Jump to content

മുഹമ്മദ് ഹമീദുല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഹമ്മദ് ഹമീദുല്ല
ജനനംFebruary 09, 1908
Hyderabad Deccan
മരണംDecember 17, 2002
Jacksonville, USA
ദേശീയതHyderabad, Deccan; Now part of India
കാലഘട്ടംആധുനിക കാലഘട്ടം
പ്രദേശംഇസ്‌ലാമിക പണ്ഡിതൻ
മതംഇസ്‌ലാം
പ്രധാന താത്പര്യങ്ങൾIslamic law, International Law, Quranic Tafsir and Hadith
ശ്രദ്ധേയമായ ആശയങ്ങൾEvolution of Islamic International Law
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

മുഹമ്മദ് ഹമീദുല്ല (Urdu: محمد حمیداللہ), (February 9, 1908 – December 17, 2002)ഇസ്‌ലാമിക പണ്ഡിതൻ, ഗ്രന്ഥകർത്താവ്, ബഹുഭാഷാ പണ്ഡിതൻ. ഫ്രഞ്ച് ഭാഷയിലെ ആദ്യത്തെ ഖുർആൻ പരിഭാഷകൻ. 1932 ൽ ജർമ്മനിയിലെ ബോൺ യൂണിവേഴ്സ്റ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി. 'ഇസ്‌ലാമിലെ അന്താരാഷ്ട്ര നിയമങ്ങൾ' എന്നതായിരുന്നു വിഷയം.1933 ൽ പാരീസിലെ ഡോർബോൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പ്രവാചക കാലഘട്ടത്തിലെ നയതന്ത്രം എന്ന വിഷയത്തിൽ മറ്റൊരു ഡോക്ടറേറ്റ് ലഭിച്ചു. പിന്നീട് ഉസ്മാനിയ്യ യൂണിവേഴ്‌സിറ്റിയിൽ അധ്യാപകനായി ജോലി ചെയ്തു.

ജീവിതരേഖ

[തിരുത്തുക]

1908 ഫെബ്രുവരി 19 ന് ഹൈദരാബാദിൽ ജനനം. പ്രാഥമിക പഠനത്തിന് ശേഷം ഹൈദരാബാദിലെ ഉസ്മാനിയ്യ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എയും എം.എ.ബിയും എടുത്തു. ഹൈദരാബാദിന്റെ പതനത്തെ തുടർന്ന് അദ്ദേഹം ഉപരിപഠനാർഥം യൂറോപ്പിലേക്ക് പോയി. അതിന് ശേഷം ഇക്കഴിഞ്ഞ അറുപത്തിരണ്ട് വർഷം കഴിച്ചു കൂട്ടിയത് ജർമ്മനിയിലും ഫ്രാൻസിലുമാണ്. പക്ഷെ, പാശ്ചാത്യ സംസ്‌കാരം അദ്ദേഹത്തിന്റെ ജീവിത രീതിയെയോ ചിന്തകളെയോ ലവലോശം സ്വാധീനിച്ചിട്ടില്ല.[1] ഡോ. ഹമീദുല്ലയുടെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് ഫ്രഞ്ച് ഭാഷയിലെ ഖുർആൻ പരിഭാഷയും വ്യാഖ്യാനവും. ഫ്രഞ്ചിൽ തന്നെ രണ്ട് വാള്യങ്ങളുള്ള പ്രവാചക ചരിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവാചകന്റെ യുദ്ധഭൂമികൾ, പ്രവാചക കാലഘട്ടത്തിലെ ഭരണരീതി, പ്രവാചകന്റെ രാഷ്ട്രീയജീവിതം, ഇസ്‌ലാമിലെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനങ്ങൾ, ഇമാം അബൂഹനീഫയുടെ ഇസ്‌ലാമിക നിയമ ക്രോഡീകരണം, പ്രവാചക കാലഘട്ടത്തിലെ ഇസ്‌ലാമിക വിദ്യഭ്യാസരീതിയുള്ള വ്യതിരിക്തമായ പഠനങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. ടിപ്പു സുൽത്താനും ഉറുദു ഭാഷയുടെ അഭിവൃദ്ധിയും, അമ്മാൻ- മസ്‌കത്ത് സ്വൽത്വനതുകൾ തുടങ്ങി അനേകം ചരിത്ര ഭാഷാ സാഹിത്യ മേഖലയുമായി ബന്ധപ്പെട്ട കൃതികളും അദ്ദേഹത്തിനുണ്ട്.

വൈജ്ഞാനിക രംഗം

[തിരുത്തുക]

ബഹുഭാഷ പണ്ഡിതൻ കൂയിയാണ് അദ്ദേഹം. ഉറുദു, പാർസി, അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, ടർക്കിഷ്, ഇറ്റാലിയൻ തുടങ്ങി എട്ട് ഭാഷകളിൽ അദ്ദേഹത്തിന്റെ സംഭാവനയുണ്ട്. ദീർഘകാലം ഫ്രഞ്ച് മാസികയായ ഫ്രാൻസ് ഇസ്‌ലാമിന്റെ ഡയറക്ടറായിരുന്നു. ഹദീസ് വിജ്ഞാനശാഖക്ക് ശ്രദ്ധേയമായ സംഭാവന നൽകിയിട്ടുണ്ട്. സ്വഹാബികളുടെ കാലത്തു തന്നെ ക്രോഡീകരിക്കപ്പെട്ട ഹദീസിന്റെ ഏറ്റവും പഴയ സമാഹാരമെന്നറിയപ്പെടുന്ന ഹമ്മാദ് ബ്‌നു മുനബ്ബഹിന്റെ ഏട് കണ്ടെത്തുകയും അത് പുനക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തത് അദ്ദേഹമാണ്. കൂടാതെ 120 ഭാഷകളിലുള്ള ഖുർആൻ പരിഭാഷകളുടെ ഒരു ഗ്രന്ഥസൂചി(bibliography) അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. ഫാതിഹയുടെ ഇത്രയും ഭാഷകളിലെ വിവർത്തനവും ഇതിൽ ചേർത്തിട്ടുണ്ട്. തെളിവുകൾ നിരത്തിവെച്ചു കൊണ്ട് ഗഹനവും നിഷ്പക്ഷവുമായ പഠനമാണ് ഓരോ രചനയും. തന്റെ വാദങ്ങളെ സമർഥിക്കുവാൻ എതിർ ആശയങ്ങളെ വികലമാക്കി അവതരിപ്പിക്കുന്ന ശൈലി അദ്ദേഹത്തിനില്ല. ഇസ്‌ലാം ലഘുപരിചയം എന്ന ഗ്രന്ഥം മലയാളത്തിൽ പുറത്തിയിക്കിട്ടുണ്ട്. 2002 ഡിസംബർ 17 ന് ഫ്രോറിഡയിൽ അന്തരിച്ചു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_ഹമീദുല്ല&oldid=3472284" എന്ന താളിൽനിന്ന് ശേഖരിച്ചത്