മുൻതദർ അസ്സൈദി
മുൻതദിർ അസ്സൈദി منتظر الزيدي | ||
---|---|---|
ജനനം | ഇറാഖ് | ജനുവരി 16, 1979|
വിദ്യാഭ്യാസം | ബാഗ്ദാദ് സർവ്വകലാശാല ആശയവിനിമയ കല | |
തൊഴിൽ | ടെലിവിഷൻ പത്രപ്രവർത്തകൻ | |
മതപമായ വിശ്വാസങ്ങൾ | മുസ്ലിം | |
Notable credit(s) | അൽ-ബാഗ്ദാദിയ ടി.വി. |
ഒരു ഇറാഖി ടെലിവിഷൻ പത്രപ്രവർത്തകനും ഈജിപ്ത് ആസ്ഥാനമയുള്ള അൽ-ബാഗ്ദാദിയ എന്ന ടി.വി. ചാനലിന്റെ ലേഖകനുമാണ് മുൻതദർ അസ്സൈദി (Arabic: منتظر الزيدي) (ജനനം:1979 ജനുവരി 16). ഇറാഖ് യുദ്ധത്തിൽ യാതന അനുഭവിക്കുന്ന വിധവകൾ,അനാഥകൾ,കുട്ടികൾ എന്നിവരുടെ പ്രശനങ്ങൾക്കാണ് മുൻതദർ അസ്സൈദിയുടെ റിപ്പോർട്ടുകളിൽ പ്രാമുഖ്യം[1][2].2007 നവംബർ 16 ന് അജ്ഞാതരായ ചില അക്രമികൾ ബാഗ്ദാദിൽ നിന്ന് അസ്സൈദിയെ തട്ടികൊണ്ടുപോയിരുന്നു. ഇറാഖിലുള്ള അമേരിക്കൻ സൈന്യം മുൻതദർ അസ്സൈദിയെ രണ്ട് പ്രാവശ്യം അറസ്റ്റു ചെയ്യുകയുമുണ്ടായി.
2008 ഡിസംബർ 14 ന് ബാഗ്ദാദിലെ ഒരു പത്രസമ്മേളനത്തിൽ സംസാരിച്ചുകൊണ്ടിരുന്ന അന്നത്തെ അമേരിക്കൻ രാഷ്ട്രപതി ജോർജ് ബുഷിനു നേരെ ഷൂ എറിഞ്ഞ സംഭവത്തിലൂടെ മുൻതദർ അസ്സൈദി വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞു നിന്നു. ഇതിനെ തുടർന്ന് അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. കസ്റ്റടിയിൽ അദ്ദേഹത്തിന് കടുത്ത പീഡനം ഏൽക്കേണ്ടിവന്നു എന്ന ആരൊപണം ഉയർന്നിരുന്നു.
2009 ഫെബ്രുവരി 20 ന് ഇറാഖിന്റെ കേന്ദ്ര കുറ്റാന്വേഷണ കോടതിയിൽ നടന്ന 90 മിനുട്ട് മാത്രമൊതുങ്ങിയ വിചാരണയിലൂടെ മൂന്ന് വർഷത്തെ ജയിൽ ശിക്ഷക്ക് അസ്സൈദി വിധിക്കപ്പെട്ടു[3][4]. ഒരു വിദേശ ഭരണകൂടതലവനെ തന്റെ ഔദ്യോഗിക സന്ദർശന വേളയിൽ അക്രമണം നടത്തി എന്ന കുറ്റത്തിനായിരുന്നു ശിക്ഷ. 2009 ഏപ്രിയ് 7ന് ഈ ശിക്ഷ ഒരു വർഷമായി ചുരുക്കുകയുണ്ടായി[5].2009 സെപ്റ്റംബർ 15ന് അദ്ദേഹം ജയിൽ മുക്തനായി[6].
ജീവിത രേഖ[തിരുത്തുക]
ബാഗ്ദാദിന്റ് ഒരു പ്രാന്തപ്രദേശമായ സദ്‌ർ സിറ്റിയിലാണ് മുൻതദർ അസ്സൈദി വളർന്നത്[7]. ബാഗ്ദാദ് സർവ്വകലാശാലയിൽ നിന്ന് ആശയവിനിമയ കലയിൽ ബിരുദം നേടിയിട്ടുണ്ട് അസ്സൈദി[8].2005 മുതലാണ് അൽ-ബാഗ്ദാദിയ ടി.വി ചാനലിനു വേണ്ടി അദ്ദേഹം ജോലിചെയ്യാൻ തുടങ്ങിയത്.
