഗിയ്ക്കുന്നതുമൂലം രക്താണുക്കൾക്ക് ക്ഷതം സംഭവിയ്ക്കാനും,സോഡിയത്തിന്റെ അളവു കുറയാനും കാരണമാകുമെങ്കിലും, ചെലവു വളരെക്കുറവായതിനാൽ വ്യാപകമായി ഉപയോഗിയ്ക്കപെടുന്നുണ്ട്.

ഗ്ലൈസിൻ പ്രോസ്ട്രേറ്റ് ശസ്ത്രക്രിയകൾക്ക് സാധാരണയായി ഉപയോഗിയ്ക്കുന്നതാണ്. ചിലരോഗികളിൽ ഹൃദയം ,വൃക്കകൾ ,കണ്ണ് എന്നിവയ്ക്ക് തകരാറുകൾ സംഭവിയ്ക്കാൻ കാരണമായിത്തീരാറുണ്ട്. സോഡിയത്തിന്റെ അളവു കുറയുന്നതിനും സാദ്ധ്യതയുണ്ട്. കല്ലുകളുടെ ചികിത്സയ്ക്ക് ഈ ലായനി ഉപയോഗിയ്ക്കാറില്ല.

വളരെ വിരളമായി മാത്രം ഉപയോഗിയ്ക്കുന്നു, ചിലവേറിയ ഈ ലായനിയ്ക്ക് തകരാറുകൾ കുറവണെങ്കിലും, വൃക്കരോഗികളിൽ പാർശ്വഫലങ്ങൾ ഉളവാക്കാറുണ്ട്.

പരിമിതമായി ഉപയോഗിച്ചു വരുന്ന ലായനിയായ ഗ്ലൂക്കോസ് കരി പിടിയ്ക്കുന്നതിനും, പ്രമേഹരോഗികളിൽ തകരാറുണ്ടാക്കുന്നതിനും കാരണമാകാറുണ്ട്.

ലഭ്യത വിരളമായതിനാൽ ചികിത്സയ്ക് സാധാരണ ഉപയോഗിയ്ക്കാറില്ല. സോർബിറ്റോൾ 2.5% വും, മാനിറ്റോൾ 0.54% വും അടങ്ങിയ ഈ ലായനി ചിലവേറിയതാണ്.

ഉപയോഗിയ്ക്കുന്ന ഉപകരണങ്ങളിൽ യൂറിയ അടിയുന്നതിനാൽ വളരെ ചുരുക്കമായേ ഈ ലായനി ഉപയോഗിയ്കപ്പെടുന്നുള്ളൂ.

അവലംബം

[തിരുത്തുക]
  1. മൂത്രാശയക്കല്ലുകൾ വസ്തുതകളും ചികിത്സയും-നാഷനൽ ബുക്ക്സ് സ്റ്റാൾ 2010 .പേജ് 58,59