മുൻഷി ജീവൻലാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1857-ലെ ലഹളക്കാലത്ത് ദില്ലിയിലെ ബ്രിട്ടീഷ് റെസിഡൻസിയിലെ മിർ മുൻഷി (ചീഫ് അസിസ്റ്റന്റ്) ആയിരുന്നു മുൻഷി ജീവൻലാൽ[1] (ഹിന്ദി: मुंशी जीवनलाल) എന്ന റായ് ബഹാദൂർ ജീവൻലാൽ.[2] ലഹളക്കാലത്ത് ഇദ്ദേഹം വീട്ടിലെ നിലവറയിലൊതുങ്ങിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഒളിസങ്കേതത്തിൽനിന്ന് രണ്ട് ബ്രാഹ്മണരെയും രണ്ട് ജാട്ടുകളെയും അയച്ച് വിമതസൈനികരുടെ വിവരങ്ങൾ ശേഖരിക്കുകയും അവ അന്നത്തെ ബ്രിട്ടീഷ് രഹസ്യാന്വേഷണവിഭാഗത്തിന്റെ മേധാവിയായിരുന്ന വില്യം ഹോഡ്സന് കൈമാറുകയും ചെയ്തിരുന്നു.[1] ആധുനിക ഇന്ത്യൻ പുസ്തകങ്ങളും മാദ്ധ്യമങ്ങളും ഇദ്ദേഹത്തെ ഒറ്റുകാരനായാണ് ചിത്രീകരിക്കുന്നത്.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (ഭാഷ: ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. XIX. ISBN 9780670999255. ശേഖരിച്ചത് 2013 ജൂലൈ 4. Check date values in: |accessdate= (help) ഗൂഗിൾ ബുക്സ് കണ്ണി
  2. 2.0 2.1 ശ്യാം ചന്ദ് (2008 ഏപ്രിൽ 20). "ഹൗ ഇന്ത്യ ലോസ്റ്റ് 1857". ദ ട്രൈബ്യൂൺ - സ്പെക്ട്രം (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2013 ജൂലൈ 8. Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=മുൻഷി_ജീവൻലാൽ&oldid=1795414" എന്ന താളിൽനിന്ന് ശേഖരിച്ചത്