ഷൂ ഏറ്[9][തിരുത്തുക]
2008 ഡിസംബർ 14 ന് പ്രധാനമന്ത്രിയുടെ ബാഗ്ദാദിലുള്ള കൊട്ടാരത്തിൽ വെച്ച് നടന്നു കൊണ്ടിരുന്ന പത്രസമ്മേളനത്തിൽ വെച്ച് മുൻതദിർ അസ്സൈദി തന്റെ രണ്ട് ഷൂവും ജോർജ് ബുഷിന് നേരെ വലിച്ചറിയുകയായിരുന്നു. "പട്ടീ, ഇത് നിനക്കുള്ള ഇറാഖി ജനതയുടെ വിടവാങ്ങൽ ചുംബനമാണ്" എന്ന് അറബിയിൽ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ടാണ് അസ്സൈദി ബുഷിനു നേരെ തന്റെ ആദ്യ ഷൂ എറിഞ്ഞത്[10]. "വിധവകൾക്കും അനാഥർക്കും ഇറാഖിൽ കൊല്ലപ്പെട്ട എല്ലാവർക്കുമുള്ളതാണ് ഇത്" എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ രണ്ടാമത്തെ ഷൂവും ബുഷിനു നേരെ എറിഞ്ഞു. ഷൂ ഏറ് കൊള്ളാതിരിക്കാനായി ജോർജ് ബുഷ് രണ്ട് വട്ടം കുനിഞ്ഞ് ഒഴിഞ്ഞുമാറി. ഇസ്ലാമിക സംസ്കാരത്തിലും അറബ് സംസ്കാരത്തിലും ചെരിപ്പ് എറിയുക എന്നത് അങ്ങേയറ്റം അനാദരവ് പ്രകടിപ്പിക്കുന്നതിന്റെ സൂചകമായിട്ടാണ് പരിഗണിക്കപ്പെടുന്നത്[11].
അവലംബം[തിരുത്തുക]
- ↑ "Brother: Reporter threw shoes to humiliate". UPI NewsTrack TopNews. United Press International. 2008-12-16. മൂലതാളിൽ നിന്നും 2008-12-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-18.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Profile: Shoe-throwing journalist". Middle East. BBC News. 2008-12-17. ശേഖരിച്ചത് 2008-12-18.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ Arraf, Jane (2009-02-20), "Hero or villain? Iraq's shoe thrower faces judgment", The Christian Science Monitor, ശേഖരിച്ചത് 2009-03-12,
Zeidi … stood throughout the 90-minute trial in the court building …
- ↑ Hendawi, Hamza (2009-03-12), "Iraqi who threw shoes at Bush jailed for 3 years", Newsweek, Associated Press, ശേഖരിച്ചത് 2009-03-12
- ↑ Court reduces sentence for Iraqi shoe thrower, Associated Press via Washingtonpost.com, April 7, 2009
- ↑ http://www.madhyamam.com/fullstory.asp?nid=71603&id=3[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Karadsheh, Jomana (2008-12-15). "TV station urges release of shoe-throwing journalist". Asia. CNN. ശേഖരിച്ചത് 2008-12-18.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ Faraj, Salam (2008-12-15). "Iraqi journalist who attacked George W. Bush 'plotted for months'". The Courier-Mail. Agence France-Presse. മൂലതാളിൽ നിന്നും 2008-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-15.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "കുറിപ്പ്" (PDF). മലയാളം വാരിക. 2013 ജൂലൈ 05. മൂലതാളിൽ (PDF) നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഒക്ടോബർ 13.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ 10.0 10.1 "Shoes thrown at Bush on Iraq trip". Middle East. BBC News. 2008-12-14. ശേഖരിച്ചത് 2008-12-15.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ Myers, Steven Lee (2008-12-14). "Iraqi Journalist Hurls Shoes at Bush and Denounces Him on TV as a 'Dog'". Middle East. The New York Times. ശേഖരിച്ചത് 2008-12-15.
{{cite news}}
: Italic or bold markup not allowed in:|publisher=
(help); Unknown parameter|coauthors=
ignored (|author=
suggested) (help)
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Shoe Thrower Jailed for Attack on Bush by Tim Albone, The National, March 13 2009
- Where's al-Zaidi's Pulitzer ? Archived 2009-04-16 at the Wayback Machine. by John Ross, Counterpunch, December 24 2008